സിറ്റിയിൽ ട്രാഫിക് വളരെ അധികം ആണ്. കാർ പതുക്കെ ആണ് മൂവ് ആകുന്നത് . അനുവിനെ കുറിച്ച് എനിക്ക് കൂടുതൽ അറിയണം എന്നുണ്ട് എന്നാൽ ഞാൻ ചോദിക്കുന്നതിനു മുഴുവനായും ഇത് വരെ അനു ഉത്തരം തന്നിട്ടില്ല. കുറച്ചു നേരത്തെ മൗനം മുറിച്ചു കൊണ്ട് അനു തന്നെ സംസാരിച്ചു
അനു : ഫൈസി… നിന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്?
ഞാൻ : ഹോ… അവസാനം ഇതെങ്കിലും ചോദിച്ചല്ലോ…
അനു : ഹെഹെ… പറ
ഞാൻ : ഉപ്പ , രണ്ട് ഇക്കമാർ ഉണ്ട്, പിന്നെ ഒരു സിസ്റ്റർ
അനു: അമ്മ?
ഞാൻ : പോയിട്ടിപ്പോ കുറച്ചായി….
അനു : ഓ…… സോറി…
ഞാൻ : എന്തിന് സോറി… ഉമ്മ മരിച്ചു… സോറി ഒന്നും വേണ്ട
അനു : അതെന്താ സങ്കടം ഇല്ലേ….
ഞാൻ : ഉണ്ടല്ലോ… ഒരുപാട് സങ്കടം ഉണ്ട്… എന്ന് വെച്ചു അത് മാത്രം ആലോചിച്ചു ഇരിക്കാൻ പറ്റില്ലല്ലോ….
അനു : മിസ്സ് ചെയ്യാറുണ്ടോ?
ഞാൻ : ഉമ്മ എന്നോട് നല്ല കൂട്ടായിരുന്നു… എന്തും പറയാൻ പറ്റിയ ഒരാൾ… അതിന്റേതായ മിസ്സിംഗ് ഉണ്ട്… പക്ഷെ എപ്പോഴും ഒന്നും ഇല്ലാട്ടോ
അനു : എപ്പോഴാ മിസ്സ്സിങ് കൂടുതൽ ഉണ്ടാവാറു ?
ഞാൻ : നമ്മളി ഒടുക്കത്തെ മൊഞ്ചുള്ള പെൺകുട്ട്യോളെ കാണുല്ലേ അപ്പോൾ അവരെ വളക്കാൻ പറ്റാതെ വരുമ്പോൾ ഉമ്മാനെ മിസ്സ് ചെയ്യും, ഉമ്മ ഉണ്ടെന്കി എന്തെങ്കിലും ഒരു ഐഡിയ തന്നേനെ… ഇപ്പോൾ തന്നെ ഇങ്ങളെ ഞാൻ എത്ര ആയി ട്രൈ ചെയ്യുന്നു… ഇങ്ങള് ഒരു പൊടിക്ക് അടുക്കുന്നുണ്ടോ ഇല്ലല്ലോ… ഇപ്പോ ഞാൻ ഉമ്മാനെ മിസ്സ് ചെയ്യുന്നുണ്ട്…
അനു : മോനെ……. നിന്റെ ചാട്ടം എങ്ങോട്ടാണെന്ന് എനിക്ക് മനസ്സിലാവുന്നുണ്ട്… ഫൈസി വിചാരിക്കുന്ന പോലെ ഒരു പെണ്ണല്ല ഞാൻ…
ഞാൻ : ഞാൻ ഇത് വരെ ഒന്നും വിചാരിച്ചിട്ടില്ല… അനു എന്തെങ്കിലും പറഞ്ഞാൽ അല്ലെ വിചാരിക്കാൻ പറ്റു..
കുറച്ചു സമയം ഞങ്ങൾക്കിടയിൽ വീണ്ടും മൗനം നടമാടി. അനു എന്തോ ആലോചിക്കുന്ന പോലെ തോന്നി…. പോകുന്ന വഴിക്കു ഒരു ഹോട്ടലിൽ കയറി ഞങ്ങൾ ഫുഡ് കഴിച്ചു. വീടെത്തും വരെ പൊതുവെ ഒന്നും സംസാരിക്കാതെ തന്നെ ഇരുന്നു. ഇടക്കെപ്പോഴെങ്കിലും എന്തെങ്കിലും മാത്രം സംസാരിച്ചു അതിനിടയിൽ സോജു രണ്ട് മൂന്നു തവണ വിളിച്ചു… വീടെത്തിയതും അനു ഇറങ്ങി. ഞാൻ കാർ തിരിച്ചു പോകാനൊരുങ്ങി… അനു എന്റെ അടുത്തേക്ക് വന്നു വിൻഡോ താഴ്ത്താൻ ആംഗ്യം കാണിച്ചു ഞാൻ വിൻഡോ താഴ്ത്തി…
അനു : നിങ്ങൾ മലപ്പുറത്തെ മൊതലാളിമാരുടെ വീടിന്റെ അത്ര സൗകര്യം ഒന്നും ഉണ്ടാവില്ല. വാ,.. പാവങ്ങളുടെ വീട് ഒന്ന് കണ്ടിട്ട് പൊക്കോ…