പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 27 [Wanderlust]

Posted by

പുറകിൽ കളിച്ചതെന്ന്.

: അതൊക്കെ നീ അറിയും. ആരോട് പറഞ്ഞില്ലെങ്കിലും ഞാൻ നിന്നോട് പറയും, പോരേ…

: ഉമ്മ…..
അതേ … ഏട്ടൻ എന്തിനാ ഇടയ്ക്കിടയ്ക്ക് കണ്ണാടി നോക്കുന്നത്.. പുറകിൽ ആരെങ്കിലും ഉണ്ടോ

: ഹേയ് അത് ഞാൻ ചുമ്മാ പുറകിൽ വരുന്ന വണ്ടി നോക്കിയതാ..

______/______/______/_______

വീട്ടിലെ എല്ലാവരെയും പറഞ്ഞു മയക്കി കുറച്ചു ദിവസത്തേക്കുള്ള സാധനങ്ങളുമായി ഷിൽനയും അമലും തങ്ങളുടെ യാത്ര ആരംഭിച്ചു.  മംഗലാപുരത്തെ പഴയകാല ഓർമകളിലൂടെ ഷിൽന അമലിനെയും കൂട്ടി നടന്നു. കൃഷ്‌ണേട്ടന്റെ ഹോട്ടൽ, പാർക്ക്, മാർക്കറ്റ്, മാൾ അങ്ങനെ എല്ലാ സ്ഥലങ്ങളും പോയി കണ്ടശേഷം ഒരു ദിവസം നിമ്മിയുടെ കൂടെ താമസിച്ച് പിറ്റേ ദിവസം രാവിലെ ഊട്ടിയിലേക്ക് പോകുവാൻ ആണ് ഷിൽനയുടെ പ്ലാൻ. കുറേ നാളുകൾക്ക് ശേഷം ഷിൽനയെ കണ്ടതിൽ നിമ്മി വളരെ സന്തുഷ്ടയാണ്. തുഷാര പോയതിലുള്ള വിഷമം അവൾ ഇടയ്ക്കൊക്കെ ഷിൽനയുമായി പങ്കുവച്ചു. ഒരു രാത്രി നിമ്മിയുടെ ഫ്ലാറ്റിൽ തങ്ങിയ ശേഷം അമലും ഷിൽനയും ഊട്ടിയിലേക്കുള്ള യാത്ര ആരംഭിച്ചു. നിത്യ പറഞ്ഞുകൊടുത്ത അറിവുകൾ അതേപടി പ്രാവർത്തികമാക്കാൻ ആണ് ഷിൽന ശ്രമിക്കുന്നത്. ഈ വഴികളിലൂടെ സഞ്ചരിച്ച് രണ്ടു ദിവസം ഊട്ടിയിൽ ഏട്ടനുമായി ചിലവഴിച്ച ശേഷം വീട്ടിലേക്ക് തിരിച്ചു പോകുന്നതിനിടയിൽ എപ്പോഴെങ്കിലും അമൽ പഴയ  എന്തെങ്കിലും ഓർത്തെടുത്താലോ എന്നാണ് ഷിൽനയുടെ മനസിൽ. ആ ഒരു പ്രതീക്ഷ കൈവിടാതെ അവൾ യാത്രയിലുടനീളം അമലിന്റെ ഓരോ ചലനങ്ങളും നിരീക്ഷിക്കുകയും സ്നേഹംകൊണ്ട് അവനെ വീർപ്പുമുട്ടിക്കുകയും ചെയ്തുകൊണ്ടിരുന്നു.

വീട്ടിൽ നിന്നും ഇറങ്ങുന്നതിന് മുൻപ് നിത്യയോട് എല്ലാം വിശദമായി ചോദിച്ച് മനസിലാക്കിയിട്ടാണ് ഷിൽന വന്നിരിക്കുന്നത്. ബ്യൂട്ടി പാർലറിൽ തുടങ്ങി , കൃഷിത്തോട്ടങ്ങളിലെ കർഷകരും, വഴിയരികിലെ ഉച്ചയൂണും എല്ലാം ആസ്വദിച്ച് അവർ യാത്ര തുടർന്നു.
നീലഗിരി കുന്നുകളിൽ തേയില തോട്ടത്തിന് നടുവിലായി വണ്ടി നിർത്തി ചൂട് ചായ ഊതി കുടിക്കുമ്പോൾ തളിർ നാമ്പുകളെ തഴുകി കുളിർക്കാറ്റ് ഷിൽനയെ കോൾമയിർ കൊള്ളിച്ചുകൊണ്ട് കടന്നുപോയി….

: ഏട്ടാ…….

: ഉം…… എന്താണ്….. തണുക്കുന്നുണ്ടോ

: എന്റെ മോനേ….. എന്ത് രസാ ഇങ്ങനെ തണുപ്പത്ത് നിന്ന് ഒരു കട്ടൻ ഊതി കുടിക്കാൻ…

: സത്യം…. ഇനി കുറച്ചുകൂടി മുന്നോട്ട് പോയാൽ നല്ല തണുപ്പ് ആയിരിക്കും.
ഷീ….. ഈ രംഗം ഞാൻ എപ്പോഴോ സ്വപ്നം കണ്ടതുപോലെ ഉണ്ട്.

: ആണോ…. എന്താ കണ്ടത്… ഒന്നുകൂടി ഓർമിച്ച് നോക്കിയേ…

: എങ്ങനാ പറയേണ്ടത് എന്നറിയില്ല… പക്ഷെ ഇതേ ചായ ഗ്ലാസ്, തേയില തോട്ടം ഒക്കെ കണ്ടപോലെ ഉണ്ട്… ഒരു ബസ് നമ്മളെ കടന്നു പോകുന്നതും ഒക്കെ ഉണ്ട്… സ്വപ്നം ആണോ അതോ എന്റെ തോന്നൽ ആണോ എന്നറിയില്ല…

: ഇത് സ്വപ്നവും അല്ല തോന്നലും അല്ല…. ഏട്ടൻ കടന്നുപോയ വഴികൾ ആണ് ഇതൊക്കെ. ആ അനുഭവങ്ങൾ ഏട്ടന്റെ മനസിൽ എവിടെയോ തങ്ങി നിൽപ്പുണ്ട്

Leave a Reply

Your email address will not be published. Required fields are marked *