വശീകരണ മന്ത്രം 5 [ചാണക്യൻ]

Posted by

വശീകരണ മന്ത്രം 5

Vasheekarana Manthram Part 5 | Author : Chankyan | Previous Part

 

ബുള്ളറ്റിന്റെ ആക്‌സിലേറ്റർ തിരിച്ചുകൊണ്ട് അനന്തു അവനെ ഒന്നു ചൂടാക്കിക്കൊണ്ടിരുന്നു. മുത്തശ്ശന്റെയും ബഷീറിക്കയുടെയും മുഖത്തെ ഞെട്ടൽ കണ്ട് അനന്തു ഊറി ചിരിച്ചു. ബുള്ളറ്റിന്റെ ആർത്തനാദം കേട്ട് ജമീല ഒരടി പിന്നിലേക്ക് ഭയത്തോടെ പിന്മാറി.”മോനെ ദേവാ ഞാൻ വീട്ടിലേക്ക് പോകുവാ.. മോൻ പുറകെ വാ കേട്ടോ ”

മുത്തശ്ശൻ അനന്തുവിന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു.

“വഴി ഓർമയില്ലേ നിനക്ക്? ”

മുത്തശ്ശൻ ശങ്കയോടെ അവനെ നോക്കി

“അറിയാം മുത്തശ്ശാ ഞാൻ വന്നോളാം പേടിക്കണ്ടാട്ടോ  ”

അനന്തു മുത്തശ്ശനെ സമാധാനിപ്പിച്ചു. അദ്ദേഹം ഒരു ദീർഘ നിശ്വാസം എടുത്തു നേരെ കാറിനു സമീപം നടന്നു.

ഡോർ തുറന്നു അനന്തുവിനെ ഒന്ന് തിരിഞ്ഞു നോക്കിയ ശേഷം ഉള്ളിലേക്ക് കയറി അദ്ദേഹം ഡോർ അടച്ചു.ഡ്രൈവർ താറാവാട്ടിലേക്ക് വണ്ടി ഓടിച്ചുകൊണ്ടുപോയി.

“ശരി കുഞ്ഞേ പിന്നെ കാണാം. ഞമ്മള് കവലയിലോട്ട് പൊക്കോട്ടെ ”

ബഷീർ അനന്തുവിന്റെ അനുവാദത്തിനായി കാത്തു നിന്നു.

അത് കേട്ടതും അനന്തുവിന്റെ ഉള്ളിൽ പുഞ്ചിരി വിടർന്നു.

“കേറിക്കോ ബഷീറിക്ക ഞാൻ കൊണ്ടാക്കാം ”

“അയ്യോ വേണ്ട കുഞ്ഞേ ഞമ്മള് സൈക്കിളില് പൊക്കോളാ ”

“അതു പറ്റില്ല എന്റെ കൂടെ ബൈക്കിൽ കയറ്”

അനന്തു ശാഠ്യം പിടിച്ചു. നിവൃത്തിയില്ലാതെ ബഷീർ അനന്തുവിന്റെ പുറകിൽ കയറി.

അയാൾ തന്റെ ബീവിയെ ഒന്ന് പാളി നോക്കി. ജമീല സംഭ്രമത്തോടെ അയാളെ ഉറ്റു നോക്കി.

“പോകാം ”

“ശരി കുഞ്ഞേ ”

അനന്തു ഗിയർ മാറ്റി ബൈക്ക് മുന്നോട്ട് എടുത്തു. ബഷീർ താഴെ വീഴാതിരിക്കാൻ അവനെ വട്ടം ചുറ്റി പിടിച്ചു. ചെമ്മൺ പാതയിലൂടെ ബൈക്ക് പതിയെ ഇറക്കി റോഡിലേക്ക് കയറ്റി അനന്തു തറവാട് ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു.

റോഡിനു ഇരു വശത്തുമുള്ള പ്രകൃതി ഭംഗിയും പച്ചപ്പും ആസ്വദിച്ചു കൊണ്ട് അനന്തു ബുള്ളറ്റ് ഓടിച്ചു. വല്ലാത്തൊരു അനുഭൂതി തന്നിൽ വന്നു നിറയുന്നതായി അവനു തോന്നി.

ഏതൊരു ബൈക്ക് ആദ്യം എടുക്കുമ്പോൾ അപരിചിതത്വം തോന്നുമെങ്കിലും ഈ ബുള്ളെറ്റിനോട് മാത്രം അവനു തോന്നിയത് മുൻ പരിചയം മാത്രമാണ്.

ഒരുപാട് പ്രാവശ്യം ഓടിച്ചു പരിചയമുള്ളതുപോലെയാണ് അനന്തുവിന് തോന്നിയത്.തന്റെ യജമാനനെ വീണ്ടും കണ്ടു മുട്ടിയ സന്തോഷത്തിൽ ബുള്ളറ്റ് തറവാട് ലക്ഷ്യമാക്കി കുതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *