” ഇനി ഒന്നും പറ്റാനില്ല, ദേ.. നോക്കിക്കേ.. ഈ കയറ്റം നമ്മളെ മൂന്നാളെ വെച്ച് വണ്ടി കയറ്റത്തില്ല. അത് കൊണ്ട് നിങ്ങൾ രണ്ടാളും ഈ കയറ്റം ഒന്ന് നടന്നു കയറിക്കോ…
ഞാൻ മുകളിൽ കാത്തിരിക്കാം..”
അത് കേട്ടപ്പഴാണ് ഞങ്ങളുടെ രണ്ടാളുടേം ശ്വാസം നേരെ വീണത്.
ഞങ്ങടെ മറുപടിക്കായി കാത്ത് നിന്ന മാമനോട് ചേച്ചി പറഞ്ഞു.
“മ്മ്… ശെരി ഏട്ടാ.. ഞങ്ങൾ നടന്നു കയറിക്കോളാം ഏട്ടൻ വണ്ടി കൊണ്ട് കയറിക്കോ..”
” എന്നാൽ നിങ്ങൾ വാ.. ”
അതും പറഞ്ഞു മാമൻ വണ്ടിയുമായി ആ കയറ്റം കയറി പോയികൊണ്ടിരുന്നു.
ഞങ്ങൾ പതിയെ നടന്നു. നടത്തത്തിനിടയിൽ ഞങ്ങൾ പരസ്പരം നോക്കുകയോ മിണ്ടുകയോ ചെയ്തില്ല.
ഞാൻ നോക്കുമ്പോൾ ചേച്ചി തല താഴ്ത്തി പിടിച്ചാണ് നടക്കുന്നത്. ചിലപ്പോ ആ ബൈക്കിൽ വെച്ച് ചെയ്തതിന്റെ ജാള്യത കൊണ്ടാവും. നടത്തതിന് ഇടയ്ക്ക് പെട്ടെന്ന് ഞങ്ങൾ രണ്ടാളുടേം കണ്ണുകൾ തമ്മിലൊന്ന് ഉടക്കി.
ചേച്ചിയുടെ ആ തീഷ്ണതയോടുള്ള നോട്ടം എന്റെ ഉള്ളിലെവിടെയൊക്കെയോ വികാരത്തിന്റെ വേലിയേറ്റങ്ങൾ സൃഷ്ടിച്ചു. പെട്ടെന്ന് ചേച്ചി കണ്ണുകൾ എന്നിൽ നിന്ന് മാറ്റി എന്നോട് പറഞ്ഞു.
” വേഗം നടക്ക്.. മാമൻ അവിടെ കാത്തു നില്കുന്നുണ്ട്…!”
” മ്മ്.. ”
ഒരു മൂളലിലൂടെ ഞാൻ മറുപടി കൊടുത്ത് ചേച്ചിയുടെ മുമ്പിലായി നടന്നു. എന്റെ നടത്തതിന് അല്പം സ്പീഡ് കൂടിയോ എന്ന് തോന്നുന്നു. ഞാൻ തിരിഞ്ഞ് നോക്കുമ്പോൾ ചേച്ചി വരുന്നേ ഉണ്ടായിരുന്നുള്ളൂ.. പിന്നെ ചേച്ചിയെ കാത്ത് ഞാൻ അവിടെ നിന്നു..