വിഷ്ണുവും അശ്വതിയുമായിയുള്ള എന്റെ ഇടപെടലുകൾ വളരെ കുറവായിരുന്നു . ഒന്ന് വിഷ്ണുവിന്റെ മേലധികാരി എന്ന ഭാവം വിട്ടു പെരുമാറാതിരിക്കാൻ . പിന്നെ അവരുടെ ലോകത്തു ഒരു ശല്യമാകാതിരിക്കാൻ , പിന്നെ ആ കുട്ടിക്ക് ഒരു സ്വകാര്യത കിട്ടാൻ . എല്ലാം കൊണ്ടും ഞാൻ എന്റെ വില്ലയിലേക്കു ഒതുങ്ങി പൊന്നു .
ദിവസങ്ങൾ മുന്നോട്ടു പോയി തുടങ്ങി. ചെറിയ രീതിയിൽ സംസാരം ഒക്കെ ആ കുടുംബവും എന്നോട് കാണിച്ചു തുടങ്ങി . എന്റെ “ജാട” കുറഞ്ഞു തുടങ്ങി എന്ന് പറയാം. അതിനും ഒരു പ്രധാന കാരണം ഉണ്ട് . ആഹാരം …. ഇടക്കെങ്കിലും മനുഷ്യന് കഴിക്കാൻ പറുയുന്ന ആഹാരങ്ങൾ കഴിക്കാൻ കിട്ടി തുടങ്ങി . എരിശേരി , കിച്ചടി , തോരൻ, വിഴുക്കു , ഓലൻ, കാളൻ എന്ന് വേണ്ട സകലതും. സത്യം പറയാല്ലോ . നല്ല സ്വയമ്പൻ കൈ പുണ്യം . ഗോതമ്പു ബ്രെഡും എന്തോ ഒരു കറിയും സ്ഥിരം ആഹാരം ആയിരുന്ന സ്ഥലത്താണ് , നമ്മുടെ സ്വന്തം വിഭവങ്ങൾ നിരന്നത് . വല്ലപ്പോഴും ആണെങ്കിലും അതൊരു തൃപ്തി ആയിരുന്നു. അല്പം പോലും പിശുക്കില്ലാതെ ഞാൻ ആഹാരത്തെ പുകഴ്ത്താനും മറന്നില്ല . “എന്റെ ‘അമ്മ വെക്കുന്ന പോലെ” എന്നൊന്നും പറഞ്ഞില്ലെങ്കിലും നല്ല കോംപ്ലിമെൻറ്സ് കൊടുക്കുന്നത് ഞാനും പതിവാക്കി. ഇപ്പൊ ഞാനും വിഷ്ണുവും അത്യാവശ്യം സംസാരിക്കും , തമാശകൾ പറയും , ഗോസ്സിപ് പറയും , വീട്ടുകാരെ കുറ്റം പറയും എന്ന് വേണ്ട എന്തും സംസാരിക്കും എന്ന രീതി ആയി . പക്ഷെ അപ്പോളും അതിരു കടന്ന സ്വാതന്ത്ര്യം നൽകാതെ ഞാൻ സൂക്ഷിച്ചു . ബോസ് എന്ന പദവി കാത്തുസൂക്ഷിക്കാൻ ഒരു കൈ അകലം സൂക്ഷിച്ചു .പക്ഷെ അയാൾ ഇപ്പോൾ നല്ല ഒരു സുഹൃത്തായ മാറിയിരുന്നു.
ഒരുദിവസം വിഷ്ണുവുമായി ഓഫീസിൽ ഇരുന്നു സംസാരത്തിനിടയിൽ ഷോപ്പിംഗിനു പോകുന്ന കാര്യം സൂചിപ്പിച്ചു. വിഷ്ണു അല്പം വിഷമിച്ചിരിക്കുന്ന പോലെ തോന്നി. എന്താകും വിഷയം എന്ന് ചോദിച്ചാലോ എന്ന് ഞാൻ കരുതി:
ഞാൻ : എന്താടോ മുഖത്തൊരു വാടി കെട്ടൽ .
വിഷ്ണു : ഒന്നുമില്ല സർ . ഞാൻ ഇങ്ങനെ ഒരോന്നോർത്തു .
ഞാൻ : തനിക്കു പറയാൻ പറ്റുന്നതാണെങ്കിൽ പറയാം… ചോദിച്ചു എന്നെ ഉള്ളു .
വിഷ്ണു : സർ അശ്വതിക്ക് ഷോപ്പിങ്ങിനൊക്കെ പോകണം എന്ന് പറയുന്നുണ്ടായിരുന്നു.
ഞാൻ : അതിനാണോ ഞാൻ ഈ ഇരുപ്പു. നാളെ അവധി അല്ലെ . നിങ്ങൾ പോയി വാ.
കാർ വേണോ . അല്ലേൽ ഞാൻ ആന്റണിയെ കൂടെ വിടാം. തനിക്കു ഇവിടെ അത്ര പരിചയം പോരല്ലോ.
വിഷ്ണു : സർ അതിനേക്കാൾ വല്യ പ്രശ്നം ഉണ്ട് .
ഞാൻ : എന്താടോ ..
മനസ്സിൽ ആവിശ്യമില്ലാത്ത ഒരു ദുശ്ചിന്ത പൊട്ടി മുളച്ചു .. ഇവാൻ ഇനി കാശ് കടം വാങ്ങാൻ ഉള്ള മുന്നൊരുക്കം ആണോ ..( മലയാളീ അല്ലെ .. അങ്ങനെ കരുതി പോയി )