രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 5 [Sagar Kottapuram]

Posted by

“പോടാ …വയ്യെങ്കിലും നാക്കിനു കൊഴപ്പം ഒന്നും ഇല്ലല്ലേ ”
തിരിച്ചും ഒന്ന് ചിരിച്ചു മഞ്ജുസ് എന്നോടായി പറഞ്ഞു .പിന്നെ കഴിച്ച പത്രങ്ങളൊക്കെ എടുത്തു വീണ്ടും കിച്ചണിലേക്ക് പോയി . ആ സമയം കൊണ്ട് ടേബിൾ ഇരുന്ന ടാബ്‌ലെറ്റ് ഒകെ എടുത്തു കഴിച്ചു ഞാൻ മുകളിലേക്ക് കയറി .

“മഞ്ജുസ് ഞാൻ റൂമിലോട്ടു പോവാ …”
കിച്ചണിൽ വാഷിങ്ങിൽ ആയിരുന്ന മഞ്ജുസിനോടായി വിളിച്ചു പറഞ്ഞുകൊണ്ടാണ് ഞാൻ മുകളിലേക്ക് സ്റ്റെപ്പുകൾ കയറിയത് .

“ആഹ്…”
അതിനു അവളുടെ മറുപടിയും വന്നു . അങ്ങനെ നേരെ റൂമിൽ പോയി ഞാൻ  ബെഡിലേക്ക് മലർന്നു കിടന്നു . സ്വല്പം കുളിരു പോലെ തോന്നിയതുകൊണ്ട് പുതപ്പും വലിച്ചുകേറ്റി. ടാബ്ലറ്റ് ഒകെ കഴിച്ചതോടെ ചെറിയൊരു ആശ്വാസം ഉണ്ടെങ്കിലും നല്ല തലവേദനയും ക്ഷീണവും ഉണ്ട് .

അങ്ങനെ ഞാൻ കിടക്കവേ മഞ്ജുസ് റൂമിലേക്ക് കയറിവന്നു .  തലയടക്കം മൂടിയാണ് ഞാൻ കിർന്നിരുന്നതെങ്കിലും അവള് റൂമിലെത്തിയത് ഞഞ അറിഞ്ഞിരുന്നു . റൂമിൽ വന്നുകേറിയ ഉടനെ മഞ്ജുസും ബെഡിലേക്ക് കയറി പിന്നെ എന്റെ പുതപ്പു അവള് വലിച്ചുമാറ്റി ..

“ഇങ്ങനെ മൂടി പുതച്ചു കിടക്കാൻ മാത്രം നിനക്കു കൊഴപ്പം ഒന്നും ഇല്ല ”
മഞ്ജുസ് സ്വയം പറഞ്ഞു എന്നെ നോക്കി കണ്ണിറുക്കി .

“പ്ലീസ് മിസ്സെ..ഇങ്ങനെ ശല്യം ചെയ്യല്ലേ ..”
അവളുടെ തമാശ അത്ര ഇഷ്ടമാകാത്ത പോലെ ഞാൻ പയ്യെ പറഞ്ഞു .

“ഞാനിപ്പോ ശല്യം ആയോ നിനക്ക് ?”
അതുകേട്ടു അവളും പയ്യെ തിരക്കി . പിന്നെ ബെഡിലേക്കു കിടന്നുകൊണ്ട് എന്റെ അടുത്തേക്കായി നീങ്ങി .

“ഇതിനൊക്കെ പിന്നെ എന്താ പറയാ …പണ്ടാരം ”
അവളുടെ പെരുമാറ്റം കണ്ടു ഞാൻ തലചൊറിഞ്ഞു .

“പോടാ..നീ ഇങ്ങനെ ഫ്യൂസ് പോയ പോലെ കിടക്കുന്നത് കാണുമ്പോ എനിക്ക് എന്തോ പോലെയാ …അതല്ലേ ഞാൻ ഇങ്ങനെ ചൊറിയുന്നേ”
എന്റെ മറുപടി കേട്ട് മഞ്ജുസ് ഒന്ന് ചിരിച്ചു..പിന്നെ എന്റെ അടുത്തേക്കായി ഒട്ടികിടന്നു .

“വയ്യാഞ്ഞിട്ടല്ലേ തെണ്ടി …അല്ലെങ്കിൽ ഞാൻ ഇങ്ങനെ കിടക്കോ..”
അടുത്തേക്ക് വന്ന മഞ്ജുസിനെ ചേർത്തുപിടിച്ചുകൊണ്ട് ഞാനും മൊഴിഞ്ഞു .

“ഇപ്പോഴും നല്ല ചൂട് ഉണ്ടല്ലോ ..”
എന്റെ ശരീരത്തിലെ ചൂട് അളന്നെടുത്ത പോലെ മഞ്ജുസ് എന്നെ നോക്കി .

“ഹ്മ്മ്….”
ഞാൻ അതിനു പയ്യെ മൂളി .

“ഇത് പകരോ ? എന്നാൽ എന്റെ കാര്യം കൂടി കഷ്ടാവും”
എന്റെ നെഞ്ചിൽ കൈകൊണ്ട് പയ്യെ തഴുകി മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .

“ആ ഞാൻ പകർത്തി തരാ…”
അവളുടെ  ചോദ്യം കേട്ട് ഞാൻ പയ്യെ ചിരിച്ചു ..പിന്നെ മഞ്ജുസിനെ എന്റെ ദേഹത്തേക്ക് അമർത്തികൊണ്ട് കെട്ടിപിടിച്ചു , എന്റെ ദേഹത്തിന്റെ ചൂട് അറിഞ്ഞുകൊണ്ട് അവളും എന്നെ കെട്ടിപിടിച്ചു കിടന്നു .മഞ്ജുസിന്റെ മാറിൽ മുഖം പൂഴ്ത്തി ഞാനും ചെരിഞ്ഞു കിടന്നു .

“പതുക്കെ ഞെക്കെടി മിസ്സെ…ശ്വാസം മുട്ടും ”
മഞ്ജുസ് എന്നെ വരിഞ്ഞു മുറുക്കിയതോർത്തു ഞാൻ പയ്യെ ചിണുങ്ങി .

“ഹി ഹി …”

Leave a Reply

Your email address will not be published. Required fields are marked *