അല്ലുവിന്റെ മായികലോകം 3 [അഖിലേഷേട്ടൻ]

Posted by

വേറെ പ്രത്യേകിച്ച് കുഴപ്പമൊന്നും ഇല്ലായിരുന്നു..

 

” എനിക്ക് കുഴപ്പമൊന്നും ഇല്ല മാമാ.. മാമൻ വെറുതെ പേടിക്കാതെ.. ”

 

” മ്മ്.. തത്കാലം നമുക്ക് ബൈക്ക് പഠിത്തം ഇവിടെ നിർത്താം. ഇന്ദു വാ നമുക്ക് പോകാം.. ”

 

” ഏട്ടാ മഴയല്ലേ… ”

 

“അതൊന്നും സാരമില്ല.. വെല്യേ മഴ ഒന്നും അല്ലല്ലോ.. ഇനി മഴ കനക്കുന്നതിന് മുൻപ് ബാ നമുക്ക് പോകാം ”

 

” ഏട്ടാ.. ബൈക്കിന്റെ സൈഡിലെ ബോക്സ് പൊട്ടി പോന്നിട്ടുണ്ട്.. അതെന്താ ചെയ്യാ…? ”

 

“അത് നിങ്ങളാരെങ്കിലും മടിയിൽ വെച്ചാൽ മതി. ആ പിന്നെ നീ പിറകിലിരുന്നോ.. അവന്റെ കയ്യിൽ മുറിയായതല്ലേ… അവന് ബാക്കിലെ കമ്പിയിൽ പിടിക്കാൻ ബുദ്ധിമുട്ടായിരിക്കും… അവൻ നടുവിലിരുന്നോട്ടെ..”

 

” ആ…. ശരി ഏട്ടാ… ”

 

മാമൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു. മാമന്റെ ബാക്കിൽ ഞാനും അതിന് പിന്നിലായി ചേച്ചിയും ഇരുന്നു. ബൈക്കിന്റെ സൈഡിൽ ഉണ്ടായിരുന്ന ബോക്സ് എന്റെ മടിയിലാണ് വച്ചത് .

 

വണ്ടി മുന്നോട്ട് എടുക്കുമ്പോൾ ചേച്ചി പിന്നിലെ കമ്പിയിലാണ് പിടിച്ചിരുന്നത്.

 

പിന്നെ.. പിന്നെ..ചേച്ചി എന്റെ തോളിൽ പിടിച്ചു. മഴ തുള്ളിക്കൊരു കുടം പോലെ പെയ്യുന്നുണ്ടായിരുന്നു.

 

മാമൻ മുഖത്ത് നിന്നും വെള്ളം കൈ കൊണ്ട്  വടിച്ച്കളഞ്ഞു കൊണ്ടിരുന്നു. അധികം സ്പീഡ് കൂടാതെ പതിയെ തന്നെ ആണ് ഓടിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *