വല്യമ്മയുടെ വീട്ടിൽ രണ്ടു ദിവസം താമസിക്കാൻ പോയിരിക്കുവായിരുന്നു . അഞ്ജു ആണേൽ കാലത്തേ തന്നെ കോളേജിലും പോയി .
മഞ്ജുസ് കിച്ചണിലെ പണിയും അവളുടെ കുളിയും ഒകെ കഴിഞ്ഞു തിരിച്ചു വരുമ്പോഴും ഞാൻ നല്ല ഉറക്കത്തിൽ ആണ് .
“ഡാ ..നീ എണീക്കുന്നില്ലേ …ഞാൻ പോകാറായി ട്ടോ ..”
മഞ്ജുസ് എന്നെ ഓർമിപ്പിച്ചുകൊണ്ട് പയ്യെ പറഞ്ഞു . ഞാൻ അതെല്ലാം കേട്ടുകൊണ്ട് പുതപ്പിനടിയിൽ ഉണ്ട് .
“ഹ്മ്മ്….”
ഞാൻ അതിനു പയ്യെ മൂളി .
“എന്ത് കൂ …എണീക്ക്..ഞാൻ പോയാൽ പിന്നെ ബ്രെക് ഫാസ്റ്റ് ഒകെ നീ ഒറ്റകെടുത്തു കഴിക്കേണ്ടി വരും ..”
എന്റെ മൂളൽ അത്ര പിടിക്കാത്ത പോലെ മഞ്ജുസ് സ്വരം ഉയർത്തി .
“ഹ്മ്മ്….”
ഞാൻ അതിനും പയ്യെ മൂളി .
“ഇങ്ങനെ മടിയൻ ആവല്ലേ കവി …”
എന്റെ മൂളൽ കേട്ട് മഞ്ജുസ് പയ്യെ ചിരിച്ചു . പിന്നെ തലയിൽ ചുറ്റിയിരുന്ന ടവൽ അഴിച്ചു കസേരയിലേക്കിട്ടു ബെഡിനടുത്തേക്ക് വന്നു . കുളിയൊക്കെ കഴിഞ്ഞു കോളേജിലേക്ക് പോകാനുള്ള ചുരിദാർ ഉം അണിഞ്ഞുകൊണ്ടാണ് അവളുടെ വരവ് .
ബെഡിലേക്കിരുന്നുകൊണ്ട് മഞ്ജുസ് എന്നെ പയ്യെ കുലുക്കി വിളിച്ചു .
“എണീക്കേടാ ചെക്കാ …”
അപ്പോഴേക്കും എനിക്ക് തലവേദനയും തൊണ്ടവേദനയും പനിയും ഒക്കെക്കൂടി ഒരുമാതിരി ചുട്ടുപൊള്ളുന്ന അവസ്ഥ ആയിട്ടുണ്ട് .
പുതപ്പിനു മീതേകൂടി ആണ് മഞ്ജുസ് എന്നെ തൊട്ടതെങ്കിലും ശരീരത്തിന്റെ ചൂടി അവളുടെ നനവുള്ള കൈകൾക്ക് എളുപ്പം മനസിലായി . അതുകൊണ്ട് തന്നെ അവള് വേഗം കൈപിൻവലിച്ചു എന്റെ പുതപ്പു പിടിച്ചു മാറ്റി . ഞാൻ ആണേൽ കണ്ണുമിഴിച്ചു തന്നെയാണ് കിടപ്പു . പക്ഷെ ആകെക്കൂടി ചുരുണ്ടു കൂടിയിട്ടുണ്ട് !
“എന്താണ് മഞ്ജുസേ..ഞാൻ ഒന്ന് കിടന്നോട്ടെ ….”
ഞാൻ പുതപ്പ് വീണ്ടു പിടിച്ചു കയറ്റാൻ നോക്കി പയ്യെ പറഞ്ഞു . പക്ഷെ അപ്പോഴേക്കും എന്റെ സൗണ്ടിലൊക്കെ ചെറിയ മാറ്റം വന്നിരുന്നു . അത് മനസിലാക്കികൊണ്ട് തന്നെ മഞ്ജുസ് എന്റെ കൈത്തണ്ടയിൽ പിടിച്ചു .
“എന്താടാ ഇത്രേം ചൂട് ..പനി ഉണ്ടോ ?”
എന്റെ കയ്യിൽ തൊട്ടു മഞ്ജുസ് എന്നെ നോക്കി . എന്റെ കയ്യിലെ ചൂട് അറിഞ്ഞതോടെ അവളുടെ മുഖഭാവം ഒന്ന് മാറി . കണ്ണുകൾ ഒന്ന് വിടർത്തി അവളെന്നെ നോക്കി .
“ഈശ്വര …തീ പോലെ ഉണ്ടല്ലോ ..”
കൈതണ്ടയിൽ നിന്നും അവളുടെ കൈമാറ്റി എന്റെ കഴുത്തിൽ തൊട്ടുകൊണ്ട് മഞ്ജുസ് എരിവ് വലിച്ചു .അവളുടെ തണുപ്പുള്ള കൈവെള്ള എന്റെ കഴുത്തിലും നെറ്റിയിലും പതിഞ്ഞപ്പോൾ ഞാൻ പയ്യെ ഒന്ന് കണ്ണടച്ച് പോയി .
“അയ്യോ ഇനി ഇപ്പൊ എന്താ ചെയ്യാ …”
മഞ്ജുസ് എന്റെ നെറ്റിയിൽ തഴുകി മറുകൈയിലെ നഖം കടിച്ചു .
“ഒന്നും ചെയ്യണ്ട ..നീ ഒന്ന് പോയെ..ഞാൻ കുറച്ചു നേരം കിടക്കട്ടെ..വയ്യാഞ്ഞിട്ടല്ലേ ”