പ്രിയപ്പെട്ട ചങ്ങാതിമാരെ ഇച്ചിരി താമസിച്ചുപോയി….നല്ല തിരക്കും പിന്നെ പേഴ്സണൽ കാര്യങ്ങളും…അതാണ്….ഇനി അങ്ങോട്ട് കൊറച്ച് സമയം പിടിക്കും സപ്ലികളുടെ ഒരു വൻ ശേഖരം ഉള്ളവനാണ് അടിയൻ…. അതുകൊണ്ട് സഹിക്കണേ….
പിന്നെ ഈ പാർട്ട് ഫ്ലാഷ് ബാക്ക് ഉണ്ടാകും കോളേജിലെ ലൈഫ് ആയതുകൊണ്ട് സൗഹൃദത്തിന് റോള് കൂടുതലാണ്… ചങ്ങായിമാരില്ലാതെ നമുക്കെന്ത് ഓളം…. പിന്നെ നമ്മുടെ ശില്പ കുട്ടിയേയും ഇതിൽ പരിചയപ്പെടുത്തുന്നുണ്ട്… എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് കരുതുന്നു…. അഭിപ്രായങ്ങൾ പങ്കു വെക്കണേ…
എന്ന് നിങ്ങടെ സ്വന്തം
വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്
അപ്പൊ കഥയിലേക്ക്….
__________________________________
” ഡാ നീയെന്തോന്നാ ആലോചിച്ച് കൂട്ടുന്നേ…? ”
എന്തോ ചിന്തയിൽ മുഴുകി ഇരിക്കുന്ന എന്നെ തട്ടിക്കൊണ്ട് നന്ദു ചോദിച്ചു…
” ഹേയ് ഒന്നൂല്ല്യ… “
അവൻ്റെ തട്ടലിൽ ഒന്ന് ഞെട്ടിയ ഞാൻ ചമ്മലോടെ പറഞ്ഞു
” മ്മ്…. “
അവനെന്നെ നോക്കിയൊന്നമർത്തി മൂളി…
” പിന്നെ അവളുടെ കാര്യം പറഞ്ഞപ്പോളാ ഓർത്തേ..നീ ചിപ്പിയോട് പറഞ്ഞിരുന്നോ…? “
അവൻ എന്നെ നോക്കി ചോദിച്ചു
” ഇല്ല എക്സാമാന്ന് പറഞ്ഞിരുന്നു… പിന്നെ വിളിച്ചു ശല്ല്യം ചെയ്യണ്ടാന്ന് കരുതി… “
ഞാൻ അവനെ നോക്കി മറുപടി പറഞ്ഞു അതിനവനൊന്ന് മൂളുകയല്ലാതെ പിന്നൊന്നും പറഞ്ഞില്ല…