സമയം പോകാൻ ഞാൻ എന്ത് വഴി സ്വീകരിക്കും എന്ന് ആലോചിച്ചു , പല വിധ വഴികളിലൂടെയും സഞ്ചരിച്ചു . അതിൽ അവസാന ഇനങ്ങളിൽ ഒന്നായ ഫേസ്ബുക് ഓപ്പൺ ചെയ്തു . ഒരു 10 മാസമെങ്കിലും ആയിട്ടുണ്ടാകും ഞാൻ ആ സദനം തുറന്നു നോക്കിയിട്ടു. മനഃപൂർവം ആണ് . അല്പം പോലും സമയം നമ്മുക്ക് വേണ്ടി കണ്ടെത്താൻ സാധികാത്ത 1500 ഫ്രണ്ട് ഉണ്ട് അതിൽ. നമ്മൾ എന്തെങ്കിലും കുറിച്ചാലോ ഒരു പോസ്റ്റ് ഇട്ടാലോ ഒരു “thumps up” ഇട്ടു കാര്യം തീർക്കുന്നവർ. എന്റെ ഒരു സുഹൃത്ത് മരണപെട്ടു എന്ന് ഞാൻ ഫേസ്ബുക്കിലൂടെ ഒരിക്കൽ അറിയിച്ചപ്പോൾ കരയുന്ന എമോജി ഇട്ടു ദുഃഖം പങ്ക് വെച്ച അവന്റെയും എന്റെയും കൂടെ പഠിച്ച ചില പരിഷകളും ഒകെ ഉള്ള ആ വ്യാജ ലോകം അധികം ഞാൻ ഉപയോഗിക്കാറില്ല. ഇന്നത്തെ [രത്യേക സാഹചര്യത്തിൽ ഞാൻ അതിൽ ഒന്ന് കൈ വെച്ചു. 1000 നോട്ടിഫിക്കേഷനും 30ഓളം ഫ്രണ്ട് റിക്യുസ്റ്റും.
ഞാൻ നോക്കി . 2 പരിചത മുഖങ്ങൾ ഞാൻ കണ്ടു. വിഷ്ണുവും അശ്വതിയും റിക്വസ്റ്റ് അയച്ചിട്ടുണ്ട് . ഒട്ടും അമാന്തിക്കാതെ ഞാൻ അവരെ ഞാൻ ആഡ് ചെയ്തു.
2 പേരുടെയും പ്രൊഫൈൽ നോക്കിയ എനിയ്ക്കു പെട്ടന്നൊരു സംശയം ഉണ്ടായി. വിഷ്ണു പറഞ്ഞതനുസരിച്ചാണെങ്കിൽ ഇവരുടെ ലവ് മാര്യേജ് ആണ്. പക്ഷെ പടങ്ങളിൽ അങ്ങനെ ഒരു ഫീൽ ഒന്നും കിട്ടുന്നുണ്ടായിരുന്നില്ല . സത്യം പറഞ്ഞാൽ അശ്വതിയെ ഞാൻ നേരെ നോക്കുന്നതും ഇപ്പോൾ ഈ പ്രൊഫൈൽ ആഡ് ചെയ്ത ശേഷം ആണ്.നല്ല ഐശ്വര്യം ഉള്ള പെൺകുട്ടി എന്ന് പറഞ്ഞാൽ മാത്രം പോരാ, സുന്ദരി ആണ് അശ്വതി.
അതും എന്റെ ചോദ്യം ഒന്നുടെ ഊട്ടി ഉറപ്പിച്ചു
തുടരും…