വശീകരണ മന്ത്രം 5 [ചാണക്യൻ]

Posted by

മുത്തശ്ശൻ അഭിമാനത്തോടെ പറഞ്ഞു.

അനന്തു നല്ല വിശപ്പുള്ളതിനാൽ സദ്യ ആവേശത്തോടെ കഴിച്ചു. ഒരുപാട് നാളുകൾക്ക് ശേഷമാണ് അവൻ നല്ലൊരു സദ്യ കഴിക്കുന്നത്. അവന്റെ വയറും മനസ്സും ഒരുപോലെ നിറഞ്ഞു. അമ്മ പറഞ്ഞ സീത അമ്മായിയുടെ കൈപ്പുണ്യം വെറുതെ അല്ല എന്ന് അവനു തോന്നി.

അനന്തു ഇല മടക്കി വച്ചു എണീക്കാൻ നോക്കുമ്പോഴാണ് മാലതി ഒരു പാത്രവും കൊണ്ടു അങ്ങോട്ടേക്ക് വന്നത്. അനന്തു അതിലേക്ക് ഉറ്റു നോക്കി.

“നിനക്ക് ഇഷ്ട്ടപെട്ട അട പ്രഥമനാ ചെക്കാ ”

മാലതി അനന്തുവിന് നേരെ പ്രഥമൻ അടങ്ങിയ പാത്രം ഉയർത്തി കാണിച്ചു പറഞ്ഞു. അനന്തു കൊതിയോടെ നാവ് കൊണ്ടു ചുണ്ട് നനച്ചു.

മാലതി അവിടുള്ള ഗ്ലാസുകളിൽ എല്ലാവർക്കുമായി പായസം വിളമ്പി. മാലതി ഗ്ലാസ് നിറച്ച് പായസം ഒഴിച്ചതും അനന്തു കൊതി സഹിക്കാനാകാതെ ഗ്ലാസ് ചൂണ്ടിലേക്ക് അടുപ്പിച്ചു പായസം വലിച്ചു കുടിച്ചു.

ചൂടു പായസം നാവിലേക്ക് തെന്നിയിറങ്ങിയതും കവിളും നാവും പൊള്ളിപ്പോയ അനന്തു കഷ്ടപ്പെട്ട് അത് കുടിച്ചിറക്കി. അന്നനാള ത്തിലൂടെ ചൂട് പായസം ഇറങ്ങി പോകുന്നതിന്റെ സഞ്ചാര പദം അനന്തുവിന് തിരിച്ചറിയാൻ പറ്റി.

അമളി പറ്റിയ നാണക്കേടിൽ നിന്നും രക്ഷപ്പെടാൻ  അവൻ മുഖം താഴ്ത്തി പായസം കുടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.ശിവ ഇതൊക്കെ കണ്ട് വായ് പൊത്തി അമർത്തി ചിരിച്ചു.അനന്തു അവളെ തുറിച്ചു നോക്കി.ശിവ അത് കാര്യമാക്കാതെ മുഖം വെട്ടിച്ചു.

“അപ്പൊ ഞാൻ എണീക്കട്ടെ ?”

പായസം കുടിച്ചു കഴിഞ്ഞ ശേഷം മുത്തശ്ശൻ എല്ലാവരെയും നോക്കി പറഞ്ഞു. എല്ലാവരും അദ്ധേഹത്തെ നോക്കി തലയാട്ടി.

ശങ്കരൻ ഇല മടക്കി വച്ച് അതിനു മുകളിൽ പായസം കുടിച്ച ഗ്ലാസ് വച്ച് പതിയെ എണീറ്റു.വാഷ് ബേസിനിലേക്ക് പോയി കൈകഴുകി മുത്തശ്ശൻ ഉമ്മറത്തേക്ക് പോയി.

അനന്തു ഗ്ലാസിൽ അവശേഷിച്ച അവസാന തുള്ളി പായസവും വടിച്ചെടുത്ത് കൈ കഴുകാനായി എണീറ്റു.ഇല എടുക്കാനായി അനന്തു തുനിഞ്ഞെങ്കിലും സീത അമ്മായി അവനെ തുറിച്ചു നോക്കിയതിനാൽ ആ ശ്രമം ഉപേക്ഷിച്ചു.

വാഷ് ബേസിനിൽ കൈ കഴുകി അനന്തു നേരെ പൂമുഖത്തേക്ക് ചെന്നു. മുത്തശ്ശന്റെ ചാരു കസേരയ്ക്ക് താഴെ അവൻ ഇരിപ്പുറപ്പിച്ചു.

ഈ സമയം ശങ്കരൻ ചാരു കസേരയിൽ ഇരുന്നു എന്തോ ഗഹനമായ ചിന്തയിൽ ആയിരുന്നു. അനന്തുവിന്റെ സാമീപ്യം അറിഞ്ഞതും സ്വബോധത്തിലേക്ക് വന്ന ശങ്കരൻ അനന്തുവിനെ നോക്കി ചിരിച്ചു.

“ഊണ് ഇഷ്ട്ടായോ ദേവാ ”

ചാരു കസേരയിലേക്ക് അമർന്നിരുന്നുകൊണ്ട് മുത്തശ്ശൻ തിരക്കി.

“ഇഷ്ട്ടമായി മുത്തശ്ശാ. ഒരുപാട് നാളുകൾക്ക് ശേഷം വയറു നിറച്ചു ഉണ്ടു ഞാൻ.

Leave a Reply

Your email address will not be published. Required fields are marked *