സ്നേഹം കൊണ്ട് മുറിവേറ്റവൾ [Tarangini]

Posted by

സ്നേഹം കൊണ്ട് മുറിവേറ്റവൾ

Sneham Kondu Murivettaval | Author : Tarangini

 

ഓർമ്മിക്കാൻ തീരെ ഇഷ്ടം ഇല്ലാത്ത ഓർമകൾ ഒരിക്കലും മനസ്സിൽ നിന്ന് മാഞ്ഞ് പോവില്ല എന്ന് അറിയാം. അതെല്ലാം ആരോടെങ്കിലും പറയണം എന്ന് പൂജയ്ക്ക് തോന്നി തുടങ്ങിയിട്ട് ഒരുപാട് നാളുകൾ ആയി. കേൾക്കാൻ ആരും ഇല്ലാത്തവർക്ക് എഴുത്താണ് നല്ലത് എന്ന് തിരിച്ചറിയുമ്പോൾ ..

പൂജ ജനിച്ച സമയം വളരെ നല്ലതായിരുന്നു അത്കൊണ്ട് തന്നെ 12 വയസ് അയപ്പോൾ അമ്മ അവളെ വിട്ടു പോയി. അത് വരെ ഉള്ള ജീവിതം അമ്മയ്ക്ക് ഒരുപാട് കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു . അന്വേഷിക്കാനോ തിരക്കനോ ആരും ഇല്ല അച്ഛൻ്റെ പരിഹാസം ഉപദ്രവം എല്ലാം സഹിച്ച് …..പക്ഷേ അതൊന്നും അത്ര നീണ്ടില്ല അതിനു മുന്നേ ഈ ലോകത്ത് നിന്ന് അവർ രക്ഷപ്പെട്ടു. പോകുമ്പോൾ മകൾ ഒറ്റപ്പെട്ടു എന്ന് തിരിച്ചറിഞിരിക്കുമോ അമ്മ എന്ന്  ഓർത്ത് പൂജ കരഞ്ഞിരുന്നൂ.

വർഷങ്ങൾ വേഗത്തിൽ കടന്ന് പോയി. ഒറ്റപ്പെടൽ ,വഴക്ക്,ഉപദ്രവം എല്ലാം എങ്ങിനെ എങ്കിലും വീട്ടിൽ നിന്നും ഓടി പോണം എന്ന ചിന്തയിൽ അവളെ എത്തിച്ചിരുന്നു. ആരെങ്കിലും സ്നേഹിച്ചിരുന്നു എങ്കിൽ എന്ന് അവൽ ആത്മാർഥമായി ആഗ്രഹിച്ചിരുന്നു.

അങ്ങിനെ postgraduation ന് പഠിക്കുമ്പോൾ ആണ് അവൾ വിപിൻ നെ കാണുന്നത് .

ആ കണ്ണുകളിലെ സ്നേഹം അവൾ 12 ൽ പഠിക്കുമ്പോൾ കണ്ടതാണ് അറിഞ്ഞതാണ് പക്ഷേ അന്ന് തിരിച്ച് സ്നേഹം നൽകാൻ അവൾക്ക് കഴിഞ്ഞില്ല.

ഇന്ന് വീണ്ടും അവാൻ്റെ സ്നേഹം കണ്ടില്ലെന്ന് നടിക്കാൻ കഴിയുന്നില്ല. കാരണം അവൾ  അത്രയ്ക്ക് സ്നേഹം കൊതിച്ചിരുന്നു.

അങ്ങിനെ എന്നും അവർ കാണുവാൻ തുടങ്ങി. പഠിത്തം കഴിഞ്ഞു ഒരു ജോലി എന്നിട്ട് ഇത്രയും വേഗം നിന്നെ ഞാൻ കൊണ്ട് പോവും എന്ന വാക് അവൾക്ക് ഏറ്റവും പ്രിയപ്പെട്ടത്ആയി.

പ്രണയത്തിൽ എല്ലാം മറന്ന ഒരുവർഷം കടന്ന് പോയി എന്നും വിരൽ തുമ്പിൽ മാത്രം അവൻ തോട്ടിരുന്നു. അവളുടെ ദേഹത്തിൽ ഉപരി മനസ്സിൽ എന്നും അവൻ തൊട്ടിരുന്നൂ. സങ്കടങ്ങളെ പോട്ടെ എന്ന് പറഞ്ഞ ആശ്വസിപ്പിച്ചു കരയുമ്പോൾ കൈയ്യിൽ മുറുക്കെ പിടിച്ചു അവളുടെ മനസ്സിൽ എൻ്റെ മാത്രം എന്ന് പറയാൻ ഒരാളായി മാറി അവൻ.

അങ്ങിനെ ഇരിക്കെ ഒരുദിവസം മുഴുവൻ വിളി കണ്ടില്ല. അങ്ങോട്ട് വിളിച്ചിട്ട് എടുക്കുന്നിമില്ല ഓർത്തിരി രാത്രി ആയപ്പോൾ ആണ് അവൻ വിളിച്ചത് .

Leave a Reply

Your email address will not be published. Required fields are marked *