പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 21 [Wanderlust]

Posted by

: ചേച്ചി….. എടി… ഒന്നിങ്ങ് വന്നേ

: എന്താടാ….. വേഗം പറ പണിയുണ്ട്

: എടി അമ്മായിയും ഷിൽനയും വന്നില്ലേ…. എവിടേം കാണുന്നില്ലല്ലോ

: അപ്പൊ അത് നീ അറിഞ്ഞില്ലേ…. ഷിൽനയ്ക്ക് രാവിലെ തന്നെ ക്ഷീണം ആയി , തല കറങ്ങുന്ന പോലൊക്കെ ആയി.. എന്നിട്ട് അവളേം കൂട്ടി ആശുപത്രിയിൽ പോയിട്ടുണ്ട്. ഏട്ടനും അമ്മായിയും ആണ് കൂട്ടി പോയത്.

: ഞാൻ ഒന്നും അറിഞ്ഞില്ല… എപ്പോഴാ സംഭവം

: നീ കുളിക്കാൻ പോയപ്പോ ആണെന്ന് തോന്നുന്നു.. ഇപ്പൊ കുഴപ്പമൊന്നും ഇല്ല. ഗ്ലൂക്കോസ് കയറ്റുന്നുണ്ട്. അവൾ ആകെ ക്ഷീണിച്ചപോലെ ഉണ്ടായിരുന്നു ഇന്നലെമുതൽ. പാവം ഓടിനടന്ന് പണിയെടുത്തിട്ടാ….

: ഏത് ആശുപത്രിയിലാ പോയത്…

: K M ഇൽ ….നീ ഇപ്പൊ പോകുവൊന്നും വേണ്ട, 9 മണി ആവുമ്പോ ഇറങ്ങാനുള്ളതാ

: അതിന് ഇനിയും സമയം ഇല്ലേ…. ഇവിടെ അടുത്തല്ലേ. ഞാൻ പെട്ടെന്ന് വരാം

: വേഗം വരണേ…. വിളിക്കാൻ ആക്കരുത്

: ഇല്ല…
……………………

വിഷ്ണുവിനേയും കൂട്ടി പെട്ടെന്ന് ആശുപത്രിയിലേക്ക് വിട്ടു. പാവം എന്റെ ഷി. ഡ്രിപ് ഇട്ട് കിടത്തിയിരിക്കുവാണ്. കട്ടിൽ തല ചായ്ച്ച് അമ്മായി ഒരു കസേരയിൽ ഇരുന്നിട്ടുണ്ട്. എന്നെ കണ്ടതും കണ്ണ് തുടച്ചുകൊണ്ട് അമ്മായി എഴുന്നേറ്റു. അളിയൻ പുറത്ത് നിന്ന് ആരോടോ ഫോണിൽ സംസാരിക്കുകയാണ്. ഞാൻ നോക്കുമ്പോൾ ഷിൽനയുടെ മുഖത്ത് കണ്ണുനീർ ഒഴുകി ഇറങ്ങിയ കല കാണാം. ഈ കാഴ്ച കണ്ടുനിൽക്കാനുള്ള ത്രാണി എനിക്കില്ല. എന്നെ കണ്ട ഉടനെ അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞുതുടങ്ങി. എഴുന്നേറ്റ് ഇരിക്കാൻ ഭാവിച്ച അവളെ ഞാൻ നെറ്റിയിൽ തലോടികൊണ്ട് അവിടെ തന്നെ കിടത്തി. അപ്പോഴാണ് മരുന്ന് വാങ്ങണം എന്നും പറഞ്ഞ് നഴ്സ് മുറിയിലേക്ക് കടന്ന് വന്നത്. ഉടനെ ആ ചീട്ട് വാങ്ങി ഞാൻ വിഷ്ണുവിന്റെ കൈയ്യിൽ കൊടുത്തുവിട്ടു. എനിക്ക് സ്വസ്ഥമായി എന്റെ ഷികുട്ടിയോട് ഒന്ന് സംസാരിക്കണമായിരുന്നു. അതാണ് അവനെ പറഞ്ഞയച്ചത്. അമ്മായി അടുത്തുള്ളത് എനിക്ക് ഒരു പ്രശ്നമേ അല്ല.

: ഷി….. എന്താ മോളേ പറ്റിയേ….
തന്റേടത്തോടെ എല്ലാം നേരിടുന്ന എന്റെ ഷി ആണോ ഇങ്ങനെ കിടക്കുന്നത്…

: ഏട്ടാ ഞാൻ……

: മോള് ഒന്നും ആലോചിച്ച് ടെൻഷൻ ആവണ്ട.. നീ തന്നെ അല്ലെ പറയാറ് , നമ്മൾ ആത്മാർത്ഥമായാണ് ഒരാളെ സ്നേഹിക്കുന്നതെങ്കിൽ എത്ര കാലം കഴിഞ്ഞാലും അവർ നമ്മളെ തേടി വരുമെന്ന്….
എന്റെ ഷി എത്രത്തോളം ഈ ഏട്ടനെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്ക് ഇപ്പൊ അറിയാം…. സാഹചര്യം കൊണ്ട് നിന്റെ ഏട്ടൻ ഇപ്പൊ ഇങ്ങനെ ആയിപോയെങ്കിലും ഒരു കാര്യം ഞാൻ പറയാം. എന്റെ മോള് എത്ര ഈ ഏട്ടനെ സ്നേഹിക്കുന്നുവോ അതിന്റെ പതിമടങ്ങ് സ്നേഹം ഏട്ടന്റെ ഉള്ളിലും ഉണ്ട്.
ഇപ്പൊ നമ്മുടെ വിധി ഇങ്ങനാണെന്ന് ഓർത്ത് സമാധാനിക്കാനെ പറ്റൂ.

Leave a Reply

Your email address will not be published. Required fields are marked *