“ഞാൻ മായക്കു ഒന്ന് വിളിക്കട്ടെ ഡാ ..ഇന്ന് വരുന്നില്ലെന്ന് പറയാനാ ..അല്ലെങ്കിൽ അവള് എന്നെയും കാത്തു അവിടെ നിക്കും ”
മഞ്ജുസ് പെട്ടെന്ന് എന്തോ ഓര്മിച്ചുകൊണ്ട് എന്നോടായി പറഞ്ഞു .
“ഹ്മ്മ്…’
ഞാൻ മൂളികൊണ്ട് പയ്യെ നടന്നു ബാത്റൂമിലേക്ക് കയറി . അപ്പോഴേക്കും മഞ്ജുസ് മായേച്ചിയെ വിളിച്ചു സംസാരം തുടങ്ങി .
“എടി ഞാൻ ഇന്ന് ലീവ് ആണേ…അത് പറയാൻ വേണ്ടി വിളിച്ചതാ”
മറുതലക്കൽ മായേച്ചി കാൾ അറ്റൻഡ് ചെയ്തതും മഞ്ജുസ് ഒറ്റ ശ്വാസത്തിൽ പറഞ്ഞു . സ്പീക്കർ മോഡ് ഇട്ടു സംസാരിക്കുന്നതുകൊണ്ട് എനിക്കും അത് കേൾക്കാം .
“ഹ്മ്മ്…എന്താപ്പോ പെട്ടെന്ന് ? ”
മായേച്ചി മറുതലക്കൽ ഗൗരവം നടിച്ചു .
“ഒന്നും ഇല്ല ..കവിക്ക് നല്ല സുഖം ഇല്ല…”
മഞ്ജുസ് പയ്യെ പറഞ്ഞു .
“തലയ്ക്കു ആണോ ?”
മായേച്ചി അതുകേട്ടു മറുതലക്കൽ കോമഡി അടിച്ചു .
“അല്ല ..നിന്റെ..ദേ എന്നെകൊണ്ട് ഒന്നും പറയിപ്പിക്കണ്ട …”
മായേച്ചിയുടെ മറുപടികെട്ടു മഞ്ജുസ് ഒന്ന് ദേഷ്യപ്പെട്ടു .
“ഹി..ഹി സത്യം പറ മോളെ ..വേറെന്തോ ഉദ്ദേശം അല്ലെ ?”
മായേച്ചി മറുതലക്കൽ ചിരിയോടെ തിരക്കിയതുകേട്ടു മഞ്ജുസും ഒന്ന് പുഞ്ചിരിച്ചു .
“പോടീ …അതൊന്നും അല്ല ..അവനു ശരിക്കും വയ്യ ..നല്ല ഫീവർ ഉണ്ട് ”
മഞ്ജുസ് ചെറിയ ചിരിയോടെ പറഞ്ഞു .
“ഓ ഓ ..വിശ്വസിച്ചു വിശ്വസിച്ചു …നടക്കട്ടെ ”
മായേച്ചി പിന്നെയും മഞ്ജുസിനെ ഒന്ന് താങ്ങി .
“എടി സത്യമാടി …നിനക്കെന്താ എന്നെ വിശ്വാസമില്ലാത്ത പോലെ ?”
മഞ്ജുസ് നിസ്സഹായതയോടെ തിരക്കി . ബാത്റൂമിലെ ഡോർ അടക്കാത്ത കാരണം എനിക്കും അവരുടെ സംസാരമൊക്കെ കേൾക്കാം .
“ശരി ശരി …വിശ്വസിച്ചു …അപ്പൊ നിന്നെ കാത്തിരിക്കേണ്ട എന്നല്ലേ ..”
മായേച്ചി ചിരിയോടെ തിരക്കി .
“ആഹ്…ഇന്നെങ്കിലും സ്വന്തം വണ്ടിയിൽ പോ …”
മായേച്ചിയെ കളിയാക്കികൊണ്ട് മഞ്ജുസും ചിരിച്ചു , പിന്നെ വേഗം കാൾ കട്ടാക്കി ജസ്റ്റ് ഒന്ന് മുടിയൊക്കെ ചീകിവെച്ചു ഒരുങ്ങി . കോളേജിലേക്ക് പോകുന്നില്ലെന്ന് തീരുമാനിച്ച കാരണം മേക്കപ്പ് ഒന്നും ഇടാൻ നിന്നില്ല.
അപ്പോഴേക്കും ഞാൻ ബ്രെഷ് ചെയ്തു തിരികെ എത്തി . കസേരയിൽ കിടന്ന ടവൽ എടുത്തു മുഖം തൂടച്ച ശേഷം ഞാൻ വീണ്ടും ബെഡിലേക്ക് ചെന്നിരുന്നു മുഖം കുനിച്ചിരുന്നു . അത് നോക്കികൊണ്ട് തന്നെ മഞ്ജു എന്റെ അടുത്തായി വന്നിരുന്നു .
പിന്നെ പയ്യെ എന്റെ തോളിലേക്ക് അവളുടെ ഇടം കൈ ചേർത്തു.
“ഹ്മ്മ് …ഒട്ടും വയ്യേ ?”
മറുകൈകൊണ്ട് എന്റെ മുഖം നേരെ പിടിച്ചു മഞ്ജുസ് പയ്യെ തിരക്കി . ഞാൻ അതിനു ഇല്ലെന്ന ഭാവത്തിൽ കണ്ണിറുക്കി .
“എന്ന എണീക്ക്…നമുക്ക് പോവാം ..”
മഞ്ജുസ് വീണ്ടും പറഞ്ഞു എഴുനേറ്റു..പിന്നെ എന്നെയും പിടിച്ചെണീപ്പിച്ചു . പിന്നെ ഷോർട് മാറ്റി വേഗം ഒരു പാന്റ്സ് എടുത്തിട്ട് ഞാൻ റെഡിയായി . അങ്ങനെ പയ്യെ അവൾക്കൊപ്പം സ്റ്റെയർ കേസ് ഒകെ ഇറങ്ങി താഴെയെത്തി . വീട് ഒകെ ജസ്റ്റ് ഒന്ന് ലോക്ക് ചെയ്തു മഞ്ജുസിന്റെ കാറിൽ കയറി നേരെ ഡോക്റ്ററുടെ ക്ലിനിക്കിൽ പോയി . അവിടെ നിന്നും ഒരു ഇൻജെക്ഷൻ അടിച്ചു , ബാക്കി