വശീകരണ മന്ത്രം 5 [ചാണക്യൻ]

Posted by

കവലയിലേക്ക് എത്തിയതും ഒരു വലിയ ആൽമര ചുവട്ടിൽ അനന്തു ബുള്ളറ്റ് നിർത്തി.ബഷീറിക്ക അതിൽ നിന്നും പതുക്കെയിറങ്ങി.

“ശരി കുഞ്ഞേ ”

ബഷീറിക്ക നന്ദി സൂചകമായി അവനെ നോക്കി കൈകൾ കൂപ്പി.

“ആയ്കോട്ടെ”

അനന്തു അയാളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ബുള്ളറ്റ് നേരെ ഓടിച്ചു പോയി. ബഷീറിക്ക തിരിഞ്ഞു നോക്കിയതും കുമാരേട്ടന്റെ ചായക്കടയിൽ ഒത്തു കൂടിയ 4, 5 പേർ തന്നേ പ്രതീക്ഷിച്ചു നിക്കുന്നതായി അയാൾക്ക് തോന്നി.

ബഷീർ സാവധാനം അങ്ങോട്ടേക്ക് കയറി. തോളിൽ ഇട്ടിരുന്ന തോർത്തു എടുത്തു ചായക്കടയിലെ മര ബെഞ്ചിൽ അമർത്തി തുടച്ചു അയാൾ ഇരുന്നു.

“കുമാരേട്ടാ ഞമ്മടെ പതിവ് ”

“ആരാ ബഷീറേ അത്. ”

ദേശം ഗ്രാമത്തിൽ ബൈക്കുകൾ വിരളം ആയതിനാൽ കുമാരൻ ആകാംക്ഷയോടെ അയാളോട് ചോദിച്ചു.

“നമ്മുടെ അങ്ങുന്നിന്റെ കൊച്ചുമോനാ ”

“ബലരാമൻ അങ്ങുന്നിന്റെ മൂത്ത മോനോ? ”

“അല്ല കുമാരേട്ടാ മാലതി കൊച്ചിന്റെ മോനാ”

ബഷീർ അയാളെ തിരുത്താൻ ശ്രമിച്ചു.

“ആണോ ബഷീറെ മാലതിക്കൊച്ച് ഇങ്ങോട്ട് വന്നോ ? ”

കുമാരേട്ടൻ ആശ്ചര്യത്തോടെ ചോദിച്ചു.

“ഇന്നലെ വന്നതാ  ”

“അപ്പൊ ഉടനെ ഇനി തിരിച്ചു പോക്ക് ഉണ്ടാകുമോ ? ”

ചായക്കടയിൽ ഇരുന്ന് പരിപ്പ് വട കടിച്ചു തിന്നു കൊണ്ട് പ്രായമായ ഒരാൾ ചോദിച്ചു.

“ഇല്ലാന്ന് തോന്നുന്നു. ഇനി ഇവിടെ ഉണ്ടാകും.”

ബഷീർ അൽപം അസ്വസ്ഥനായി.

“ഇപ്പ്രാവശ്യം ഭൂമി പൂജയ്ക്ക് എന്താകുമോ ആവോ? തിരുവമ്പാടിക്കാർ രണ്ടും കല്പിച്ചാന്ന കേൾക്കണേ”

കുമാരേട്ടന്റെ ഭാര്യ രാധ  ഉള്ളിൽ നിന്നും ചായ നിറച്ച ഗ്ലാസ് കയ്യിൽ എടുത്തുകൊണ്ടു വന്ന്  ബഷീറിന് സമീപം നീട്ടിക്കൊണ്ട് പറഞ്ഞു.

“ഇത്തവണ ആർക്കാ അതിനുള്ള യോഗം ദേവി കൊടുത്തിരിക്കുന്നേ? ”

ദേശത്തെ വിദ്യാലയത്തിൽ പഠിപ്പിക്കുന്ന രവി മാഷ് എല്ലാവാരെയും നോക്കി ചോദിച്ചു.

“ബലരാമൻ അങ്ങുന്നിന്റെ മോൻ ആണെന്നാ കേട്ടത്.”

ആരോ അപ്പുറത്ത് നിന്നും വിളിച്ചു പറഞ്ഞു.

“ആ കൊച്ചിന്റെ വിധി. അതിനെ കൊല്ലുമോ അതോ ജീവനോടെ ബാക്കി വെക്കുമോ എന്ന് ആർക്കറിയാം? ”

രവി മാഷ് ബീഡിക്ക് തീ കൊളുത്തിക്കൊണ്ട് ചുണ്ടിലേക്ക് അടുപ്പിച്ചു. എല്ലാവരും അൽപ സമയം നിശബ്ദരായി. വരാനിരിക്കുന്ന ദുരന്തത്തെ മുൻകൂട്ടി സ്വീകരിക്കുവാൻ തയാറായിട്ടെന്ന പോലെ.

ഈ സമയം തറവാട്ടിന് മുൻപിൽ മുത്തശ്ശനും മുത്തശ്ശിയും സീതയും മാലതിയും ശിവയും ഷൈലയും മറ്റു അമ്മായിമാരും ഒക്കെ പൂമുഖത്തിരിക്കുകയായിരുന്നു. മുത്തശ്ശൻ മുറ്റത്തു അക്ഷമനായി ഉലാത്തികൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *