ദിവ്യാനുരാഗം 6 [Vadakkan Veettil Kochukunj]

Posted by
” അത് നീയൊരു പൊട്ടി പെണ്ണായോണ്ടാ…വേറെ വല്ലവരും ആയിരുന്നേല് തൻ്റെ പണി ഞാനെന്തിനാ ചെയ്യുന്നേന്ന് പറഞ്ഞ് പോയേനെ… “
അവളുടെ സംസാരം കേട്ടതും അനൂപേട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു…അത് കക്ഷിക്ക് പിടിച്ചില്ല അതോണ്ട് അനൂപേട്ടനെ നോക്കി കൊഞ്ഞനം കുത്തുന്നത് കണ്ടു..അല്ലേലും പെണ്ണിന് കമ്പിനി ആയാ മാഷാണ് മുതിർന്നവരാണ് എന്നൊന്നുമില്ല…സ്വന്തം തന്തയെ വരെ എയറിൽ കേറ്റുന്ന ടീം ആ…
” മതി മക്കളെ വന്ന് എനി കേക്ക് കട്ട് ചെയ്യ്… “
അഭി ചിരിച്ചുകൊണ്ട് പറഞ്ഞു.. അതോടെ അവളെ പിടിച്ചു കേക്കിനു മുന്നിൽ നിർത്തി… Happy Birthday Our Dear Sis Chippykutty കേക്കിലെ വാചകങ്ങൾ കണ്ട് വീണ്ടും പെണ്ണിന്റെ കണ്ണ് നിറഞ്ഞു…അത് ഞാനൻ്റെ കൈകൊണ്ട് തുടച്ചു എന്നിട്ട് കേക്ക് കട്ട് ചെയ്യാൻ പറഞ്ഞു…
” നിക്ക്…. “
കേക്ക് കട്ട് ചെയ്യാൻ പൊയ അവളെ നോക്കി നന്ദു പെട്ടെന്ന് ഗൗരവത്തിൽ പറഞ്ഞു… അതോടെ എന്താ സംഭവം എന്നർത്ഥത്തിൽ ഞങ്ങളെല്ലാവരും അവനെ നോക്കി…
” ഒന്നൂല്ല്യ… മെഴുകുതിരി കത്തിച്ചിട്ടില്ല… “
അവൻ ചിരിച്ചുകൊണ്ട് അതും പറഞ്ഞ് കീശയിൽ നിന്നും കേക്കിൽ കുത്തി വച്ച മെഴുകുതിരി കത്തിച്ചു… അതോടെ വീണ്ടും ബർത്ത് ഡേ വിഷ് മുഴങ്ങി…. കേക്ക് കട്ടിങ്ങും നടന്നു… ഞങ്ങളഞ്ചും അനൂപേട്ടനും അവൾക്ക് കേക്ക് കൊടുത്തു…അവള് തിരിച്ചും…
” ഇത് ഞങ്ങടെ പെങ്ങളൂട്ടിക്ക് ഞങ്ങടെ വക… “
വാങ്ങി വച്ച ഗിഫ്റ്റൊക്കെ ഞാൻ അവൾക്കു നേരെ നീട്ടി…അത് സന്തോഷം കൊണ്ട് നിറഞ്ഞ കണ്ണുകളോടെ അവള് വാങ്ങി…
” ഇതിങ്ങനൊരു പെണ്ണ്…എന്ത് പറഞ്ഞാലും കണ്ണ് നിറക്കും… “
ഞാൻ വീണ്ടും ആ കണ്ണീര് തൊടച്ചു കൊണ്ട് പറഞ്ഞു
“സന്തോഷം കൊണ്ടാ അജ്ജുവേട്ടാ…എൻ്റെ ചേട്ടന്മാർക്ക് എന്നോടുള്ള സ്നേഹം കണ്ടത് കൊണ്ടാ… “
അവള് കണ്ണ് തിരുമ്മി ചിരിച്ചുകൊണ്ട് പറഞ്ഞു… അതിന് ഞങ്ങൾ എല്ലാവരും സ്നേഹത്തോടെ അവൾക്കൊരു പുഞ്ചിരി നൽകി
പിന്നീടങ്ങോട്ട് സന്തോഷത്തിൻ്റെ നാളായിരുന്നു… കോളേജ് ലൈഫ് അടിച്ചു പൊളിച്ചു…അവളുടെ അച്ഛനും അമ്മയോടും ഒക്കെ ഞങ്ങള് നല്ലോണം അടുത്തു…അപ്പോളായിരുന്നു അവളുടെ അമ്മ വഴി അവളുടെ സ്വപ്നം അറിഞ്ഞത് മെഡിസിൻ പഠിക്കാൻ ആയിരുന്നു ആഗ്രഹം പക്ഷെ കഴിഞ്ഞ തവണ എൻഡ്രൻസ്സ് എഴുതാൻ പറ്റിയില്ല…അതോണ്ടാണ് കോളേജിൽ കയറിയത്…പിന്നൊന്നും നോക്കീല്ല നിർബന്ധിച്ച് ഞങ്ങള് വീണ്ടും അവളെ അതിലേക്ക് വഴിതിരിച്ചു…. അതിന് ഹെൽപ്പ് ചെയ്യാൻ നമ്മുക്ക് ശ്രീലതാ മേഡം ഉണ്ടല്ലോ…എൻ്റെ പുന്നാര മാതശ്രീ… അമ്മയ്ക്കും അവളെ പറ്റി നല്ലോണം അറിയാം… ഒരുപാട് ഇഷ്ടമാണ്…അതോണ്ട് പിന്നെ പറയണോ പഠിപ്പിച്ച് അതിനെ എൻഡ്രൻസ്സിൽ ടോപ്പ് മാർക്കും വാങ്ങിപ്പിച്ച് മണിപ്പാൽ മെഡിക്കൽ കോളേജിലേക്ക് നാടു കടത്തി….ഇപ്പൊ രണ്ടാം വർഷ മെഡിക്കൽ സ്റ്റുഡൻ്റാണ്…
**************************************
ബാക്ക് ടു പ്രസൻ്റ്…
” നീയെന്തൊന്ന് ആലോചിച്ച് ഉറക്കത്ത് ചിരിക്കുവാടാ പോത്തേ… “

Leave a Reply

Your email address will not be published. Required fields are marked *