അല്ലുവിന്റെ മായികലോകം 3 [അഖിലേഷേട്ടൻ]

Posted by

ഒരു ചുരിദാർ ഇട്ട് വന്നു. അതിന്റെ ഷാളും ചുവപ്പായിരുന്നു. ഷാൾ മാറത്ത് പിന്ന് കൊണ്ട് കുത്തിവെച്ചിട്ടാണ് ഇട്ടിട്ടുള്ളത്.

 

ചേച്ചി അങ്ങനെ ഷാൾ ഇടുന്നത് ഇത് വരെ കണ്ടിട്ടില്ലല്ലോ എന്ന് ഞാൻ വെറുതെ ഓർത്തു.

 

ചേച്ചിയുടെ കൂടെ അമ്മയും പുറത്തേക്ക് വന്നു.

 

” രാജാ.. മൂന്നാളും കൂടി പോവുന്നതൊക്കെ കൊള്ളാം സൂക്ഷിക്കണം ട്ടോ… ”

 

അമ്മയുടെ ഒരു കരുതൽ, ഇപ്പഴും എല്ലാരും കുട്ടികളാണെന്നാ വിചാരം.

 

” ആ .. ശരി ചേച്ചി… ”

 

അതും പറഞ്ഞു മാമൻ ബൈക്കിന്റെ അടുത്ത് ചെന്ന് കണ്ണാടി രണ്ടും ഊരി മാറ്റി..

 

” ഇതെന്തിനാ ഏട്ടാ ഊരിയെടുക്കുന്നെ..? ”

 

ഞാൻ ചോദിക്കണം എന്ന് കരുതിയത് ഇന്ദുവേച്ചി മാമനോട് ചോദിച്ചു.

 

” അത് ചിലപ്പോൾ വണ്ടി ഓടിച്ചു പഠിക്കുന്നതിന്റെ ഇടയിലെങ്ങാൻ ഇവൻ വീണാൽ ഇത് രണ്ടും പോയിക്കിട്ടും.. ”

 

അതും പറഞ്ഞു മാമൻ ചിരിച്ചു. മാമന്റെ കൂടെ കോറസ്സായി അമ്മയും ചേച്ചിയും കൂടി. ഞാൻ വീണാലും വേണ്ടില്ല വണ്ടി കേടുവരരുതെന്ന്…

 

” മ്ഹും… ” ദുഷ്ടൻ മാമൻ… ഞാൻ അവരുടെ കൂടെ ചിരിച്ചില്ല.

 

ഗ്ലാസ്‌ രണ്ടും അമ്മയെ ഏല്പിച്ച ശേഷം മാമൻ പോയി ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു. എന്നിട്ട് ഞങ്ങൾ രണ്ടു പേരെയും വിളിച്ചു. മാമന്റെ പിറകിൽ ഇന്ദുവേച്ചിയാണ് ഇരുന്നത്, അതിന് പിറകിൽ മൂന്നാമനായി ഞാനും ഇരുന്നു. എനിക്കിരിക്കാൻ സ്ഥലം കിട്ടാൻ വേണ്ടി മാമൻ പെട്രോൾ ടാങ്കിനടുത്തേക്ക് നന്നായി

Leave a Reply

Your email address will not be published. Required fields are marked *