ഏകദേശം 6 മണി ആയപ്പോഴേക്കും അനു ഒരു ബാഗുമെടുത്ത് ഹോസ്റ്റലിന്റെ ഗേറ്റ് തുറന്നു വന്നു…. നേരെ നോക്കിയതും ആദ്യം അവളെന്നെ തന്നെ കണ്ടു. കയ്യിലെ സിഗിരറ്റ് തിടുക്കത്തിൽ നിലത്തിട്ടു ഉരച്ച് കെടുത്തി പക്ഷെ,
അകത്തേയ്ക്കെടുത്ത പുക!!!
രക്ഷയില്ല… പുറത്തേക്ക് വിട്ടല്ലേ പറ്റു…. ശ്വാസം പിടിച്ചു നിൽക്കുന്ന എന്റെ മൂക്കിലൂടെ പുറത്തു വന്ന പുക കണ്ടതും അനു ഒന്ന് ചിരിച്ചു. ഞാൻ ഒരു വളിച്ച ചിരി തിരിച്ചു കൊടുത്തു.. അനു എന്റെ അടുത്തേക്ക് വന്നു
അനു : അല്ല എന്താണ് ഉദ്ദേശം
ഞാൻ : വല്ല്യ ഉദ്ദേശങ്ങൾ ഒന്നും ഇല്ല. രണ്ടര മണിക്കൂർ നേരത്തെക്കൊരു ഡ്രൈവ്… പറ്റിയാൽ അതിനിടക്ക് ഒരു ഡിന്നർ…
അനു : ഓഹോ… സൊ?
ഞാൻ : sooooooo…..???
അനു : ഞാൻ ഇന്ന് നേരത്തെ ഇറങ്ങിയിട്ടുണ്ട്….
ഞാൻ : അങ്ങനെ സംഭവിക്കും എന്ന് അറിയുന്നത് കൊണ്ടാണല്ലോ ഞാൻ അതിലും നേരത്തെ വന്നത്…
അനു : എനിക്ക് ബസ് കിട്ടും
ഞാൻ : ഇനി എങ്ങാനും ബസ് പാതി വഴിയിൽ കേടായാലോ?
അനു : അതപ്പോ അല്ലെ….
ഞാൻ : നമ്മൾ അതെല്ലാം മുന്നേ കാണണം…. മാത്രമല്ല ബസിൽ തിക്കിതിരക്കി…. ഒരു റിസ്ക് എടുക്കണോ?
ഞാൻ അനുവിനെ ഒന്നിരുത്തി നോക്കി കണ്ണ് കൊണ്ട് സീറ്റിലേക്കു കയറാൻ ആംഗ്യം കാണിച്ചു…
അനു : എന്താ….. ഞാൻ കയറും എന്ന് അത്ര ആത്മവിശ്വാസം ഉണ്ടോ?
ഞാൻ: അങ്ങനെ ചോദിച്ചാൽ…… ഒരു പക്ഷെ ഞാൻ അപേക്ഷിച്ചാൽ???
അനു : കാണട്ടെ….
ഞാൻ : എന്റെ പൊന്നല്ലേ ചക്കരയല്ലേ മുത്തല്ലേ എന്റെ കെ……..
അനു: മതി മതി മതി…. നി കൂടുതൽ അപേക്ഷിച്ചാൽ ആവിശ്യം ഇല്ലാത്ത സ്ഥലത്തു എത്തും….
ഞാൻ : എന്നാൽ ഞാൻ ആക്ഞ്ഞാപിക്കാം.. ഹെഹെ
അനു : വേണ്ട……..
.
ഞാൻ : പിന്നെ എന്തിനാണ് കൂടുതൽ ചിന്തിക്കുന്നത്?
അന്നത്തെ പോലെ ആയിരുന്നില്ല. അനുവിന്റെ മുഖത്ത് നല്ലൊരു ചിരി ഉണ്ടായിരുന്നു… അതെനിക്ക് കൂടുതൽ ആത്മവിശ്വാസം നൽകി ഞാൻ കാറിന്റെ ഡോർ ഓപ്പൺ ചെയ്തു കൊടുത്തു. ഭയം ആകാം അനു ചുറ്റുപാടും നോക്കി.
ഞാൻ : ഏയ് പേടിക്കേണ്ട എന്നെ കുറിച്ച് ഇവിടെ പൊതുവെ നല്ല അപിപ്രായം ആണ്.
അനു : അത് ഞാൻ നോട്ടീസ് ബോഡിൽ കണ്ടിട്ടുണ്ട്….
ഞാൻ : ഹെഹെ…. ഇങ്ങൾ വരിൻ..
അനു കാറിൽ കയറി.. അതെനിക്ക് ശരിക്കും ഒരു മുന്നേറ്റം ആയി തോന്നി… ഞാൻ കാർ എടുത്തു. സമയം 6 :30 ആയിട്ടൊള്ളു.. സിറ്റിയിൽ എല്ലാം അത്യാവശ്യം ട്രാഫിക് ഉണ്ടാകും എന്തായാലും മൂന്നു, മൂന്നര മണിക്കൂർ ലഭിക്കും…..