അംല 4
Amla Part 4 | Author : Druthankan | Previous Part
ഞാനും ജാനിഷും വണ്ടിയിൽ നിന്നും ഇറങ്ങി…
നിനക്കെന്താ വേണ്ടത് അവൻ എന്നോട് ചോദിച്ചു…
ഒരു ഗോൾഡ്…
നിനക്കിപ്പോഴും മാറ്റം ഒന്നും ഇല്ലേ..
ഞാനൊക്കെ കിങ് വിട്ടൊരു കളിയും ഇല്ല…
വലിച്ചാൽ വലിക്കുന്ന രുചി അറിയണമെങ്കിൽ അതിനി ഗോൾഡ് ആണ് ബെസ്റ്റ്..
അല്ലാതെ വെറുതെ പുക ഊതി വിടാൻ ആണെങ്കിൽ എന്തും വലിക്കാം..
ഹ്മ്മ്. ഹ്മ്മ്…
അങ്ങനെ ആണല്ലേ…
ചേട്ടാ രണ്ടു ചായ…
ടാ ജാനി… എനിക്ക് കട്ടൻ മതി മധുരം കുറച്ച് ..
നീ എന്താ കട്ടൻ കുടിക്കുന്നത്…
പണ്ടൊക്കെ നിന്റെ തൊലി വെളുപ്പ് പോകുമെന്ന് പറഞ് കട്ടൻ കുടിക്കുമായിരുന്നില്ലല്ലോ…
അവൻ എന്നെ ഒന്ന് ആക്കി ചിരിച്ചു…
അന്നു നിനക്ക് പാലും വെള്ളം മാത്രമേ പറ്റുമായിരുന്നുള്ളു…
ഇന്നതൊക്കെ മാറിയല്ലേ..
അതിലൊന്നും ഒരു കാര്യവുമില്ല സൈത്താനെ…
നീ നിന്ന് ചിലക്കാതെ ആ ചായ വാങ്ങാട തെണ്ടി..…
ഓരോ ചായയും പിന്നെ ഓരോ സിഗരറ്റും ആയി ഞങ്ങൾ അവിടെ ഉള്ള ഒരു മരത്തണലിലേക് നടന്നു..
ആ മരത്തിന്റെ അടിയിൽ ഉള്ള ഓരോ കസേരയിൽ ഞങ്ങൾ ഇരുന്നു…
ഡാ പിന്നെ എന്തൊക്കെ വിശേഷം…
അതൊക്കെ ഇങ്ങനെ പോകുന്നു…
എങ്ങനെ ഉണ്ട് നിങ്ങളുടെ പണിയൊക്കെ…
നീ ഇറങ്ങുന്നുണ്ടോ പണിക്ക്…
നിനക്ക് എത്ര മാസം ലീവ് ഉണ്ട്…
ഞാൻ ഒരു ആറു മാസം കാണും ഇവിടെ…
ഫസ്റ്റ് ലീവ് തന്നെ പൊളിക്കും അല്ലെ…
നോക്കാം…
നീ രണ്ടാഴ്ച കഴിഞ്ഞു ഇറങ്ങിക്കോ പണിക്…
ഇപ്പോൾ ആണെങ്കിൽ ആ തിരിപ്പന്മാർ ആഴ്ചയിൽ മൂന്നു ദിവസം കൂടെ വന്നാൽ ആയി…
ഹ ഹ ഹ