പിന്നെ അവിടെ നടന്നത് പുറത്തൂന്ന് ഒരു ആൾ വന്നുകണ്ടാൽ അവരുടെ കല്യാണമാണോ അതോ ഞങ്ങടെ കല്യാണമാണോ കഴിഞ്ഞത് എന്നുവരെ തോന്നിപ്പോവുന്ന ഫോട്ടോഷൂട്ട് ആയിരുന്നു…
അങ്ങനെ സമയങ്ങൾ ഒരുപാട് കടന്നുപോയി…
മണ്ഡപത്തിൽ നിന്നും പോവാനുള്ള ടൈം ആയെന്ന് പറഞ്ഞു വിളിയെത്തിയപ്പോഴാണ് ഒരുപാട് സമയം ഇതിനായി ചിലവഴിച്ചെന്ന് ഞങ്ങൾക്കും ഓർമ വന്നത്…
അങ്ങനെ ഞങ്ങൾ നേരെ മണ്ഡപത്തിലേക്ക് നടന്നു…
എല്ലാം കഴിഞ്ഞു പോവാൻ നേരം ചേച്ചിയുടെ ആ കെട്ടിപിടിച്ചുള്ള കരച്ചിൽ ഒഴിവാക്കാനായി ഞാൻ നേരെ മണ്ഡപത്തിന്റെ പിന്നിലോട്ട് നടന്നെങ്കിലും അവൾ എന്നെ തേടി അങ്ങ് വരുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല…
വിനൂട്ടാ ഐ റിയലി മിസ്സ് യു ടാ…
ഓടിവന്നു കെട്ടിപിടിച്ചു കരഞ്ഞുകൊണ്ട് ചേച്ചിയത് പറയുമ്പോൾ ഞാനും പൊട്ടിക്കരഞ്ഞിരുന്നു…
ഡീ ചേച്ചി… കരയല്ലേടി അയ്യേ വല്ല ചെറിയ പിള്ളേരെ പോലെ കണ്ണുകൾ തുടച്ചുകൊണ്ട് ഞാനത് പറയുമ്പോൾ ഞങ്ങളെ നോക്കികൊണ്ട് എല്ലാരും ചുറ്റിനും ഉണ്ടായിരുന്നു…
അങ്ങനെ ചേച്ചിയെ എന്നിൽ നിന്നും അടർത്തി മാറ്റിക്കൊണ്ട് ഞാനാ കൈ പിടിച്ചു അളിയനെ ഏൽപ്പിച്ചുകൊണ്ട് പറഞ്ഞു…
അളിയാ.. ഇവൾക്ക് ലേശം കുറുമ്പൊക്കെ ഉണ്ടന്നേ ഉള്ളൂ എന്നാലും ആള് പാവാട്ടോ… ആ കണ്ണുനന്നയ്കാതെ നോക്കണേ…
കണ്ണുകൾ തുടച്ചുകൊണ്ട് ഞാനത് പറഞ്ഞ ശേഷം ഞാൻ നേരെ മണ്ഡപത്തിന്റെ അകത്തോട്ടു നടന്നു… ചേച്ചി പോവുന്ന ആ കാഴ്ച്ച കാണാനുള്ള മനക്കട്ടി ഇല്ലാത്തോണ്ട് എനിക്ക് വേറെ വഴി ഇല്ലായിരുന്നു…
എന്റെ വിഷമം കണ്ടിട്ടെന്നോണം ലച്ചുവും അന്നേരം എന്റെ കൂടെ ഉള്ളിലേക്ക് വന്നിരുന്നു.
വിനൂ നീ എന്താ ഇങ്ങോട്ട് വന്നേ വാടാ അവൾ പോവാൻ നിൽക്കുമ്പോൾ നീയവിടെ വേണം..
ഇല്ല ലച്ചൂസേ എനിക്കാ കാഴ്ച്ച കാണാനുള്ള പ്രാപ്തി ഇല്ലടി…ഞാൻ ചിലപ്പോൾ പൊട്ടി കരഞ്ഞുപോവും…
എടാ അവൾ ആഗ്രഹിക്കുന്നുണ്ടാവില്ലേ പോവുന്ന സമയത്ത് നീ അടുത്തുണ്ടാവണമെന്ന്… നീ വന്നേ…
അതും പറഞ്ഞു ലച്ചു എന്റെ കയ്യിൽ പിടിച്ചു പുറത്തേക്ക് നടന്നു..
സമയം രാത്രി 7 മണി……
ഏട്ടാ ഇന്നുതന്നെ പോണോ.. സമയിപ്പോ ഇത്രയൊക്കെ ആയില്ലേ ഇനി നാളെ പോവാന്നെ…
മാമനും അമ്മായും ലച്ചുവിനെയും അച്ചുവിനെയും കൂട്ടി പോവാൻ നിൽക്കവേ അമ്മ പറഞ്ഞു..
ഇല്ലടി നാളെ കാലത്തുതന്നെ സൈറ്റിലേക്ക് പോവാനുള്ളതാ.. ഇന്ന് ഇറങ്ങിയില്ലെങ്കിൽ