ഒരു തേപ്പ് കഥ 6
Oru Theppu Kadha 6 | Author : Chullan Chekkan | Previous Part
ഒരുപാട് സന്ദോഷം ഉണ്ട്.. എല്ലാരുടെയും സപ്പോർട്ടിനു..
പിറകിൽ നിന്ന് കുത്തിയത് കൊണ്ടും അധികം മുറിവില്ലാത്ത കൊണ്ടും വേറെ ഒരു കേസിലെ പ്രതി ആകും എന്ന് നിലയിലും അയാൾ അവിടെ ഉണ്ടായിരുന്നു.. ഹാത്തിം.. അയാളുടെ കൂടെ നിന്ന ആളെ കണ്ട് ആണ് ഞാൻ ഞെട്ടിയതും സന്ദോഷിച്ചതും.. വീൽ ചെയറിൽ ഇരിക്കുന്ന ഹത്തിമിനെ പിടിച്ചു നിൽക്കുന്ന ഐഷ… അപ്പോഴാണ് ഞാൻ വേറെ ഒരു കാര്യം ചിന്തിച്ചത്… ഐഷ ആണ് എന്റെ number കൊടുത്തതെന്ന് ആണ് ജാസ്മിൻ പറഞ്ഞത്. ഞാൻ ജാസ്മിനോട് തന്നെ അതിനെ പറ്റി ചോദിക്കാൻ തീരുമാനിച്ചു.. ഞാൻ തിരിഞ്ഞപ്പോൾ ഞാൻ നോക്കിയ ഇടത്തേക്ക് നോക്കിയിട്ട് എന്നെ നോക്കുന്ന ജാസ്മിനെ ആണ് ഞാൻ കണ്ടത്…
“പുറത്തിറിങ്ങിയിട്ട് ഞാൻ എല്ലാം പറയാം ” ഞാൻ ചോദിക്കുന്നതിനു മുൻപ് തന്നെ അവൾ പറഞ്ഞു…
അങ്ങനെ വാദങ്ങൾ തുടങ്ങി…
ഞങ്ങളുടെ വക്കിൽ :- നിങ്ങൾ ആണ് അദ്ദേഹത്തെ കുത്തിയത്… അല്ലെ..
ജാസിം :- അതെ
ഞങ്ങളുടെ വക്കിൽ :- എന്തിനാണ് കുത്തിയത്. എന്തേലും പൂർവ വൈരാഗ്യം..
ജാസിം :- ഇല്ല സർ.. അയാൾ എന്റെ പെങ്ങളെ ഉപദ്രവിക്കാൻ നോക്കി..
ഞങ്ങളുടെ വക്കിൽ :- യുവർ ഓണർ.. പ്രതിയുടെ പെങ്ങളെ ചോദ്യം ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു…
ജഡ്ജി :-യെസ് പ്രൊസീഡ്..
ജാസ്മിൻ അങ്ങോട്ട് കയറി നിന്നു…
ഞങ്ങളുടെ വക്കിൽ :- മിസ് ജാസ്മിൻ നിങ്ങളുടെ സഹോദരൻ പറഞ്ഞത് പോലെ നിങ്ങളെ ഇയാൾ ഉപദ്രവിക്കാൻ ശ്രെമിച്ചിട്ടുണ്ടോ…
ജാസ്മിൻ :- ഉണ്ട് സർ…
ഞങ്ങളുടെ വക്കിൽ :- എവിടെ വെച്ചാണ് നിങ്ങളെ ഉപദ്രവിക്കാൻ ശ്രെമിച്ചത്…
ജാസ്മിൻ :- ആദ്യം അയൽ ഓഫിസിൽ വെച്ച് എന്നെ ഉപദ്രവിക്കാൻ ശ്രെമിച്ചു… പിന്നീട് വീട്ടിൽ കയറിയപ്പോളാണ് അനിയൻ അയാളെ കുത്തിയത്…