ക്രിക്കറ്റ് കളി 5
Cricket Kali Part 5 | Author : Amal SRK | Previous Part
ഇതിന്റെ ആദ്യഭാഗൽ വായിച്ചതിന് ശേഷം മാത്രം തുടർന്നു വായിക്കുക.ബാറ്റുമായി അഭി ടുർണമെന്റ് നടക്കുന്ന സ്ഥലത്ത് എത്തി.
വിഷ്ണുവും, രാഹുലും, മനുവും, നവീനും, കിച്ചുവും അഭിയെ കാത്തിരിക്കുകയാണ്.
വിഷ്ണുവും, രാഹുലും, മനുവും, നവീനും, കിച്ചുവും അഭിയെ കാത്തിരിക്കുകയാണ്.
” എവിടെ പോയി കിടക്കുവായിരുന്നെടാ…? ”
മനു ചോദിച്ചു.
” ഞാൻ നമ്മുടെ ബാറ്റ് എടുക്കാൻ പോയതാ… കിച്ചുവിന് ഈ ബാറ്റ് ഉണ്ടെങ്കിലേ മരിയാതയ്ക്ക് കളിക്കാൻ പറ്റുവെന്ന് പറഞ്ഞു. ”
” ഒരു ബാറ്റ് എടുക്കാൻ പോകാൻ ഇത്രയും സമയം വേണോ…? ”
രാഹുൽ സംശയത്തോടെ ചോദിച്ചു.
” ബാറ്റ് എടുക്കാൻ വേണ്ടി പോയപ്പഴാ കിച്ചുവിന്റെ അമ്മ എനിക്ക് എട്ടിന്റെ പണി തന്നത്… ”
” അമ്മ നിന്നെ വഴക്ക് പറഞ്ഞോ..? ”
കിച്ചു ചോദിച്ചു.
” ഏയ് അങ്ങനെയൊന്നുമുണ്ടായിട്ടില്ല… ”
” പിന്നെ എന്ത് പണി തന്നുന്നാ നീ പറയുന്നേ…? ”
വിഷ്ണു ചോദിച്ചു.
” ഇവന്റെ വീട്ടിലെ തൊട്ടി കിണറ്റില് വീണു അത് എടുത്തു കൊടുക്കാൻ നിന്നു. ആ പണിയാ ഞാൻ ഉദ്ദേശിച്ചത്. ”
” ഓ അങ്ങനെ…
സഹായിച്ചു ക്ഷിണിച്ചു വന്നിരിക്കുവല്ലേ.. പോയി അവിടിരുന്നു വിശ്രമിക്ക്. അടുത്തത് നമ്മുടെ മാച്ചാ… ”