വിനൂട്ടാ നീയിതെന്തൊക്കെയാ പറയുന്നേ… ഇന്നെന്റെ കല്ല്യാണാ… അതോർമ വേണം…
ചേച്ചി എനിക്ക് പറ്റുന്നില്ലടി അവളില്ലാതെ.. ഞാൻ ഒരുപാട് എന്റെ പെണ്ണിനെ വേദനിപ്പിച്ചു…
അതൊക്കെ നിന്റെ വെറും തോന്നലാ വിനൂട്ടാ..ആദ്യം നീയൊന്നു പോയി കുളിച്ചേ.. ഒന്ന് ഫ്രഷായാൽ തീരാവുന്നതേ ഉള്ളൂ നിന്റെ ഈ പ്രശ്നമെല്ലാം..
അതും പറഞ്ഞു ചേച്ചി എന്നെ തള്ളി ബാത്‌റൂമിലേക്ക് കേറ്റി…
അതേ അതിന്റെ ഉള്ളിൽ കിടന്ന് കരയാനാണ് ഭാവമെങ്കിൽ നിന്റെ ലച്ചു അവളുടെ പാടും നോക്കി പോവൂട്ടോ…
ഷവർ ഓൺ ചെയ്തു സങ്കടമെല്ലാം കരഞ്ഞു തീർക്കുന്നതിനിടെയാണ് ചേച്ചിയുടെ പുറത്തുനിന്നുള്ള ആ സംസാരം എന്റെ ചെവിയിലേക്ക് ചെറുതായി എത്തുന്നത്…
എന്താ ചേച്ചി… എന്താ നീയിപ്പോ പറഞ്ഞേ….
ഞാനൊന്നും പറഞ്ഞില്ല നീ വേഗം കുളിച്ചു വന്നേ എനിക്ക് കുളിക്കാനുള്ളതാ…
ഇപ്പൊ ഏത് നേരവും അവളെപ്പറ്റി മാത്രല്ലേ ചിന്ത അതോണ്ട് ചിലപ്പോ ചേച്ചി അങ്ങനെ പറഞ്ഞതായി തോന്നിയതാവും കമ്പിസ്റ്റോറീസ്.കോം എന്നും മനസ്സിൽ പറഞ്ഞു ഞാൻ വീണ്ടും കുളി തുടർന്നു…
അങ്ങനെ കുളി കഴിഞ്ഞ ശേഷം അത്രയും നാൾ ഉണ്ടായിരുന്ന ഉന്മേഷവും ഉത്സാഹവും എല്ലാം ആ ബാത്‌റൂമിൽ ഉപേക്ഷിച്ചു ഞാൻ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി…
അല്ലാ എന്താ വിനൂട്ടാ വല്ലാണ്ടിരിക്കുന്നെ… ഇപ്പഴും വിഷമം മാറീല്ലേ…
ഞാനതിന് മറുപടി നൽകാനായി തല പൊക്കിയതും എന്റെ കവിളിൽ ആരുടെയോ കൈ വന്ന് പതിച്ചതും ഒരുമിച്ചായിരുന്നു…
ഒരു നിമിഷം നിച്ചലമായിനിന്ന എന്റെ കണ്ണിലേക്കു പ്രകാശം പരന്നത് ഒറ്റ നിമിഷം കൊണ്ടായിരുന്നു… അതോടൊപ്പം എന്റെ നാവുകൾ ആ പേര് ഉരുവിട്ടു…
ലച്ചൂ…
അതേ ലച്ചു തന്നാ… എന്നാലും നിനക്കിത്രയും നാൾ ഒന്നെന്നെ വിളിക്കാൻ പോലും തോന്നീല്ലല്ലോടാ പട്ടീ…
അവളത് പറഞ്ഞു തീർന്നതും അടുത്ത നിമിഷം തന്നെ ഞാനവളുടെ അടുത്തോട്ടു ചെന്ന് ചേർത്ത് പിടിച്ചു ആ മുഖമാകെ ഉമ്മകൾ കൊണ്ട് മൂടി…
സോറി ലച്ചൂസേ.. ♥️♥️
ഹലോ വാതിൽ അടച്ചിട്ടില്ല… ആരേലും വന്നു കണ്ടാൽ മര്യാദക്കുള്ള പുറത്താക്കലും ചവിട്ടി പുറത്താക്കലും ഒരുമിച്ചു നടക്കും ഞാൻ പറഞ്ഞില്ലാന്നു വേണ്ടാ…
ഞങ്ങളുടെ കാണിച്ചുകൂട്ടൽ കണ്ട് വാതിൽ അടക്കുന്നതിനോടൊപ്പം ചിരിച്ചുകൊണ്ട് ചേച്ചിയത് ഇടയിൽ കേറി പറഞ്ഞു…