വശീകരണ മന്ത്രം 5 [ചാണക്യൻ]

Posted by

പിടിക്കാനാഞ്ഞു.

“അയ്യോ അങ്ങുന്നേ വേണ്ട ഞാൻ നടന്നോളാം”

“ആ കണക്കായി ഈ വയ്യായ്കയും വച്ചോ ”

“അതേ ഞാൻ നടന്നോളാം  ”

അവൾ വല്ലാതെ ഭയപെടുന്നതായി അവനു തോന്നി. ആ പൂച്ച കണ്ണുകളിൽ ഒരു തരം ഭയം വന്നു നിറയുന്നതായി ദേവന് തോന്നി. തല്ക്കാലം മറ്റൊന്നും ചിന്തിക്കാതെ ദേവൻ അവളെ കോരിയെടുത്തു.

പതിയെ റോഡിൽ നിന്നും പാടത്തേക്ക് ഇറങ്ങി പാട വരമ്പിലൂടെ അവളെയും താങ്ങിക്കൊണ്ട് ദേവൻ നടന്നു. കല്യാണി അവന്റെ നെഞ്ചിൽ ഒരു കുഞ്ഞിനെപ്പോലെ പറ്റിച്ചേർന്നു കിടന്നു.

ദേവൻ ശ്രദ്ധയോടെ നടന്നു പാട വരമ്പ് കഴിഞ്ഞതും മുകളിലേക്കുള്ള നടകൾ പതിയെ കേറിക്കൊണ്ടിരുന്നതും അവിടുണ്ടായിരുന്ന ജോലിക്കാർ ദേവനെ കണ്ട് ബഹുമാനത്തോടെ ഓടി വന്നു.

എന്നാൽ അതിൽ നിന്നും പ്രായമായ ഒരു അച്ഛനും അമ്മയും വെപ്രാളത്തോടെ അവനു സമീപം ഓടി വന്നു. ദേവൻ കല്യാണിയെ നോക്കികൊണ്ട് അവർക്ക് നേരെ തിരിഞ്ഞു.

“അങ്ങുന്നേ ഞങ്ങടെ കുഞ്ഞിന് എന്താ പറ്റിയേ”

കല്യാണിയുടെ അച്ഛൻ തലയിൽ കെട്ടിയിരുന്ന തോർത്ത്‌ കയ്യിൽ പിടിച്ചു കൈകൾ കൂപ്പി നിന്നു.അമ്മ പരിഭ്രമത്തോടെ കൈകൾ കൂപ്പിക്കൊണ്ട് കല്യാണിയേയും ദേവനെയും മാറി മാറി നോക്കി.

“ഹേയ് പേടിക്കാനൊന്നുമില്ല ഒന്നു വീണതാ.. വൈദ്യരെ കാണിച്ചു. വിരലിനു പൊട്ടൽ ഉണ്ടെന്നു പറഞ്ഞു മരുന്ന് തന്നിട്ടുണ്ട്. ”

“ആണോ അങ്ങുന്നേ കുഞ്ഞിനെ ഞാൻ പിടിച്ചോളാം ഇങ്ങു തന്നേക്കൂ അങ്ങുന്ന് ബുദ്ധിമുട്ട് ആവൂലെ? ”

“ഇല്ലാന്നേ ഇത് എന്റെ കടമയല്ലേ അതു സാരുല്ല.. കല്യാണിയെ എവിടെയാ ഇരുത്തണ്ടേ”

കല്യാണിയുടെ അച്ഛൻ വീടിന്റെ വരാന്തയിലേക്ക്  ചൂണ്ടി കാണിച്ചു. ചാണകം കൊണ്ടു മെഴുകിയ മുറ്റവും വരാന്തയും വളരെ മനോഹരമായി സൂക്ഷിച്ചു വച്ചിരിക്കുന്നു.

അവൻ വരാന്തയിലേക്ക് നടന്നു വന്നു പതിയെ കല്യാണിയെ അവിടെ ഇരുത്തി. കല്യാണി ആശ്വാസത്തോടെ അവളുടെ അച്ഛനെയും അമ്മയെയും നോക്കി. നന്ദി സൂചകമായി ദേവനെയും ഉറ്റു നോക്കി.

“ഇപ്പൊ വേദന കുറവുണ്ടോ കല്യാണി. ”

“കുറച്ചു കുറവുണ്ട്. ”

“ഞാൻ പിന്നെ വരാട്ടോ. ”

ദേവൻ പോകാനായി  ഇറങ്ങി.

“അങ്ങുന്നേ ഇവിടം വരെ വന്നിട്ട് ഒന്നും കുടിക്കാതെ പോകല്ലേ. ഞങ്ങൾ കുടിക്കാൻ എന്തേലും തന്നാൽ  അങ്ങുന്ന് കുടിക്കുമോ? ”

അയാൾ വിനയത്തോടെ ചോദിച്ചു.

“അയ്യോ അതിനെന്താ… എനിക്ക് കുഴപ്പം ഒന്നുമില്ലട്ടോ ഇവിടുന്ന് വെള്ളം കുടിക്കുന്നതിൽ.. നമ്മൾ എല്ലാരും ഒരുപോലെ തന്നല്ലേ.. ഇപ്പൊ ഒരു നൂല് കെട്ടിന് പോകാൻ ഉണ്ട്. അത്‌കൊണ്ട് തീരെ സമയമില്ല. പിന്നെ ഒരിക്കൽ ആവാം. ”

ദേവൻ അവന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി.

“സാരുല്ല അങ്ങുന്നേ ഞങ്ങൾക്ക് സന്തോഷമേ ഉള്ളൂ. എന്റെ കുഞ്ഞിനെ നോക്കിയതിനു വല്യ ഉപകാരം ”

കല്യാണിയുടെ അച്ഛന്റെ കണ്ണുകളിൽ വല്ലാത്തൊരു ഉപകാര സ്മരണ നിറഞ്ഞു നിൽക്കുന്നതായി അവനു തോന്നി.

“അയ്യോ അതോക്കെ എന്റെ കടമയല്ലേ.. കല്യാണിയെ നല്ലോണം നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *