തോന്നുന്നുണ്ടായിരുന്നു.
കഴിഞ്ഞ ഒരു മണിക്കൂറിൽ ഞാൻ അനുഭവിച്ച മാനസിക സംഘർഷം എന്നെ വല്ലാണ്ട് തളർത്തിയിരുന്നു. ‘ഇത് തീർന്നിട്ടൊന്നും ഇല്ല’ എന്നതുകൊണ്ട് അവൻ എന്തായിരിക്കും ഉദ്ദേശിച്ചിട്ടുണ്ടാവുക. എനിക്ക് അറിയില്ല.
ഞാൻ നേരെ എന്റെ കട്ടിലിലേക്ക് കിടന്നു, കിടപ്പിൽ എപ്പോഴോ ഞാൻ ഉറക്കത്തിലേക്ക് മാണ്ടുപോയി.
.
.
.
“ഡാ… റാഫി. എണീക്കേടാ, എന്ത് ഉറക്കാടാ ഇത്” ഉമ്മാടെ വിളികേട്ടാണ് ഞാൻ എണീറ്റത്. ഫോണിൽ നോക്കുമ്പോ സമയം 8 മണി ആയിരുന്നു.
“ഞാൻ വരാ ഉമ്മ” റൂമിൽനിന്ന് ഞാൻ ഉറക്കെ വിളിച്ചുപറഞ്ഞു
ഞാൻ ഇട്ടിരുന്ന യൂണിഫോം വലിച്ചൂരി പെട്ടെന്ന് കുളിക്കാൻ പോയി. തലയിലേക്ക് തണുത്ത വെള്ളം വീണപ്പോൾ എന്തോ വല്ലാത്തൊരു ആശ്വാസം എനിക്ക് വന്നിരുന്നു.
കുളി കഴിഞ്ഞ് യൂണിഫോമിട്ട് ഞാൻ താഴേക്ക് പോയി
“നീ രാത്രി എന്താടാ ഒന്നും കഴിക്കാഞ്ഞേ”
“ഞാൻ കഴിച്ചിട്ടാ ഉമ്മ വന്നത്, പറയാൻ മറന്നു” പെട്ടെന്ന് മനസ്സിൽ വന്ന ഒരു കള്ളം ഞാൻ പറഞ്ഞു
“ആഹ് ഇരിക്ക്” എന്ന് പറഞ്ഞുകൊണ്ട് എന്റെ മുന്നിലേക്ക് ഒരു പ്ലേറ്റ് ദോശ നീട്ടി
ആഹരം കഴിക്കുന്നതിനിടയിലാണ് ഞാൻ വാട്സാപ്പിൽ ഒരു മെസ്സേജ് കണ്ടത്
‘ടാ, ഞാനാ അക്ഷയ്.
നീ നമ്മൾ കണ്ട കാര്യം ലെച്ചുനോട് പറയണ്ട.
പിന്നെ വൈകിട്ട് നീ സ്റ്റോപ്പിൽ നിക്കണം, കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്’
മൈര്, ഇനി എന്ത് ഉണ്ടാക്കാനാവോ. ഞാൻ മനസ്സിൽ പറഞ്ഞു
കയ്യും കഴുകി ടേബിളിന് മുകളിലിരുന്ന ടിഫിനും എടുത്ത് ഞാൻ പുറത്തേക്കിറങ്ങി. കോളേജിൽ എത്തുന്ന വരെയും എന്റെ ചിന്ത അതായിരുന്നു, എന്തായിരിക്കും ഇന്ന് പറയാൻ ഇണ്ടാവുക?
അന്നത്തെ ദിവസം വളരെ പെട്ടെന്ന് തീർന്നപോലെ എനിക്ക് തോന്നി, കണ്ണടച്ച് തുറക്കുന്നപോലെ
“ടാ, ഇന്ന് എന്താ പരുപാടി” കോളേജിന് മുന്നിൽവെച്ച് ലെച്ചു എന്നോട് ചോദിച്ചു
“വീട്ടിൽ പോണോടി, പണി ഇണ്ട്”
“ഓ, അത് സാരില്ല. ഞാനും പോട്ടെ” ചെറിയ നിരാശയോടെ അവൾ പറഞ്ഞു. തൊട്ടടുത്ത ബസിൽത്തന്നെ അവൾ വീട്ടിലേക്കും പോയി
അവള് പോയി അഞ്ചുമിനിറ്റ് കഴിഞ്ഞപ്പൊത്തന്നെ അക്ഷയ്യുടെ വണ്ടി എന്റെ മുന്നിൽ വന്നു നിന്നും. ഒന്നും മിണ്ടാതെത്തന്നെ ഞാൻ അതിൽ കേറി ഇരുന്നു.
വണ്ടി അപ്പോൾത്തന്നെ മുന്നോട്ട് നീങ്ങി, ഞങ്ങൾ രണ്ടുപേരും പരസ്പരം ഒന്നും മിണ്ടിയില്ല.