ഞാൻ : ഹലോ…. ആർക്കോ ബസ്സ് മിസ്സ് ആയെന്നു കേട്ടു… പക്ഷെ ഇവിടെ സ്റ്റോപ്പ് ഒന്നും കാണുന്നില്ലല്ലോ…
അനു ഡോർ ഓപ്പൺ ചെയ്യാൻ തുനിഞ്ഞു. ഞാൻ അത് ലോക്ക് ചെയ്തു വെച്ചിട്ടുണ്ടായിരുന്നു.
അനു : ഡാ കളിക്കാതെ ഡോർ ഓപ്പൺ ചെയ്യു. ആരെങ്കിലും കാണും…
ഞാൻ : കണ്ടാലെന്താ???
അനു : ഡാ…
അവളിലെ ആ ദയനീയ ഭാവം എനിക്ക് ഒരൽപ്പം വിഷമം തോന്നി. ശരിയാണ്. എന്നെ പോലെ അല്ല. കോളേജിലേ സ്റ്റുഡന്റസ് കണ്ടാൽ പ്രശ്നമാകും. ഞാൻ ഡോർ ഓപ്പൺ ചെയ്തു കാറിൽ കയറിയതും അനു എന്റെ തലക്കിട്ടു ഒരെണ്ണം തന്നു… എന്റെ മുടിപിടിച്ചു താഴേക്ക് വലിച്ചു.. ഞാൻ അറിയാതെ ചിരിച്ചു ചിരിച്ചതും അനുവിന് ദേഷ്യം കുറച്ചു കൂടി കൂടി അടിയുടെ ശക്തി കൂടി.. ഞാൻ ചിരിച്ചു കൊണ്ട് തന്നെ സംസാരിച്ചു.
ഞാൻ : ഹേയ് ഹേയ്… എന്തായിത്…. മതി നിർത്ത്…
അനു : പോടാ…. ആരെങ്കിലും കണ്ടിരുന്നെങ്കിലോ…?
ഞാൻ : ഇത്രയും പേടി ഉള്ള ആള് എന്തിനാ ബസിന്ന് ഇറങ്ങിയത് …?
അനു : അതേ എന്നെ പറഞ്ഞാൽ മതി… ആ ബസിൽ തന്നെ പോയ മതിയായിരുന്നു…
ഞാൻ : ഓഹോ ശരിക്കും എന്നാൽ നമുക്കൊന്ന് നോക്കാം… എന്തായാലും തൊട്ടടുത്തുള്ള സ്റ്റാൻഡിൽ വെച്ചെങ്കിലും ആ ബസ് നമുക്ക് കിട്ടും
അനു : എന്നാൽ അത് മതി, എന്നെ അവിടെ ആക്കിയാൽ മതി…
ഞാൻ : ശരി..
ഞാൻ ഡ്രൈവ് ചെയ്യാൻ തുടങ്ങി. അനു ഒന്നും മിണ്ടുന്നില്ല…
ഞാൻ : എന്തൊരു ഈഗോ ആടോ…. എന്നെ ഒന്ന് വിളിച്ചാൽ എന്താ ആകാശം ഇടിഞ്ഞു വീഴുമോ?
അനു : നി ആദ്യം എന്നെ ബസ്റ്റാന്റിൽ കൊണ്ട് വിട്…
ഞാൻ : ഓക്കേ… അത്രക്ക് വാശിയാണെങ്കിൽ താൻ പൊക്കോ…
ഞാൻ സ്റ്റാൻഡിനു പുറത്തേ ഒരു സ്ഥലത്ത് പാർക്ക് ചെയ്തു. അനു കാറിൽ നിന്നും ഇറങ്ങി. ബാഗ് എടുത്ത് നടക്കാൻ തുടങ്ങി…. ഒരു തവണയെങ്കിലും അവളൊന്നും തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ എന്ന് ഞാൻ വെറുതെ ആശിച്ചു സമയം 7 ആകാൻ തുടങ്ങിയിരിക്കുന്നു. ഞാൻ എന്റെ ഈഗോ വിട്ടു നേരെ അവളുടെ അടുത്തേക്ക് ഓടി. നടന്നു പോകുന്ന അനുവിനെ ഞാൻ പുറകിൽ നിന്നും വിളിച്ചു..
ഞാൻ : മാഡം…. മാഡം….
അനു ഒന്ന് തിരിഞ്ഞു നോക്കി… ആളുകൾ ഒരുപാട് ഉണ്ട്. കോളേജിൽ ഞങ്ങളെ അറിയുന്നവർ ഒരു പക്ഷെ അവിടെ ഉണ്ടാവാനും ചാൻസ് ഉണ്ട്. അതുകൊണ്ടാണ് ഞാൻ വിളി മാഡം എന്നാക്കിയത്. അടുത്തെത്തിയതും ഞാൻ ശബ്ദം താഴ്ത്തി സംസാരിച്ചു
ഞാൻ : അനു പ്ലീസ്…. സോറി സോറി… പ്ലീസ് വാ
അനു : ഫൈസി നി പൊക്കോ… ഞാൻ ബസ്സിൽ നിന്ന് ഇറങ്ങിയത് എന്റെ തെറ്റാണു. ഞാൻ അത് ചെയ്യാൻ പാടില്ലായിരുന്നു.
ഞാൻ : അനു പ്ലീസ്… വേണേൽ ഞാൻ കാലു പിടിക്കാം… ഒരു സീൻ ആക്കണ്ട. പ്ലീസ്.