“അനീഷ് കൂടുന്നുണ്ടോ?? “
ഒരു ലാർജ് മദ്യം അവന്റെ നേരെ നീട്ടി വേണു ചോദിച്ചു..
“ഏയ് ഇല്ല.. ഞാൻ ചുമ്മാ കാറ്റ് കൊള്ളാൻ വന്നതാ.. “
അച്ഛനു ഏന്റെ മുഖത്തു നോക്കാൻ ഒരു മടി..
“അച്ഛാ സോറി.. “ ഞാൻ ഇളം ചിരിയിൽ പറഞ്ഞു..
അച്ഛന്റെ മുഖം തെളിഞ്ഞു.. നീയും ക്ഷമിക്കെടാ മോനെ…
അവിടെ ചിരി ഉയർന്നു.. ആശ്വാസമായി..
“ഏട്ടാ പവിത്രേട്ടനെ വിളിക്കണ്ടേ… “ രവി സുധാകരനോട് ചോദിച്ചു..
“വേണ്ട……. തീരുമാനം രാവിലെ അറിഞ്ഞിട്ടേ അവന്റെ കാര്യത്തിൽ ഇനി എന്തും വേണ്ടു .. “
“എന്താ ഏട്ടാ.. “ വേണു ഇടയിൽ ചോദിച്ചു..
“”ആനന്ദിയുടെ കാര്യം തന്നെ.. ഒരു കൂട്ടർ വൈകുന്നേരം വിളിച്ചിരുന്നു.. രാവിലെ അറിയിക്കാമെന്ന് പറഞ്ഞു.. ഇപ്പോ പറഞ്ഞാലെന്താ ന്നു പറഞ്ഞു ഒരു പന്തികേട് പോലെ ആയി അവൻ ടെൻഷൻ അടിച്ചിരിക്കുകയാ..
എത്ര ന്നു വച്ച മകളുടെ കല്യാണം നീളുന്നത് സഹിക്കുക..
എന്നോട് തന്നെ ഇത് നടക്കുലെ ന്നു നൂറു തവണ ചോദിച്ചു.. എങ്ങനെയല്ലോ സമാധാനിപ്പിച്ചു.. “”
“ അവൻ ഭക്ഷണത്തിനു വന്നില്ലാലോ..?? “ അച്ഛൻ എന്നോട് ചോദിച്ചു..
“ഇല്ല “ ഞാൻ പറഞ്ഞു..
“ആ അതാണ്.. അപ്പോ അവനെ നിനക്ക് വിളിക്കണോ വേണോ ഡാ… “
അച്ഛൻ ഇന്നസെന്റിനെ പോലെ രവിയുടെ അടുത്ത് ചൂടായി.
കാറ്റു അതെ വേഗതയിൽ വീശുന്നുണ്ട് മഴ ഉണ്ടാവും ന്നു തോന്നുന്നു..
……….
“ജനലുകൾ അടയുന്ന ശബ്ദം കേട്ടു അസ്വസ്ഥമായ ജാനകി
“ഞാൻ പറയാറില്ലേ നിങ്ങളോട് ജനലുകൾ അനാവശ്യമായി തുറന്നിടരുതെന്നു.. ഇനി ഈ ശബ്ദം കേട്ടു ഉറങ്ങാൻ പറ്റുമോ..? ചെറിയൊരു ദേഷ്യവും വന്നു.
“പോയി അടക്കു കുട്ടികളെ.. “
എല്ലാരും ഓരോ വഴിക്കായി.. അകത്തളത്തിലെ വലതു നാലാമത്തെ മൂലയിൽ വരുന്ന മുറിയിലേക്ക് കീർത്തന കയറി.. പുറത്ത് തൊഴുത്തു കാണാവുന്ന രീതിയിൽ ഉള്ള ജനലിന്റെ പാളി വന്നടയുന്നു… ഉള്ളിൽ കയറിയതും കറന്‍റ് പോയി.. അവിടെ തപ്പി ടോർച് എടുത്ത് ജനൽ പാളി ഉള്ളിലേക്ക് വലിക്കാൻ കയ്യിട്ടു.. അടുത്ത് എന്തോ ഒരു സാമിപ്യം മനസ്സിലായ അവൾ പരിഭ്രമിച്ചു ടോർച് പുറകിലേക്ക് തിരിച്ചു.
ഒരു നിമിഷം ശ്വാസം വിട്ടു അവൾ ജനലിലേക്ക് തിരിഞ്ഞു.
അനിയുടെ ചിന്ത അമ്മായിയമ്മയുടെ ഈ അരഞ്ഞാണം തിരികെ കൊടുത്ത് സാഷ്ടാംഗം പ്രണമിച്ചു തിരികെ വരുന്നതായിരുന്നു.. അതിനായി പതിയെ എഴുന്നേക്കാൻ വിചാരിച്ചു തുനിഞ്ഞപ്പോൾ ആണ് നാശം കറന്‍റ് പോയത്… കാറ്റിന്‍റെ ശബ്ദം ഇരമ്പി..
‘അതി ശക്തമായ പെണ്ണിന്‍റെ നിലവിളി’ തറവാട് ഞെട്ടി.. മുന്നിൽ ആരുടെയോ കയ്യിൽ നിന്നു ഗ്ലാസ് താഴെപ്പോയി..
“കീർത്തി “ രവിയുടെ വിറയാർന്ന ശബ്ദം..
അവളുടെ കയ്യിൽ നിന്നു വീണ ടോർച് നിലത്തു കിടന്നു ആടി.. അതിന്റെ പോയിന്റ് പുരാതനമായ ആ റൂമിലെ കട്ടിലിന്‍റെ അടിയിലേക്ക് നീണ്ടു.. അവിടെ വേരുപോലെ ഉറച്ചു നിൽക്കുന്ന മുടിയിഴകളിലേക്ക് വെളിച്ചം പതിച്ചു.
(തുടരും)….