ദിവ്യാനുരാഗം 6 [Vadakkan Veettil Kochukunj]

Posted by
നന്ദു എൻ്റെ നോട്ടം കണ്ടെന്നോണം അവളെ നോക്കി ചോദിച്ചു
” ശിൽപ…. “
അവള് പേടിയൊടെ മറുപടി പറഞ്ഞു
” ഇംഗ്ലീഷിലാണോ…? “
അവൻ വീണ്ടും തിരക്കി…അതിനവള് അതെ എന്നർത്ഥത്തിൽ തലയാട്ടി… ഞാൻ അപ്പോഴും ഒന്നും ചോദിച്ചില്ല അവളെ നോക്കിക്കൊണ്ട് നിന്നു…
” താൻ പേടിക്കണ്ട… ഇതൊക്കെ ഒരു കോളേജ് ലൈഫ് എക്സ്പീരിയൻസ് ആയിട്ട് എടുത്താൽ മതി…ഇനി ആരെങ്കിലും ശല്യം ചെയ്ത ചാത്തൻസിലെ ചേട്ടൻമാരെ അറിയുന്നതാണെന്ന് പറഞ്ഞോ…. പേടിക്കേണ്ട “
അവളെ നോക്കി ചിരിച്ചുകൊണ്ട് നന്ദു പറഞ്ഞു
” താങ്ക്സ് ഏട്ടാ… “
അവള് അവൻ്റെ സംസാരം കേട്ടുതും ചിരിച്ചുകൊണ്ട് നന്ദി വാക്ക് പറഞ്ഞു
..ഇപ്പൊ പെണ്ണിന്റെ മുഖത്തൊരു തെളിച്ചം ഒക്കെ വന്നു
” എന്നാ പൊക്കോ… “
അവൻ അവളെ നോക്കി പറഞ്ഞു
” ശരി…പോട്ടെ.. “
ഇത്തവണെ അവളെ നോക്കി നിൽക്കുന്നു എന്നെ നോക്കിയായിരുന്നു പറഞ്ഞത്… പക്ഷെ ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല ഏതോ മായാലോകത്തെന്നപോലെ അവളെ നോക്കി നിന്നു…അതോടെ നന്ദു എന്നെ തട്ടിക്കൊണ്ട് വിളിച്ചു
” നീ എന്തോന്നാലോജിച്ച് നിക്കുവാ… “
അവനെന്നെ നോക്കി ഒരാക്കിയ ചിരിയോടെ ചോദിച്ചു
അതിന് ഞെട്ടി കൊണ്ട് ഞാൻ അവനെ നോക്കി…
” അവള് ചോദിച്ച കേട്ടില്ലേ… പോട്ടേന്ന്… “
അവനെന്നെ നോക്കി വീണ്ടും ഒന്നാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു
” ആ പോയിക്കോ… “
ചമ്മിയ മുഖത്തോടെ ഞാൻ അവളെ നോക്കി പറഞ്ഞു…അതിനവള് ഒരു ചിരി നൽകിയ ശേഷം തിരിഞ്ഞു നടന്നു…
” ഡാ മതി…അത് പോയി…ബാ പോര്… “
അവള് കണ്ണിൽ നിന്ന് മായുന്നത് വരെ അവളെ നോക്കി നിന്ന എന്നെ നോക്കി ഒരാക്കിയ ചിരിയോടെ നന്ദു പറഞ്ഞു… അതിന് ഞാൻ അവനെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു

Leave a Reply

Your email address will not be published. Required fields are marked *