ദിവ്യാനുരാഗം 6 [Vadakkan Veettil Kochukunj]
” അപ്പൊ കേട്ടല്ലോ… ഇതാണ് സംഭവം… പാവപ്പെട്ട ഒരു പെൺകുട്ടിയെ ഇവരുടെ പേര് ചേർത്ത് വേണ്ടതത് പറഞ്ഞുണ്ടാക്കി…അപ്പൊ നട്ടലുള്ള ആമ്പിള്ളേരാവുമ്പൊ ചോദിക്കും..രണ്ട് കൊടുക്കും… അതാ ഇവിടെ നടന്നേ… “
ഞാൻ പറഞ്ഞു കഴിഞ്ഞതും അനൂപേട്ടൻ സാറുമാരെ നോക്കി പറഞ്ഞു…
” എന്ന് കരുതി ഇവർ കയറി പ്രതികരിക്കാമോ…അതിനല്ലേ ഇവിടെ അധ്യാപകർ…പിന്നെ എൻ്റെ ഡിപ്പാർട്ട്മെന്റിലെ പിള്ളാരെ തല്ലിയാ…എനിക്ക് നോക്കി ഇരിക്കാൻ പറ്റുമോ… “
അനൂപേട്ടൻ്റെ സംസാരം കേട്ടതും ഇംഗ്ലീഷ് തെണ്ടിയുടെ അടുത്ത ചൊറി
” ഒറ്റ തന്തയ്ക്ക് ഉണ്ടായ പിള്ളേര് അങ്ങനാ സാറെ…അതൊരു കുറ്റമല്ല… പിന്നെ സാറിന്റെ ഡിപ്പാർട്ട്മെന്റിലെ പിള്ളാര് തോന്നിവാസം പറഞ്ഞാൽ കിട്ടണ്ടതാണേൽ കിട്ടും… അതുകൊണ്ട് അത് കള…ഇനിയും സാറിന് പിള്ളേരെ പറഞ്ഞു മനസ്സിലാക്കാൻ പറ്റിയില്ലെങ്കിൽ അടുത്തതിന് ഇവന്മാരോട് ഞാനും കാണും… “
അയാളുടെ ചൊറിയൻ വർത്താനത്തിന് ഇത്തവണ അനൂപേട്ടൻ നല്ല പഞ്ചിൽ തന്നെ മറുപടി കൊടുത്തു… അതോടെ എല്ലാം ഫ്ലാറ്റ്…
” അപ്പോ പിന്നെ അനാവശ്യം പറഞ്ഞ പിള്ളേർക്കില്ലാത്ത ശിക്ഷ ഒന്നും ഇവർക്കും വേണ്ട… എന്താ അതല്ലേ അതിന്റെ ഒരു ശരി…അല്ലേ സാ…..റേ…… “
അനൂപേട്ടൻ പ്രിൻസിപ്പാളിനെ നോക്കി നീട്ടിയ ഒരു വിളിയൊടെ ചോദിച്ചു…അതിന് പുള്ളിക്കാരൻ വേണ്ടാന്നുള്ളർത്ഥത്തിൽ തലയാട്ടി…
” എന്നാ പിന്നെ ഓക്കെ ഇവിടെ തീർന്നല്ലോ…നല്ലത്…എന്നാ പിന്നെ നിങ്ങള് വിട്ടോടാ… “
അനൂപേട്ടൻ ചിരിച്ചുകൊണ്ട് ഞങ്ങളെ നോക്കി പറഞ്ഞു അതോടെ ഞങ്ങളും ബാക്കി ഉള്ളതിനെയൊക്കെ ഒന്ന് കടുപ്പിച്ച് നോക്കിയതിന് ശേഷം അനൂപേട്ടന് ഒരു പുഞ്ചിരി നൽകി പുറത്തേക്കിറങ്ങി… പിന്നെ നേരെ വാകയുടെ അടുത്തേക്ക്… പിന്നാലെ അനൂപേട്ടനും അങ്ങോട്ടെത്തി..
പിന്നെ പുള്ളിക്കാരനെ കെട്ടിപിടിച്ച് നന്ദിയും പറഞ്ഞ് കളിയും ചിരിയുമായി ആ ദിവസം കടന്നു പോയി…പക്ഷെ ചിപ്പിയെ ഓർക്കുമ്പൊ സങ്കടമില്ലാതില്ല… പിന്നെ അത് നാളെ തന്നെ പരിഹരിക്കണം എന്ന് തീരുമാനിച്ചു വീട്ടിലേക്ക് പോയി…
പിറ്റേന്ന് കോളേജിൽ എത്തിയപ്പോൾ അവള് വന്നില്ല…ലീവായിരുന്നു….അത് സങ്കടായി…. പിന്നെ അവളുടെ കൂട്ടുകാരിയെ കൊണ്ട് ഫോണ് ചെയ്യിപ്പിച്ചപ്പൊ സുഖം ഇല്ലാന്ന് പറഞ്ഞ് അവള് ഫോണ് കട്ടാക്കി… പിന്നെ അവളുടെ കൂട്ടുകാരിയോട് സംസാരിച്ചപ്പൊ നാളെ അവളുടെ പിറന്നാൾ ആണെന്ന് പറഞ്ഞു… അതുകൊണ്ട് എന്താലും അവളെ കോളേജിൽ എത്തിക്കാൻ തീരുമാനിച്ചു ഒരു സർപ്രൈസ് പാർട്ടി ആയിരുന്നു പ്ലാൻ… അതിന് അവളെ അതേ കൂട്ടുകാരിയെ കൊണ്ട് വിളിപ്പിച്ച് ഹോൾടിക്കറ്റ് വാങ്ങാൻ എന്തായാലും വരണം നാളെയാണ് ഡേറ്റൊന്നൊക്കെ തട്ടിവിടീപ്പിച്ചു… അതേതായാലും ഏറ്റു…ഈ പഠിക്കുന്ന പിള്ളേർക്ക് ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ അല്ലേലും പേടിയാണല്ലോ…അതോടെ നാളത്തെ പരിപാടി സെറ്റാക്കി അന്നും ഞങ്ങള് കോളേജ് തള്ളി നീക്കി…
വീട്ടിലും പ്രത്യേകിച്ച് പരിപാടിയൊന്നും ഉണ്ടായിരുന്നില്ല… അതുകൊണ്ട് നാളത്തെ കാര്യം വാട്സാപ്പ് ഗ്രൂപ്പുകളിൽ ഒന്നുകൂടി ചർച്ചയാക്കി പെട്ടെന്ന് തന്നെ കിടന്നുറങ്ങി…
രാവിലെ നേരത്തെ തന്നെ എഴുന്നേറ്റ് നന്ദുവെ പിക്ക് ചെയ്യ്ത് കൊറച്ച് അലങ്കാര പണിക്കുള്ള സാധനവും വാങ്ങി നേരെ കോളേജിലേക്ക് വിട്ടു…പി ട്ടി റൂമിലായിരുന്നു പരിപാടി സെറ്റ് ചെയ്യ്തത്….വാങ്ങിയ ബലൂണും മറ്റുമെടുത്ത്