ഇന്നലകളിൽ ഇറങ്ങിയ ഹിബ 2 [ഫ്ലോക്കി കട്ടേക്കാട്]

Posted by

ഇന്ന് അനു, അന്ന് കണ്ടതിനേക്കാൾ സുന്ദരായായി തോന്നി. മുഖത്തെ പുഞ്ചിരി അവളിൽ അഴകിനെ കൂട്ടുന്നതായി തോന്നി. കോളേജിൽ നിന്നും കുറച്ചു മാറി ഒരു ജ്യൂസ്‌ ഷോപ്പിൽ നിന്നും രണ്ട് ജ്യൂസ്‌ വാങ്ങി ഞാൻ വീണ്ടും കയറി…അനു : ഹലോ… എന്താണ് ഉദ്ദേശം…

ഞാൻ : ഞാൻ പറഞ്ഞില്ലേ അത് തന്ന….

അനു : ഓഹോ… ഇതെന്താ ഈ ജ്യൂസ്‌???

ഞാൻ : പേടിക്കണ്ട മയക്കാനുള്ള മരുന്നൊന്നും കലക്കണ്ട എന്ന് ഞാൻ കടക്കാരനോട് പറഞ്ഞിട്ടുണ്ടായിരുന്നു.

അനു വീണ്ടും ചിരിച്ചു…
അനു : (ചിരിച്ചു കൊണ്ട് തന്നെ) ഓഹോ അപ്പോൾ അങ്ങനെ ചില ചിന്തകളൊക്കെ മനസ്സിൽ ഉണ്ടല്ലേ…

ഞാൻ : ഈ ചിരി കിടിലൻ ആയിട്ടുണ്ട്….

അനു : you are flirting….

ഞാൻ : ആ… ഊ….. ശരിക്കും അതൊരു പ്രശ്‌നമാണോ? നമ്മളിപ്പോ ഒരു ഡേറ്റിൽ അല്ലെ…

അനു : എനിക്കത്ര വയസ്സുണ്ടെന്ന നി കരുതുന്നത്?

ഞാൻ : ഞാൻ ചോദിച്ചില്ലല്ലോ…

അനു : നി അറിയാൻ വേണ്ടി പറയണമല്ലോ… അത് പോട്ടെ എന്നെ കുറിച്ച് നിനക്ക് എന്തറിയാം.. ആകെ ഒരു ദിവസത്തെ പരിചയം അല്ലെ ഒള്ളു..

ഞാൻ : ഒരു ദിവസം പോലും പരിചയമില്ലാത്ത എന്റെ കൂടെ രണ്ടര മണിക്കൂർ യാത്ര ചെയ്തതല്ലേ… അന്ന് പക്ഷെ ഞാൻ ഇങ്ങനെ ചോദിച്ചില്ലലൊ….

അനു : ഓഹോ… എല്ലാത്തിനും മറുപടിയുണ്ടല്ലേ…. സ്മാർട്ട്‌….!!!!

ഞാൻ : എന്തെ ഒന്നും പറയുന്നില്ലേ …..

അനു : സസ്പെൻഷൻ ലെറ്റർ മേടിക്കാൻ വന്ന അന്ന് തനിക്കു വേണ്ടി ആ ജൂനിയർ പെൺകുട്ടികൾ കരഞ്ഞു കാലു പിടിക്കുന്നുണ്ടായിരുന്നു, പ്രിൻസിയോട്. അവരെ റാഗിങ്ങിൽ നിന്നും രക്ഷപ്പെടുത്തിയതിനു… ഞാൻ ആ റൂമിൽ ഉണ്ടായിരുന്നു. അങ്ങനെ ആണ് പ്രിൻസിപ്പൽ അടിച്ച ഡിസ്മിസൽ 2 മാസത്തെ സസ്പെൻഷൻ ആയത്…

ഞാൻ : ഓഓഓ…. കൊപ്ര തലയൻ നൈസ് ആയിട്ട് പുറത്താക്കാൻ നോക്കുവായിരുന്നു അല്ലെ…. തെണ്ടി…

അനു : ഹെഹെ… അങ്ങേരു വിചാരിച്ചാൽ ഒരുപക്ഷെ പുറത്താവുമായിരുന്നു

ഞാൻ : എന്ന അങ്ങേരുടെ മുട്ടുകാൽ ഞങ്ങൾ എടുക്കും..

അനു : ശരിക്കും ആ പെൺകുട്ടികളുടെ മുന്നിൽ ഷൈൻ ചെയ്യാൻ അല്ലെ അത്രയും വല്ല്യ ഇഷ്യൂ ഉണ്ടാക്കിയത്. എന്താ ലവ് ആണോ?

ഞാൻ : ഏയ്‌… അതൊന്നും അല്ല. ഞാൻ ആ കുട്ടിയെ അതിനു മുന്നെയോ ശേഷമോ കണ്ടിട്ടില്ല പോലും ഇല്ല… അവനു ഞങ്ങൾ കഴിഞ്ഞ സ്പോർട്സ് ഡേ ക്കു നോക്കി വെച്ചതാ. നല്ല ഒരു അവസരം വന്നപ്പോൾ എല്ലാം കൂടി അങ്ങ് തീർത്തു

അനു : ഓഹോ…

ഞാൻ : കണ്ടപ്പോ ഇഷ്ടം തോന്നിട്ടുള്ള ഒരേ ഒരു ആളെ ഒള്ളു…

അനു : അതാരാ?

ഞാൻ : ഇങ്ങൾ… ഇങ്ങളെ ഒടുക്കത്തെ മൊഞ്ചിൽ ആണ് ഞാൻ വീണത്.

അനു : ഡോ ഡോ…. താൻ പഠിക്കുന്ന കോളേജിലെ ടീച്ചർ ആണ് ഞാൻ… മറക്കണ്ട… മര്യാദക്ക് ആയിരുന്നെങ്കിൽ നീയും എന്റെ ക്ലാസ്സിൽ ഇരുന്നേനെ…

ഞാൻ : സത്യം ഇപ്പോൾ ചെറിയ ഒരു കുറ്റബോധം തോന്നുന്നു….

Leave a Reply

Your email address will not be published. Required fields are marked *