ഞാൻ : ഓക്കേ
അനു : ആ പിന്നെ എന്റെ വീട്ടുകാർക്ക് പോലും എന്റെ നമ്പർ അറിയില്ല. ഞാൻ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായോ?
ഞാൻ : loudly….
അനു : ശരി…..
അന്നും അനു എന്നെ വീട്ടിലേക്കു വിളിച്ചില്ല. എനിക്കറിയില്ല എന്താണ് കാരണം എന്ന്. കണ്ടേടത്തോളം അനു ഒറ്റക്കാണ് ആ വീട്ടിൽ താമസിക്കുന്നത്. പിന്നെ എന്തിനാ എല്ലാ ആഴ്ചയും ഇങ്ങോട്ട് വരുന്നത്. വീട്ടുകാർക്കു പോലും നമ്പർ അറിയില്ല എന്ന് പറയുന്നു. അതിലൊരു നിഗൂഢത മറഞ്ഞിരിക്കുന്നില്ലേ…. ഇടയ്ക്കിടെ അനു മൊബൈൽ നോക്കി കൊണ്ട് ഇരിക്കുന്നു.. ആരോടായിരിക്കും അനു ചാറ്റ് ചെയ്യുന്നത് കഴിഞ്ഞ ആഴ്ചയും ഈ ആഴ്ചയും ഞാൻ ശ്രദ്ധിച്ചു. അനു വന്ന ശേഷം തൊട്ടപ്പുറത്തെ വീട്ടിലെ ലൈറ്റ് ഓൺ ആകുന്നു… എവിടെയൊക്കെയോ ഒരു വല്ലായ്മ പോലെ… ഇത്രയും ഒക്കെ ആയിട്ടും എനിക്ക് അനുവിനെ ഇഷ്ടമാകുന്നു അത് മറ്റൊരു സത്യം…. അത് വെറും ഒരു ഫിസിക്കൽ അട്ട്രാക്ഷൻ അല്ല എന്ന് എനിക്കുറപ്പാണ്… തിരിച്ചു വീട്ടിൽ എത്തിയ ഉടനെ ഞാൻ മൊബൈൽ എടുത്തു ടൈപ്പ് ചെയ്തു.
“I reached…”
വേണ്ട മെസ്സേജ് അയക്കണ്ട! ഞാൻ അനുവിനെ വിളിച്ചു… ഒരൊറ്റ റിങ്ങിൽ തന്നെ അനു ഫോൺ എടുത്തു.
അനു : നിന്നോട് ഞാൻ മെസ്സേജ് അയക്കാനല്ലേ പറഞ്ഞത്…
ഞാൻ : ഒരാൾ കാൾ ചെയ്താൽ ആദ്യം വിഷ് ചെയ്യണം അതാണ് അതിന്റെ ഒരു മര്യാദ. അതോ കണക്കു പഠിപ്പിക്കുന്നവർക്ക് ഇനി അതൊന്നും ബാധകമല്ല എന്നുണ്ടോ…
അനു ഒന്ന് ചിരിച്ചു…
അനു : നിനക്കിതുവരെ ലവ് ഉണ്ടായിരുന്നില്ല എന്നല്ലേ നി പറഞ്ഞത്,
ഞാൻ : ഉമ്മച്ചിയാണ് സത്യം…
അനു : ആ…. അതത്ര വിശ്വാസയോഗ്യമായ ഒരു കാര്യമായി തോന്നുന്നില്ല.
ഞാൻ : ഹെഹെ… ഉറങ്ങിയില്ലേ? ഒരൊറ്റ റിങ്ങിൽ തന്നെ കാൾ എടുത്തല്ലോ
അനു : ഇല്ല. നി അവിടെ എത്തിയോ ഇല്ലയോ എന്നറിയണ്ടേ… മെസ്സേജിനു വെയിറ്റ് ചെയ്യുവായിരുന്നു.
ഞാൻ : കഴിഞ്ഞ ആഴ്ച ഇതൊന്നും കണ്ടില്ലല്ലോ…
അനു : മതി മതി… മോൻ പോയി ഉറങ്ങാൻ നോക്ക്. എനിക്ക് നല്ല ഉറക്കം വരുന്നുണ്ട്… ഓക്കേ ബൈ good നൈറ്റ്…
ഞാൻ : good നൈറ്റ്…
അനുവിന്റെ ചിരി കലർന്ന ശബ്ദം എനിക്ക് വല്ലാത്തൊരു ആവേശം നൽകി.. എത്രയും പെട്ടന്ന് ദിവസങ്ങൾ കടന്നു പോകാൻ വേണ്ടി ഞാൻ അക്ഷമനായി ഇരുന്നു… ഓരോ ദിവസത്തിനും ദൈർഗ്യം കൂടുതൽ ഉള്ളത് പോലെ ഒരു തോന്നൽ. കോളേജിൽ പോകാൻ പറ്റില്ല. പ്രിൻസി കണ്ടാൽ അങ്ങേര് അടുത്ത പണി തരും…
ഞാൻ അനുവിന്റെ നമ്പർ വാട്സാപ്പിൽ നോക്കി. പക്ഷെ ആ നമ്പറിൽ വാട്സാപ്പിൽ അക്കൗണ്ട് ഇല്ല ഫേസ്ബുക്, ഇൻസ്റ്റ ഒരു ഇങ്ങനെ ഒരു സാധനത്തിലും അനു ഇല്ല. ഒരു ദിവസം രാത്രി ഞാൻ അനുവിനെ വിളിച്ചു. കാൾ ബിസി എന്ന് വന്നു.. ഒരു മണിക്കൂർ കഴിഞ്ഞിട്ടും ബിസി എന്ന് തന്നെ. എനിക്ക് ആകെ കൺഫ്യൂഷൻ ആയി.. തുടർന്നുള്ള പല ദിവസങ്ങളിലും അനു ദീർഘ നേരം ബിസി തന്നെ…