ഇന്നലത്തെ സംഭവത്തോടെ എനിക്ക് ചേച്ചിയോട് വെറുപ്പായിരുന്നു. ഞാൻ അവരുടെ മുഖത്ത് നോക്കാതെ തല തിരിച്ചു.
” ഏട്ടാ.. ഇതാ ചായ.. ”
മാമൻ ചേച്ചിയുടെ കയ്യിൽ ചായമേടിച്ച് അവിടെയുള്ള തിണ്ടിന്മേൽ ഇരുന്നു.
” എന്തുപറ്റി… എന്താ ഏട്ടാ .. അല്ലുവിനെ വണ്ടിയോടിക്കാൻ പഠിപ്പിക്കുന്നില്ലേ…? ”
” ആ വേണം.. പക്ഷെ ഒരു പ്രശ്നമുണ്ടെടി.. നമ്മുടെ മുറ്റത്ത് വെച്ച് പഠിപ്പിക്കാം എന്ന കരുതിയിരുന്നത്. പക്ഷെ ഈ കണ്ട അടക്കേടേം തേങ്ങേടേം കാര്യം ഓർത്തില്ല… ”
” അതിനെന്താ പുറത്ത് പോയി പഠിപ്പിക്കണം… ”
” പുറത്തെവിടെ…?!! ”
ചേച്ചിയുടേം ചേട്ടന്റേം വർത്താനം കേട്ട് ഞാൻ ചുമ്മാ മാമനിരിക്കുന്ന തിണ്ടിന്റെ എതിർ വശത്തുള്ള തിണ്ടിൽ കൈകെട്ടി ഇരുന്നു.
കുറച്ച് നേരം ചിന്തിച്ചിട്ട് ഇന്ദുവേച്ചി തുടർന്നു…
” ആ..
അന്നേട്ടൻ പറഞ്ഞില്ലേ നമ്മുടെ വീടിന്റെ ബാക്കിലുള്ള മൺ റോഡിലൂടെ പോയാൽ ഒരു പറമ്പ് ഉണ്ടെന്ന് …അങ്ങോട്ട് പൊയ്ക്കൂടേ…? ”
” മ്മ്.. അവിടെ ഒരു വലിയ പറമ്പൊക്കെയുണ്ട് ..
പക്ഷെ ഇവിടുന്നല്പം
ദൂരം ഉണ്ട് പോരത്തതിന് ഒരു ചെറിയൊരു കുന്നും കയറണം ….വേണ്ട അങ്ങോട്ട് പോവണ്ട ..? ”
“അതെന്തേ ഏട്ടാ…? ”
“അവിടെ ആളും മനുഷ്യനുമൊന്നും ഇല്ലാത്ത സ്ഥലമാ.. പോരത്തിന് വണ്ടിയുടെ ബ്രേക്ക് എങ്ങാനും പോയാൽ താഴെ നെല്ലിപുഴയിൽ ചെന്ന് പെറുക്കി എടുക്കേണ്ടി വരും….”
“അങ്ങനൊന്നും ഉണ്ടാവില്ല… ഏട്ടൻ ചുമ്മാ പേടിക്കാതെ.. “