അല്ലുവിന്റെ മായികലോകം 3 [അഖിലേഷേട്ടൻ]

Posted by

 

ആദ്യം മാമൻ എന്നോട് കയറാൻ പറഞ്ഞു. എന്നിട്ട് മാമൻ പിറകിൽ കയറി. എന്നോട് വണ്ടിയുടെ നടുക്കുള്ള കമ്പിയിൽ പിടിച്ചോളാൻ പറഞ്ഞ ശേഷം മാമൻ പതിയെ വണ്ടിയെടുത്തു.

 

ഗിയറുകൾ രണ്ടെണ്ണം മാറ്റിയ ശേഷം എന്നോട് പതിയെ ബൈക്കിന്റെ ഹാൻഡ്‌ലിൽ പിടിക്കാൻ പറഞ്ഞു. ഞാൻ പതിയെ പിടിച്ച് ആക്സിലേറ്റർ ഒട്ടും കൂട്ടാതെ ഒടിച്ച് കൊണ്ടിരുന്നു.

 

മാമൻ പിന്നിൽ ഇരുന്ന് നിർദേശങ്ങൾ തന്നുകൊണ്ടേ ഇരുന്നു. കുറച്ച് നേരം തനിയെ ഞാൻ ഓടിച്ചു കഴിഞ്ഞപ്പോൾ മാമൻ ഒന്ന് ചെറുതായി സ്‌ളോവാക്കാൻ പറഞ്ഞു. ഞാൻ സ്ലോവാക്കിയപ്പോൾ മാമൻ ബാക്കിൽ നിന്നും ചാടി.

 

മാമൻ ബാക്കിൽ ഇല്ലാത്തത് കൊണ്ട് ആദ്യം ഒരു പേടി തോന്നിയെങ്കിയിലും പിന്നെ ഞാൻ തനിയെ ഓടിക്കാൻ തുടങ്ങി .

 

പിന്നെ വണ്ടി നിർത്തിയും വീണ്ടും എടുത്തും ഓടിച്ചു പഠിച്ചു. ഞാൻ ഓടിക്കുന്ന സമയത്ത് ആദ്യം മാമൻ അവിടെ നിന്നെങ്കിലും പിന്നീട് എന്റെ പേടി മാറി തനിയെ ഓട്ടുന്നത് കണ്ടപ്പോൾ മാമനും ചേച്ചിയും ഞങ്ങൾ വന്നപ്പോൾ പോയ നെല്ലിപ്പുഴയുടെ വ്യൂ പോയിന്റ്റിലേക്ക് നടന്നു പോയി. ഞാൻ ആണെങ്കിൽ വണ്ടി ഓടിക്കുന്ന ത്രില്ലിലായിരുന്നു.

 

പെട്ടെന്ന് നേരത്തെ ഉണ്ടായ പോലെ തന്നെ ആകാശം ഇരുണ്ട് കൂടി മഴ പെയ്യാൻ തുടങ്ങി. മഴവള്ളം എന്റെ കണ്ണിലേക്കു പതിച്ചപ്പോൾ പെട്ടെന്നുള്ള വെപ്രാളത്തിൽ ഞാൻ ആക്സിലേറ്ററിൽ പിടിച്ച് തിരിച്ചു.

 

വണ്ടിയൊന്ന് ചീറിയ ശേഷം “പധോം ” എന്ന് മറിഞ്ഞു. ശബ്ദം കേട്ട് ചേച്ചിയും മാമനും ഓടിക്കിതച്ചെത്തി. ബൈക്ക് നിവർത്തി വെച്ച് അവരെന്നെ അതിനടിയിൽ നിന്ന് എടുത്തു. ഞാൻ എണീറ്റു നിന്ന ശേഷം മാമൻ ആദിയോടെ എന്നോട് ചോദിച്ചു.

 

” അല്ലൂ… എന്തെങ്കിലും പറ്റിയോടാ.. കൈ നോക്കട്ടെ..? ”

 

എന്റെ രണ്ട് കൈ വെള്ളയിലും വീണപ്പോൾ ഉണ്ടായ ചെറിയ മുറിവൊഴിച്ച്

Leave a Reply

Your email address will not be published. Required fields are marked *