അഞ്ജലിതീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 4 [Achu Raj]

Posted by

അഞ്ജലിതീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 4

Anjali theertham Season 4 | AuthorAchu Raj | Previous Part

 

എന്നെ മറന്നില്ല എന്ന് വിശ്വസിക്കുന്നു…കൊറോണ എന്ന മഹാമാരി ലോകത്തെ പിടിമുരുക്കിയപ്പോള്‍ അതിനെ തുരത്തി ഓടിക്കാനുള്ള മുന്നണി പോരാളി ആയി ഞാനും കൂടി ..അതുകൊണ്ടാണ് ഇത്രയും വൈകിയത്…തുടര്‍ച്ചകള്‍ വേഗത്തില്‍ ആക്കാന്‍ ശ്രമിക്കുന്നുണ്ട് …മുന്‍ഭാഗങ്ങള്‍ മനസ്സില്‍ ഇല്ലാത്തവര്‍ ഒന്നുകൂടെ ഓടിച്ചു നോക്കുമല്ലോ

വാകമരം നാണത്തില്‍ കണ്ണുകളടച്ചു….നാല് വര്‍ഷത്തെ ഹരിയുടെയും അഞ്ജലിയുടെയും പ്രണയത്തിനു ആ വാകമരവും മഴയും സാക്ഷി നില്‍ക്കെ പൂര്‍ണത വന്നു…അവര്‍ ആ മഴയില്‍ ലയിച്ചു നിന്നു…
പക്ഷെ ഇതെല്ലം അങ്ങകലെ നിന്നും കണ്ടുകൊണ്ട് ശത്രുക്കള്‍ രൗദ്ര ഭാവം പൂണ്ടു…
അഞ്ജലിയുടെ സന്തോഷത്തിനു അതിരുകള്‍ ഇല്ലായിരുന്നു…അവള്‍ വേഗത്തില്‍ അച്ഛനെ വിളിച്ചു ഈ സന്തോഷ വിവരം അറിയിച്ചു..ഒപ്പം അവളോട്‌ അച്ഛനുള്ള സ്നേഹത്തിനു നന്ദി പറയാനും അവള്‍ മറന്നില്ല…
ഹരി പക്ഷെ പതിവുകള്‍ പോലെ തന്നെ നീങ്ങി…ആ ഗൌരവ ഭാവം വിട്ടു മാറിയില്ലെങ്കിലും അഞ്ജലിക്ക് അതൊന്നും ഒരു പ്രശനമേ അല്ലായിരുന്നു…അവള്‍ അവന്‍റെ സ്നേഹത്തില്‍ മനം മറന്നു സന്തോഷിച്ചു കൊണ്ട് അവിടമാകെ പറന്നു നടന്നു ..
ലൈബ്രറിയില്‍ ഹരി വീണ്ടും കയറി വന്ന സമയം മൃദുല അവനെ ദേഷ്യത്തോടെ നോക്കി പക്ഷെ ഹരി അത് മൈന്‍ഡ് ചെയ്തില്ല..
“കണ്‍ഗ്രാജുലെഷന്‍ ഹരി”
മൃദുല പുച്ചത്തോടെ പറഞ്ഞു…ഹരി അവരെ നോക്കി ചിരിച്ചു കൊണ്ട് വീണ്ടും ബുക്കുകള്‍ പരത്താന്‍ തുടങ്ങി…
“എപ്പോളാ ഹരി കല്യാണം”
വീണ്ടും മൃദുലയുടെ പുച്ചസ്വരം വന്നു..ഹരി പക്ഷെ വലിയ ഭാവങ്ങള്‍ ഇല്ലാതെ മൃദുലയുടെ നേരെ തിരിഞ്ഞു..
“കല്യാണം ആകുമ്പോള്‍ അറിയിക്കാം”

Leave a Reply

Your email address will not be published. Required fields are marked *