അറിയാതെയാണെങ്കിലും [അപ്പന്‍ മേനോന്‍]

Posted by

അറിയാതെയാണെങ്കിലും
Ariyatheyanenkilum | Author : Appan Menon

 

(എന്റെ ഈ കഥ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മറ്റൊരു സൈറ്റില്‍ വന്നിട്ടുള്ളതാണെന്ന് ആദ്യമേ തന്നെ ഏവരേയും അറിയിക്കട്ടെ.)

 

മുന്‍വശത്തെ വാതില്‍ തുറന്ന് ഞാന്‍ അകത്ത് കയറിയതും ഫോണ്‍ ബെല്ലടി നിന്നു. വീട്ടില്‍ ആകെ ഉള്ളത് 60 വയസ്സായ അമ്മയും ഞാനും പിന്നെ എന്റെ മകള്‍ അമ്മുവുമാണ്‍്. അവളാണെങ്കില്‍ ട്യൂഷന്‍ കഴിഞ്ഞ് എത്തിയിട്ടില്ല. അമ്മക്കാണെങ്കില്‍ കാഴ്ച ശക്തി തീരെ കുറവാ. അതും മാത്രമല്ല അമ്മക്ക് ഈയിടെ കേള്‍വിക്ക് ചെറിയ കുഴപ്പം. വയസ്സായി വരുന്നതുകൊണ്ടായിരിക്കാം.

 

ഡ്രെസ്സ് മാറുമ്പോഴും എന്റെ വിചാരം, ആരായിരിക്കും ഫോണില്‍ വിളിച്ചത് എന്നായിരുന്നു. സാധാരണ ഈ ഫോണില്‍ എന്റെ ഭര്‍ത്താവോ അല്ലെങ്കില്‍ എന്റെ നാത്തൂന്‍ വീണ ചേച്ചിയോ മാത്രമേ വിളിക്കാറുള്ളു. കാരണം ഈ ലാന്‍ഡ് ഫോണ്‍ കിട്ടിയിട്ട് ആറുമാസമേയായുള്ളു. പിന്നെ എന്റെ മൊബൈല്‍ നമ്പര്‍ അത് എന്റെ ഹസ്സിന്റെ കൈയ്യില്‍ മാത്രമേയുള്ളു. അത് ഞാന്‍ വീണചേച്ചിക്കു പോലും കൊടുത്തിട്ടില്ലാ. സോറി ഞാന്‍ എന്നെ പരിചയപ്പെടുത്തിയില്ല അല്ലെ. ഞാന്‍ കവിത. പ്രായം 38. സ്‌കൂള്‍ ടീച്ചറാണ്‍്. ഞാന്‍ പഠിപ്പിക്കുന്ന സ്‌കൂളിലാണ്‍് മകള്‍ അമ്മു എട്ടാം ക്ലാസ്സില്‍ പഠിക്കുന്നതെങ്കിലും, എനിക്ക് ഹിന്ദി അത്ര വശമില്ല. അതുകൊണ്ട്, എന്റെ കൂടെ സ്‌കൂളില്‍ ഹിന്ദി പഠിപ്പിക്കുന്ന ദേവി ടീച്ചറുടെ അടുത്ത് അവളെ ട്യൂഷന്‍പഠിക്കാന്‍ വിടും. രാവിലെ ദേവി ടീച്ചര്‍ക്ക് സമയക്കുറവുള്ളതുകൊണ്ട് വൈകീട്ട്4 1/2 മുതല്‍ 5 മണി വരെ അവര്‍ ട്യൂഷന്‍ എടുക്കും. പഠിക്കാന്‍ അത്രക്ക് മിടുക്കി അല്ലെങ്കിലും, ഒരു വിധം തരക്കേടില്ല.

 

ദേവി ടീച്ചര്‍ എന്നോട് എപ്പോഴും പറയും, നിനക്ക് പത്ത് കുട്ടികള്‍ക്കെങ്കിലും ട്യൂഷന്‍ എടുത്തുകൂടെ. നിന്റെ അത്യാവശ്യ കാര്യങ്ങള്‍ ഒക്കെ നട ക്കുകയും ചെയ്യും. അവള്‍ പറഞ്ഞത് ശരിയാണെങ്കിലും, സ്‌കൂള്‍ വിട്ട് വീട്ടില്‍ വന്നാല്‍ എനിക്ക് പിടിപ്പത് പണിയുണ്ട്. അമ്മക്കും മോള്‍ക്കും കുളിക്കാന്‍ ചൂടുവെള്ളം തയ്യാറാക്കണം. പിന്നെ രാത്രിക്കുള്ള ഭക്ഷണം ഉണ്ടാക്കണം. പാത്രങ്ങള്‍ എല്ലാം കഴുകണം. എല്ലാവരുടെയും തുണികള്‍ കഴുകി, ഉണങ്ങിയതൊക്കെ ഇസ്തിരി ഇട്ട്, സത്യത്തില്‍ വീട്ടിലെ പണികഴിഞ്ഞ് കിടക്കുമ്പോള്‍, എങ്ങിനെയായാലും പത്ത്-പത്തര ആകും. ഇതിനിടയില്‍, അമ്മുവിന്റെ കാര്യങ്ങളും, ശ്രദ്ധിക്കണം. അതിനിടയില്‍ കുട്ടികളെ ട്യൂഷന്‍ എടുക്കുക എന്ന് പറഞ്ഞാല്‍, ഒരിക്കലും നടക്കാത്ത കാര്യം.

Leave a Reply

Your email address will not be published. Required fields are marked *