( ഇപ്പൊ നിങ്ങള് കരുതും ആരാ ചിപ്പീന്ന്…??കഥ ഇവിടെ തീരുന്നില്ലല്ലോ ഉണ്ണിതാനെ ടൈം കെടക്കുവല്ലേ… )
അന്ന് പിന്നെ കോളേജ് പതിവ് പോലെ തന്നെ പ്രത്യേകിച്ച് ഒന്നും ഉണ്ടായില്ല…പതിവിലും വിപരീതമായി ഇച്ചിരി നേരത്തെ ഒരു നാലുമണി ആവുമ്പോഴേക്കും ഞങ്ങള് വീട്ടിലേക്ക് തിരിച്ചു എന്നതൊഴിച്ചാൽ… സാധാരണ 6 മണിയായിരുന്നു പതിവ്…അതുവിന് ആക്സിഡന്റ് പറ്റുന്നതിനുമുന്നെ…
അവിടുന്ന് വീട്ടിലേക്ക് തിരിച്ചെത്തി റൂമിലേക്ക് പോയി ഒരൊറ്റ കിടത്തം അപ്പൊഴും മനസ്സിൽ ഒരു ചോദ്യം ബാക്കി നിൽക്കുന്നുണ്ട്… എന്താ ഇപ്പൊ നന്ദു അങ്ങനെ പറയാൻ കാരണം…അതിൽ തന്നെ ആലോചന മുഴുകി നിന്നതുകൊണ്ടോ എന്താണെന്നറിയില്ല ഉറക്കത്തിനോടൊപ്പം ഞാനെൻ്റെ ഡിഗ്രി ഫൈനൽ ഇയർ കാലഘട്ടത്തിലെ ആ ഓണനാളിലെ പഴയ ഓർമ്മകളിലേക്കും തെന്നി വീണു…
***************************************
ഇനി സ്വൽപം പാസ്റ്റ്….ഗ്രിഗ്രി കാലഘട്ടത്തിലെ ഓണ രാവ്…
” ഡാ അജ്ജൂ നിനക്കിനി വേണോ… “
കോളേജ് ക്യാമ്പസിലെ ഞങ്ങളുടെ സ്വന്തം കാട്ടിൽ സാധനവും വീശികൊണ്ട് നന്ദു എന്നോട് ചോദിച്ചു
വേണ്ട മോനെ ഓവർ ഓവർ… ഇനിയും അടിച്ചാ സൂപ്പറോവറായിപ്പോവും…
അടിച്ചതിൻ്റെ കിക്കിൽ ഞാൻ അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു
” ആണോ… എന്നാ ഈ അവസാന പെഗ്ഗ് ഞാനിങ്ങെടുക്കുവാ… “
നമ്മുടെ സുരേഷേട്ടൻ്റെ ഡയലോഗും അടിച്ച് അവനവസാന പെഗ്ഗും അങ്ങ് കമത്തി…
” എന്നാ പിന്നെ നമ്മുക്ക് വിട്ടാലോ… “
ശ്രീ പതുക്കെ എഴുന്നേറ്റ് പറഞ്ഞു
” അളിയാ ഏതവനാടാ ഈ പാട്ടൊക്കെ വെക്കുന്നെ… “
കോളേജീന്നുള്ള ഏതോ വെറും ഡിജെ കേട്ട് ഞാൻ പറഞ്ഞു
” അതാ തെണ്ടി സിമിലും അവൻ്റെ ആ നത്തോലികളുവാ…ഞാൻ വെള്ളവും വാങ്ങി വരുമ്പൊ കണ്ടായിരുന്നു… “