ഇന്നലകളിൽ ഇറങ്ങിയ ഹിബ 2 [ഫ്ലോക്കി കട്ടേക്കാട്]

Posted by

എന്നിട്ടും എനിക്ക് അനുവിനോടുള്ള ഇഷ്ടം കൂടി വരുന്നുണ്ട്. വെച്ച കാൽ പുറകോട്ടില്ല. എല്ലാം ഒന്ന് തെളിയുന്നത് വരെ മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ചു. അടുത്ത വെള്ളിയാഴ്ചക്ക് വേണ്ടി ഞാൻ കാത്തിരുന്നു…. മഴയെ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ….

വീണ്ടും ഒരു വെള്ളിയാഴ്ച

സസ്പെൻഷൻ കാരണം ശരിക്കും തലക്ക് ഭ്രാന്ത് പിടിക്കുന്ന അവസ്ഥ വരാൻ തുടങ്ങി. മിസ്സ്‌ ആകുന്ന ക്ലസ്, വീട്ടിൽ വെറുതെ ഇരിക്കുന്ന അവസ്ഥ , ഡെയിലി ഉള്ള കള്ളുകുടി എല്ലാം കൊണ്ടും സമനില വിട്ടു പോകുമോ എന്ന് തോന്നി തുടങ്ങി. ആകെ ഉള്ള ആശ്വാസമാണ് വെള്ളിയാഴ്ച അനുവിന്റെ കൂടെ ഉള്ള യാത്ര… പക്ഷെ ഇപ്രാവിശ്യം ഞാൻ കാർ ഹോസ്റ്റലിന് കുറച്ചകലെ മാറ്റിയിട്ടു. അബൂക്കാന്റെ കടയുടെ ഉള്ളിൽ ഇരുന്നു.

കൃത്യം 6 മണി ആയപ്പോൾ അതേ ബാഗുമെടുത്ത് അനു ഗേറ്റ് കടന്നു വന്നു. ഇന്നൊരു പിങ്ക് ചുരിതാർ ആണ് വേഷം. മുടി ഫ്രീ ഫാൾ തന്നെ ചുണ്ടുകൾ എപ്പോഴും നനഞ്ഞിരിക്കുന്നു… അനു അബൂക്കാന്റെ കടയുടെ മുന്നിലേക്കു ഒന്ന് നോക്കി. ശേഷം മൊബൈലിൽ നോക്കി… എന്റെ മനസ്സിൽ ലഡു വീണ്ടും പൊട്ടി. അനു എന്നെ പ്രതീക്ഷിക്കുന്നു എന്നെനിക്കു മനസിലായി. റോഡ് ക്രോസ്സ് ചെയ്തു ബസ് സ്റ്റോപ്പിൽ എത്തി. ഞാൻ കടയുടെ മറവിൽ നിന്നും അനുവിനെ നോക്കി. അനു നാലുപാടേക്കും നോക്കുന്നുണ്ട്. ഇടയ്ക്കു മൊബൈലിലും. എപ്പോഴാണ് അനുവിന്റെ ബസ് എന്ന് എനിക്കറിയില്ല. പക്ഷെ കുറച്ചു സമയം കൂട വെയിറ്റ് ചെയ്യാം എന്ന് വിചാരിച്ചു.
ദൂരെ നിന്നും ഒരു ബസ് വരുന്നത് ഞാൻ കാണുന്നുണ്ട്. അനുവിന്റെ മുഖത്ത് അസ്വസ്ഥത കൂടി കൂടി വന്നു. ആ ബസ് അവൾക്കുള്ളതാണെന്ന് എനിക്ക് മനസ്സിലായി. എന്ത് സംഭവിക്കും എന്ന് നോക്കി ഞാൻ നിന്നു. അവളെന്നെ വിളിക്കുമോ? ബസ് അടുത്തേക്ക് എത്തും തോറും അനുവിന്റെ ടെൻഷൻ വർധിച്ചു.

“അന്ന് ബസ് കിട്ടാത്തതിൽ ആയിരുന്നു അനുവിന് ടെൻഷൻ എങ്കിൽ ഇന്ന് ബസ് വരുന്നത് കൊണ്ടാണ്”

ഞാൻ അബൂക്കയുടെ കടയുടെ മറവിൽ തന്നെ നിന്നു. ബസ് സ്റ്റോപ്പിൽ വന്നു നിന്നു.
എന്ത് ചെയ്യണം എന്നറിയാതെ അനു നാലുപാടും നോക്കി മൊബൈൽ എടുത്തു ചെവിയിൽ വെച്ചു. ശേഷം വീണ്ടും മൊബൈൽ തിരിച്ചെടുത്തു…. ബസ്സിലെ ജോലിക്കാരൻ എല്ലാവരോടും കയറാൻ പറയുന്നു. ഞാൻ മറവിൽ തന്നെ നിന്നു. അവസാനം അനുവിന്റെ ഊഴം എത്തി. അനു ഒന്നുകൂടി, ചുറ്റുപാടും നോക്കി. ശേഷം ബസ്സിൽ കയറി. ഞാൻ കടയിൽ നിന്നും പുറത്തിറങ്ങി… ബസ് ചലിച്ചു തുടങ്ങി ബസ്സിനുള്ളിൽ നിന്നും അനു പുറത്തേക്ക് നോക്കുന്നുണ്ട്. തിരക്കായതിനാൽ സീറ്റ് ഇല്ല അനു നില്കുകയാണ്. എന്റെ മുന്നിലൂടെ കടന്നു പോയ ബസ്സിൽ അനു എന്നെ കണ്ടു. ഞാൻ അനുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. പരാജയം നുകരുന്നവന്റെ പുഞ്ചിരി!!…
ബസ് എന്നെ കടന്നു പോയി. കുറച്ചു ദൂരം എത്തിയതും ബസ് നിന്നു. ക്‌ളീനർ ഡോർ തുറന്നു. ഞാൻ ആകാംഷയോടെ എന്റെ നയനങ്ങളെ അങ്ങോട്ട് നയിച്ചു.
“അനു ഇറങ്ങണെ”
ഒരു നിമിഷം എന്റെ മനസ്സ് ആരോടെന്നല്ലാതെ മന്ത്രിച്ചു. എന്റെ പ്രാർത്ഥന കേട്ട പോലെ അനു ബസ്സിൽ നിന്നും ഇറങ്ങി.. എന്റെ കണ്ണുകൾ വിടർന്നു. ചുണ്ടുകൾ ഇറു വശത്തേക്കും വലിഞ്ഞു എന്നിലെ ചിരി കണ്ടെന്നോണം അനു കയ്യിലെ ബാഗ് നിലത്തു വെച്ചു കൊണ്ട് കൈകൾ കെട്ടി നിന്നു… ഞാൻ വേഗം പോയി കാർ എടുത്തു അനു നിൽക്കുന്ന സ്ഥലത്തേക്ക് പോയി…. അവളുടെ അടുത്തെത്തിയതും വിൻഡോ താഴ്ത്തി

Leave a Reply

Your email address will not be published. Required fields are marked *