സെറ്റാക്കിപ്പിച്ചു…
ടാ വിനു വാ.. നീയെന്ത് ആലോചിച്ചിരിക്കാ വേഗം വാ..
അപ്പൊ ചേട്ടാ പറഞ്ഞപോലെ മറക്കണ്ടാ…
ക്യാമറ ചേട്ടനോട് വീണ്ടും ഒന്നൂടെ ഓർമിപ്പിച്ചുകൊണ്ട് ഞാൻ സ്റ്റേജിലേക്ക് കേറി..
കേറിയ പാടെ ഫസ്റ്റ് സ്റ്റെപ്പ് എന്നോണം ക്യാമറ മാൻ തന്നെ എന്നെ ലച്ചുവിന്റെ അടുത്തായി നിൽക്കാൻ ആവശ്യപ്പെട്ടു..
അത് കേട്ടതും വാ പൊളിച്ചുകൊണ്ട് ലച്ചു സൈഡിലായി നിന്നിരുന്ന എന്നെനോക്കിയതും..
എന്താടി പോത്തേ.. നേരെ നിൽക്ക് ഫോട്ടോ എടുക്കുന്നത് കണ്ടില്ലേ..
അതും പറഞ്ഞു അവളുടെ തലപിടിച്ചു തിരിച്ചുകൊണ്ട് ഞാൻ ഫോട്ടോക്ക് പോസ്സ് കൊടുത്തു…
അങ്ങനെ കുറച്ചധികം ക്ലിക്ക്സിന് ശേഷം ഞങ്ങൾ ഇറങ്ങി വേറെ കുടുംബക്കാർക്കായി വഴിയൊരുക്കി…
ഇതിനിടയിൽ എന്റെ ഫ്രണ്ട്സുമായി നിന്ന് ഫോട്ടോ എടുക്കാനും ഞാൻ മറന്നില്ല…
അങ്ങനെ വീണ്ടും സമയങ്ങൾ കടന്നുപോയി…
ഫുഡ്ഡെല്ലാം കഴിച്ചു കഴിഞ്ഞു ചെക്കനും പെണ്ണും മാത്രമായുള്ള ഫോട്ടോഷൂട്ടിലേക്ക് അവർ നീങ്ങി..
ഡീ ലച്ചു… നീയിങ്ങ് വന്നേ കുറച്ചു ഫോട്ടോ എടുക്കാം…
അയ്യേ ഞാനൊന്നും ഇല്ല…
ഡീ നീ ടെൻഷൻ അടിക്കണ്ടാ ആ ക്യാമറാമാനോട് ഞാനെല്ലാം പറഞ്ഞു സെറ്റാക്കിയിട്ടുണ്ട്… പോരാത്തതിന് ചേച്ചിയും ഓക്കേ ആണ്.. അതുകൂടാതെ നമ്മുടെ ഫോട്ടോ നൈസായി എടുത്ത് മെമ്മറി കാർഡിൽ ആക്കി തരാന്ന് ആള് പറഞ്ഞിട്ടുമുണ്ട്…
ഓഹ് അപ്പൊ നീയെല്ലാം പ്ലാൻ ചെയ്തിട്ടാണല്ലേ…
പിന്നല്ലാതെ നമുക്ക് ആവശ്യമുണ്ടെങ്കിൽ നമ്മൾ തന്നെ പരിശ്രമിക്കണം… ആഹ് പിന്നെ നീ ആദ്യം അങ്ങോട്ട് ചെല്ല് അപ്പൊ ചേച്ചി നിന്നെ വിളിക്കും അതുകഴിഞ്ഞു ഞാനും അങ്ങെത്താം..മം വേഗം ചെല്ല്..
അതും പറഞ്ഞു ഞാനവളേയും തള്ളി പറഞ്ഞു വിട്ടുകൊണ്ട് പിന്നാലെ ചെന്നു…
പറഞ്ഞപോലെ തന്നെ ചേച്ചി ഞങ്ങളെ കണ്ടതും ഗ്രൂപ്പ് ഫോട്ടോക്കായി ക്ഷണിച്ചു…
പക്ഷെ ആ ഭാഗത്തു മുഴുവൻ ആളുകൾ ഉണ്ടായിരുന്നത് കൊണ്ട് ലച്ചുവിന് എന്തെക്കെയോ ബുദ്ധിമുട്ട് ഉള്ളതുപോലെ എനിക്കാ മുഖത്തുനിന്ന് മനസ്സിലായിരുന്നു.. അത് പരിഹരിക്കാനാനെന്നോണം ഞാൻ ക്യാമറമാനോട് പറഞ്ഞ് കുറച്ചപ്പുറേയായി ഫോട്ടോഷൂട്ടിന് പറ്റിയ നല്ലൊരു സ്ഥലമുണ്ടെന്ന് പറഞ്ഞ് ആളൊഴിഞ്ഞ ഒരു സ്ഥലത്തേക്ക് ഞാനവരേയും കൂട്ടി നടന്നു…