ഞാൻ വേഗം രാവിലത്തെ പല്ല് തേപ്പും കുളിയും കഴിച്ച് ചായ കുടിച്ച് മാമന്റെ അടുത്ത് ചെന്നു.
” ആ നീ എണീറ്റോ.. ചായ കുടിയൊക്കെ കഴിഞ്ഞോ ..? ”
” ഉവ്വ് മാമ… അമ്മ പറഞ്ഞു മാമൻ എന്നെ കൂട്ടി എങ്ങോട്ടോ പോവാനുണ്ടെന്ന്. ”
” ആ.. നീയല്ലേ ഇന്നലെ ഇന്ദുവിനോട് പറഞ്ഞെ നിനക്ക് ബൈക്ക് പഠിക്കണമെന്ന്…? ”
അപ്പഴാണ് ഇന്ദു ചേച്ചി ഇന്നലെ മാമന്റെ മുന്നിൽ നിന്ന് എന്നെ രക്ഷിച്ചെടുക്കാൻ വേണ്ടി പറഞ്ഞ കള്ളം ഇങ്ങേരു സത്യമാണെന്നാണ് വിചാരിച്ചിരിക്കുന്നത്. അതേതായാലും നന്നായി.. ക്‌ളാസിലെ കുറെ കുട്ടികൾക്ക് ബൈക്ക് ഓടിക്കാൻ അറിയാം.
എനിക്കും അവരെ പോലെ ബൈക്ക് പഠിക്കണമെന്നുണ്ടായിരുന്നു. പക്ഷെ അതിനിതുവരെ അവസരം കിട്ടിയില്ല എന്ന് മാത്രം.
” നീയെന്താ.. ആലോചിച്ച് നിക്കുന്നെ.. എന്തെ വേണ്ടേ..? ”
മാമന്റെ ചോദ്യം പെട്ടെന്നെന്നെ ഉണർത്തി.
” ഉവ്വ്.. വേണം പക്ഷെ ഇവിടെ മുറ്റത്ത് പറമ്പിലെ അടക്കയും നാളികേരവും കൂട്ടിയിട്ടിരിക്കുകയല്ലേ..
അപ്പൊ പിന്നെ എന്താ ചെയ്യാ.. ”
” ഉം.. അതു ശരിയാണല്ലോടാ .. ”
അതും പറഞ്ഞു മാമൻ എളിയിൽ കയ്കുത്തി നിൽക്കുമ്പോഴാണ് ഇന്ദുച്ചേച്ചി അങ്ങോട്ട് വന്നത്.ഒരു വെള്ളയിൽ വയലറ്റ് പൂക്കളുള്ള മാക്സിയാണ് ധരിച്ചിരിക്കുന്നത്.
കയ്യിൽ ഒരു ഗ്ലാസ് ഉണ്ട്. മാമന്നുള്ള കട്ടനാണെന്ന് തോന്നുന്നു ..