ആകെ ഉള്ളൊരു ആശ്വാസം കോളേജാണ്.വൈകുന്നേരം വരെ സമയം പോകുന്നതേ അറിയില്ല.ഒരിക്കലും മടുക്കാത്ത വിനോദം എന്ന് വേണമെങ്കിൽ പറയാം.ഊർമിള നല്ലൊരു അധ്യാപികയാണ്.ചെയ്യുന്ന ജോലിയിൽ 100% ആത്മാർത്ഥത പുലർത്തുന്ന വെക്തി.
പതിവുപോലെ ക്ലാസ്സ് തുടങ്ങി ഇന്റർവെൽ ആയി ആ ദിവസവും പതിയെ കടന്നു പോകാൻ തുടങ്ങി.പിന്നെ ഇടക്കൊക്കെ ചില കോഴി സാറിൻമാർ പഞ്ചാരയടിക്കാൻ വരും ചില പയ്യന്മാരുടെ നോട്ടവും അസ്ഥാനത്താണ്.ആദ്യമൊക്കെ ഈ വക പെരുമാറ്റങ്ങളും നോട്ടങ്ങളും അവൾക്കു തീരെ ഇഷ്ടമല്ലായിരുന്നു.
പക്ഷെ പിന്നീട് ഒന്ന് ആലോചിച്ചപ്പോ അവൾക്കു തന്റെ സൗന്ദര്യത്തിൽ സ്വയം അഭിമാനം തോന്നി.അല്ലങ്കിൽ തന്നെ പോലൊരു മധ്യവയസ്‌കയെ നോക്കാനും വളക്കാനും സാറുമാരും പൈയ്യന്മാരും കൂടെ കൂടുമോ.പിന്നിൽ വരുന്നൊർ വരട്ടെ നമുക്ക് നമ്മുടെ കാര്യം നോക്കിയാൽ പോരെ എന്നൊരു മനസാണ് ടീച്ചർക്ക്.
“എന്താണ് ടീച്ചറെ പതിവില്ലാതെ ഫോണിൽ കുത്തി ഇരിപ്പ്…? ”
ഒപ്പം ജോലി ചെയ്യുന്ന ഷേർളി ടീച്ചർ ചോദിച്ചു
ഫ്രീ ടൈമിൽ സ്റ്റാഫ് റൂമിൽ ഇരിക്കുവാരുന്ന ഊർമിള ഒന്ന് ഞെട്ടി.
സാധാരണ അങ്ങനെ ഫോണിൽ നോക്കി ഇരിക്കാറില്ല.പുസ്തകം ആണല്ലോ പുള്ളി കാരിയുടെ ആത്മാവ്.
“ഹേയ് ഒന്നൂല്ല ടീച്ചറെ ”
ഊർമിള ഫോൺ ഓഫ് ചെയ്തു ഷേർളിക്ക് നേരെ മുഖം തിരിച്ചു.
ഷേർളി ഒന്ന് പുഞ്ചിരിച്ചു.
ഒരുപാട് ടീച്ചർമാർ ഉണ്ടെങ്കിലും ഷേർളിയാണ് ഊർമിളയുടെ ബെസ്റ്റ് ഫ്രണ്ട്. അവർ തമ്മിൽ ഡിസ്‌കസ് ചെയ്യാത്തതായി ഒന്നും തന്നെ ഇല്ല.
“ഞാൻ പറഞ്ഞട്ടില്ലേ ടീച്ചറെ ഒരു അൻവറിന്റെ കാര്യം..? ”
“മ്മ്മ് ഉണ്ട്.. ആ കൊച്ചനു എന്തുപറ്റി..?”
“ഒന്നും പറ്റിയില്ല.ഞാനുമായുള്ള പ്രശ്നം എല്ലാം തീർന്നു ”
“ആഹാ കൊള്ളാല്ലോ ”
“പക്ഷെ പഴേ പോലൊന്നും ആയില്ല കേട്ടോ… ”
“അത് പതിയെ പതിയെ മാറും എന്റെ ടീച്ചറെ. ”
“മം ”
ഊർമിള ഒന്ന് നിശ്വസിച്ചു.
“പിന്നെ മോള് വിളിച്ചോ..? ”
“ഓ പിന്നെ പിന്നെ വിളിച്ചു… ഹം അവൾക്ക് അവളുടെ അച്ഛന്റെ സ്വഭാവമാ സ്വന്തം കാര്യം സിന്ദാബാദ്”
“മം ശെരി ശെരി.. അത് വിട് ഞാൻ കാരണം നിന്റെ മൂഡ് കളയണ്ട ”
ഊർമിള ഒന്ന് പുഞ്ചിരിച്ചു.