വശീകരണ മന്ത്രം 5 [ചാണക്യൻ]

Posted by

ഈ സമയം അഞ്‌ജലി മുറിയിലെ ചൂരൽ കസേരയിൽ ഇരുന്ന് ബുക്കിൽ മുഖം പൂഴ്ത്തിയിരിക്കുവായിരുന്നു. അനന്തുവിന്റെ ശബ്ദം കേട്ടതും അവൾ മുഖം ഉയർത്തി. പൊടുന്നനെ അവളുടെ അധരങ്ങളിൽ പുഞ്ചിരി വിരിഞ്ഞു.

“ആഹാ ആരിത് നന്ദുവേട്ടനോ വാ  ”

“അഞ്‌ജലി ഞാൻ ചായ കൊണ്ടു തരാൻ വന്നതാ  ”

അനന്തു  അവൾക്ക് നേരെ ചായ നീട്ടിക്കൊണ്ട് പറഞ്ഞു.

“നന്ദുവേട്ടൻ എന്തിനാ അതൊക്കെ ചെയ്തു ബുദ്ധിമുട്ടുന്നേ.. ഷൈലമ്മ കൊണ്ടു തരുമായിരുന്നല്ലോ ”

അഞ്‌ജലി മുൻകൂറായി അവനോട് ക്ഷമ യാചിച്ചു.

“അതിനെന്താ അഞ്‌ജലി ഇതൊക്കെ എന്റെ സന്തോഷമല്ലേ …ഇതാ വാങ്ങിച്ചോ  ”

അനന്തു നീട്ടിയ ചായക്കപ്പ് അഞ്‌ജലി കൈകൾ എത്തിച്ചു വാങ്ങി. സന്തോഷത്തോടെ അവൾ ചായകപ്പ് ചുണ്ടോടടുപ്പിച്ചു ഊതി കുടിച്ചു. അനന്തു അവളെ വാത്സല്യപൂർവം നോക്കി നിന്നുപോയി.

“ചായ ഊതി കുടിക്കുന്നതായിരുന്നു ഗുപ്തനിഷ്ട്ടം ”

ഹരികൃഷ്ണൻസിലെ ഡയലോഗ് ഉരുവിട്ടുകൊണ്ട് അനന്തു ഊറി ചിരിച്ചു.

“ഓഹ് ഞങ്ങളൊക്കെ പിന്നെ ചായ തിളച്ച വഴി അണ്ണാക്കിലേക്ക് കമിഴ്ത്താറാണല്ലോ പതിവ്”അഞ്‌ജലി ഒരു ലോഡ് പുച്ഛം ഇറക്കി.

“അയ്യേ ചളി ചളി …. കട്ട ചളി  ”

അനന്തു അഞ്ജലിയെ കളിയാക്കി.

“എന്റെ അടുത്ത് നിന്നും ഇത്രയ്‌ക്കൊക്കെ നിലവാരം പ്രതീക്ഷിച്ചാൽ മതി നന്ദുവേട്ടൻ.”

അഞ്‌ജലി മുഖം വീർപ്പിച്ചുകൊണ്ട് പറഞ്ഞു.

“ശരി മാഡം ചായ കുടിക്ക് വേഗം ”

“നന്ദുവേട്ടൻ കുടിച്ചോ ? ”

അഞ്‌ജലി തിരക്കി

“കുടിച്ചു അഞ്ജലിക്കുട്ടി”

അനന്തു അവളെ നോക്കി കണ്ണു ചിമ്മി.അനന്തു പതിയെ മുറിയിൽ ആകമാനം കണ്ണുകൾ ഓടിച്ചു. അപ്പോൾ കട്ടിലിന്റെ തലയ്ക്കൽ ഉള്ള ഒരു ഡ്രോയിങ് ബുക്ക്‌ അവന്റെ കണ്ണുകൾ ഉടക്കി. അവൻ അതു കൈ നീട്ടി വലിച്ചെടുത്തു.

“അയ്യോ അതെടുക്കല്ലേ ”

അഞ്‌ജലി വെപ്രാളത്തോടെ ഒച്ചപ്പാടാക്കി.

“അതെന്തേ ഞാൻ നോക്കണ്ടേ? ”

അനന്തു പുരികം പൊന്തിച്ചു അവളെ നോക്കി

“വേണ്ട ”

നിഷേധാർത്ഥത്തിൽ അഞ്‌ജലി തലയാട്ടി.

“എന്നാൽ നോക്കിയിട്ട് തന്നെ കാര്യം. ”

അനന്തു അവളെ നോക്കി ചുണ്ടുകൾ കൂർപ്പിച്ചു ഡ്രോയിങ് ബുക്കിന്റെ ആദ്യ താള് മറിച്ചു. അതിനു ശേഷം വീണ്ടുമൊരു താള് കൂടി മറിച്ചു.

അതു കണ്ടതും അനന്തുവിന്റെ കണ്ണുകൾ വിടർന്നു. അവൻ അമ്പരപ്പോടെ ആ താളിൽ ആലേഖനം ചെയ്ത ചിത്രത്തിലേക്ക് നോക്കി. അഞ്‌ജലി ചമ്മൽ കാരണം തന്റെ കണ്ണുകൾ കൈകൾ വച്ചു മുറുകെ പൂട്ടി.

“അഞ്‌ജലി എന്റെ ചിത്രം എത്ര മനോഹരമായിട്ടാ വരച്ചു വച്ചിരിക്കുന്നേ..

Leave a Reply

Your email address will not be published. Required fields are marked *