അലീവാൻ രാജകുമാരി 2 [അണലി]

Posted by

ഫുലാൻ : നീ അത് കണ്ടോ… ആ ശില, അത് ഇവിടെ ഉള്ള കാട്ടു വാസികളുടെ വിഗ്രുയ് ദേവധ ആണ്..

അതും പറഞ്ഞു ഫുലാൻ കുതിര പുറത്ത് നിന്ന് ഇറങ്ങി..

ഇത്തയാസ് : കുമാരന് ഈ കാട്ടു ദേവതയിൽ എക്കെ വിശ്വാസം ഉണ്ടോ?

കുമാരൻ അതിന്റെ അടുത്ത് പോയി ചുറ്റും നടന്നു മൂത്രം ഒഴിച്ചു…

ഇത്തയാസ് : ആരേലും കാണും..

ഫുലാൻ : കണ്ടാൽ എന്താ, എന്റെ കൂടെ ഉള്ളത് നീ അല്ലേ..

ഇത്തയാസ് : അതിന്?

ഫുലാൻ : എന്നെ എന്തേലും ചെയ്യണം എങ്കിൽ അവർ ആദ്യം കിലാതാനിലേ ഏറ്റവും ശക്തനായ പോരാളിയോട് പോര് ചെയ്തു ജയിക്കണ്ടേ..

കുമാരൻ അതും പറഞ്ഞു കുതിര പുറത്തു കേറി അവർ മുന്നോട്ട് നീങ്ങി..

ഫുലാൻ കുമാരൻ വീണ്ടും കുതിരയെ നിറുത്തി..

ഇത്തയാസ് : വീണ്ടും മുള്ളാൻ വെല്ല ശിലയും കണ്ടോ?

ഫുലാൻ : ശ്ഹ്……. നീ ആ ശബ്ദം കേട്ടോ? ചിക്കടീസ് കുരിവളുടെ കരച്ചിൽ..

ഇത്തയാസ് : ഈ കാട്ടിൽ കേറിയപ്പോൾ തൊട്ട് ഒരോ കിളികളുടെ ശബ്ദം ആയിരുന്നു..

ഫുലാൻ : ചിക്കടീസ് കുരുവികൾ കരയുന്നത് ആപത്തു സൂചിപ്പിക്കാൻ ആണ്..

അവർ രണ്ട് പേരും കൈയിൽ വാളുകൾ എടുത്തു..

ഒരു അസ്ത്രം വന്നു ഇത്തയാസിന്റെ കുതിരയുടെ വലം തുടയിൽ പതിച്ചു… കുതിര മുൻകാലുകൾ ഉയർത്തി രോദനത്തോടെ ചെരുവിലേക്കു നിലം പതിച്ചു.. ഇത്തയാസ് കുതിരയുടെ ഒപ്പം മറിഞ്ഞു വീണു…

ഫുലാൻ കുമാരന്നു മുന്നിലേക്ക്‌ നാല് പേർ ഓടി വന്നു.. തടി കൊണ്ടുള്ള പരിചയും, കോടാലിയും ആണ് അവരുടെ കൈയിൽ… നരച്ച ചടയൻ മുടിയും ചെമ്പൻ താടിയും ആണ് അവർക്ക്.. അവരുടെ നേതാവ് എന്ന് തോനിക്കുന്ന ഒരാൾ അല്പം മാറി ഒരു കുതിര പുറത്തു ഇരിന്നു.. തനിക്കു എതിരെ കോടാലിയും വീശി ഓടി അടുത്ത ഓരോരുത്തരെയും കുമാരൻ നോക്കി, ഫുലാൻ കുമാരൻ ഓരോരുത്തരെ ആയി വെട്ടി വീഴ്ത്തി…

നാല് പേരും വീണു കഴിഞ്ഞപ്പോൾ കുതിര പുറത്തു ഇരുന്ന ആള് മുഖം മൂടി കെട്ടിയ തുണി അഴിച്ചു… കറുത്ത മുടിയും, കറുത്ത കണ്ണും ഉള്ള ഒരു പെൺകുട്ടി.. അവളുടെ കണ്ണിൽ കോപവും, ധൈര്യവും തളം കെട്ടി കിടക്കുന്നു..

Leave a Reply

Your email address will not be published. Required fields are marked *