ദിവ്യാനുരാഗം 6 [Vadakkan Veettil Kochukunj]
എൻ്റെ പരുങ്ങിയുള്ള കളിയും സംസാരവും കേട്ട് അവള് ചിരിച്ചുകൊണ്ട് പറഞ്ഞു
” അത് പിന്നെ… “
ഞാൻ പുറകിൽ മാറി നിൽക്കുന്ന നന്ദുവെ പാളി നോക്കി പറഞ്ഞു… കാരണം വേറൊന്നു പറയാനോ… അവളുടെ മുഖത്ത് നോക്കാനോ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല…
” ചേട്ടാ ഞാൻ പറയുന്നത് ഒന്ന് കേൾക്കാമോ… “
പിന്നെയും അവളുടെ വിളി കേട്ടാണ് ഞാനവളെ നോക്കുന്നത്…
” പറഞ്ഞോ… “
ഞാൻ എവിടുന്നോ കിട്ടിയ ധൈര്യത്തിൽ അവളെ നോക്കി പറഞ്ഞു
” ചേട്ടനെന്നോടൊന്നും തോന്നരുത്…എനിക്ക് തോന്നിയിരുന്നു ചേട്ടൻ എന്നെ ഇഷ്ട്ടാന്ന്…പക്ഷെ എനിക്ക് പറ്റില്ല.. ഞാൻ ഓൾറെഡി ഒരു റിലേഷൻഷിപ്പിലാണ്… “
അത്രയും നേരം മുഖത്തുണ്ടായിരുന്ന ചിരി മാച്ചുകൊണ്ട് അവളെന്നെ നോക്കി പറഞ്ഞു…പക്ഷെ എനിക്ക് വലിയ ഞെട്ടലൊന്നു ഉണ്ടായില്ല കാരണം ഇത് ഞാൻ പ്രതീക്ഷിച്ചിരുന്നു…പക്ഷെ ഉള്ളിൽ ചെറുതായിട്ട് ഒരു നീറ്റലുണ്ട്…പക്ഷെ പുറത്ത് കാണിച്ചില്ല…
” ഹേയ് അതൊന്നും സാരോല്ല്യ…എനിക്ക് ആദ്യായിട്ടാണ് ഇങ്ങനൊക്കെ ഒരാളോട് തോന്നുന്നത് അത് തന്നോട് പറയണം എന്ന് തോന്നി…അത്രേളൂ.. “
ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു
” എന്നാലും…എനിക്കറിയാം ഏട്ടനെന്നെ ഒരുപാട് ഇഷ്ടപ്പെട്ടെന്ന്… പക്ഷെ ഞാൻ പറഞ്ഞല്ലോ ഏട്ടാ എനിക്കൊരിക്കലും പറ്റില്ല… ഞാൻ പറഞ്ഞല്ലോ റിലേഷൻഷിപ്പിൽ ആണെന്ന് ചെറുപ്പം തൊട്ടെ ഉള്ളതാ ഞങ്ങടെ ബന്ധം…അടുത്ത ചില കൂട്ടുകാർക്കല്ലാതെ ആരോടും ഞാൻ പറഞ്ഞിട്ടില്ല… പിന്നെ എല്ലാ പെണ്പിള്ളേരേയും പോലെ ഏട്ടനെ പോലുള്ള നല്ലൊരാളെ പുറകെ നടത്തിക്കാൻ എനിക്ക് പറ്റത്തില്ല…അതോണ്ടാ ഞാൻ കാര്യം തുറന്നു പറഞ്ഞത്… “
അവള് കാര്യം മൊത്തം സങ്കടം കലർന്ന ട്യൂണിൽ പറയുമ്പോൾ ഞാൻ ആലോചിക്കുകയായിരുന്നു ഇങ്ങനെയുണ്ടോ പാവം പെമ്പിള്ളേര്…അല്ലേ പിന്നെ ഇവക്ക് ഇതൊക്കെ എന്നോട് വിവരിക്കേണ്ട വല്ല കാര്യവും ഉണ്ടോ…
” എടോ തന്നെന്തിനാ ഇങ്ങനൊക്കെ പറന്നേ… “
ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു
” അത് പിന്നെ ഏട്ടനറിയോ അന്ന് നിങ്ങള് രണ്ടാളും എന്നെ സീനിയേഴ്സ് റാഗ് ചെയ്യുമ്പൊ അവിടെ വന്ന് രക്ഷിച്ചില്ലെ അന്ന് തൊട്ട് എന്നെ ഒരാളും ശല്ല്യം ചെയ്യാറില്ല… ആരെങ്കിലും അറിയാതെ വന്നെന്തെങ്കില്ലും പറയുമ്പൊ വേറെ ചിലര് പറയും അത് ചാത്തൻസ്സിലെ ഏട്ടൻമാരെ അറിയുന്ന കുട്ടിയാന്ന്… അപ്പൊ സോറി പെങ്ങളേന്ന് പറഞ്ഞ് അവരൊക്കെ പോവും…. അത്രയ്ക്ക് സേഫാ ഞാനിവിടെ… ബാക്കി പിള്ളേർക്കൊക്കെ അസൂയയാ എന്നോട്… എനിക്ക് കൂടപ്പിറകുൾ ഒന്നൂല്ല്യ…അതോണ്ട് തന്നെ റാഗിങ്ങൊക്കെ പേടിച്ചോണ്ടാ ഞാൻ കോളേജിൽ ഒക്കെ വന്നത്…ഇപ്പൊ എനിക്ക് ഒന്നും പേടിയില്ല…സ്വന്തമായിട്ട് ചേട്ടന്മാരുള്ള പോലയാ….അതല്ലേ നിങ്ങൾ വിളിച്ചപ്പൊ തന്നെ ഞാൻ ഇങ്ങോട്ട് ഒറ്റയ്ക്ക് വന്നത്…അങ്ങനുള്ള ചേട്ടനെ “