ഇന്നലകളിൽ ഇറങ്ങിയ ഹിബ 2 [ഫ്ലോക്കി കട്ടേക്കാട്]

Posted by

അതെനിക്ക് ഇഷ്ടായി… ഞാൻ തിരിച്ചു പോരാൻ തുടങ്ങി. മനസ്സിൽ മുഴുവൻ അനു മാത്രം. ടീച്ചറെ ആണെന്നു പറഞ്ഞിട്ടും….. എനിക്കെന്തോ അവരോട് പ്രണയം പോലെ. എനിക്ക് ഉറപ്പാണ്. എന്നേക്കാൾ വയസ്സ് കൂടുതലാണ്. പക്ഷെ ഒരു കാര്യവും ഇല്ലാതെ ഈ പാതിരാത്രിയിൽ ഇത്രേം ദൂരം ഡ്രൈവ് ചെയ്യാൻ തോന്നുമോ ഓരോന്ന് ആലോചിച്ചു ഞാൻ തിരിച്ചു….

ഇരുട്ട്….

പശ്ചാത്താപത്തിനു ചെയ്ത പാപക്കറ തീർക്കാനാവുമോ??
ഒരിക്കലുമില്ല എന്തിന്, മറ്റൊരു നന്മക്ക് പോലും ചെയ്ത തെറ്റിന്റെ പാപക്കറ തീർക്കാൻ ആവില്ല. ഇരുട്ട് തിങ്ങിയാ ആ മുറിയുടെ ഒരു മൂലയിൽ കാൽമുട്ടുകൾ മടക്കി അവനിരുന്നു. എനിക്ക് വേണമെങ്കിൽ എന്റെ തോക്കിലെ ഒരു ബുള്ളറ്റ് കൊണ്ട് അവനെ തീർക്കാം, വെട്ടുകത്തി കൊണ്ട് ഒരു വെട്ടിനു അവനെ ഇല്ലാതാക്കാം. പക്ഷെ അത് ഞാൻ അവനെ രക്ഷപ്പെടുത്തുന്നതിനു തുല്യമാകും.
“മൂന്നു മണിക്കൂർ”
നരകം കണ്മുന്നിൽ കാണിക്കുന്ന മൂന്നു മണിക്കൂർ. എനിക്ക് പിറകിൽ ഹിബ ഒരു കൊച്ച് കുട്ടിയെ പോൽ കരഞ്ഞു കൊണ്ട് നിന്നു. അവൻ പറഞ്ഞ ഓരോ വാക്കുകളും ഹിബയുടെ കണ്ണുനീരിനെ ഒരു മഴ കണക്ക് പെയ്യിച്ചു. ശക്തിയില്ലാത്തതിനാൽ ഹിബ അവന്റെ നാവിനെ പൂട്ടിയിട്ടു.

ഹിബ : ഇവനൊപ്പമാണോ ഞാൻ…..

ദേഷ്യം കൊണ്ടും സങ്കടം കൊണ്ടും ചുവന്ന ഹിബയുടെ ഉണ്ടകണ്ണുകളിൽ ഇപ്പോൾ ആ പഴയ കുസൃതിയല്ല. പകരം, ഒരു തരം പ്രതികരമാണ് കാണാൻ കഴിയുന്നത്. മൈലാഞ്ചിയിട്ടു ചുവപ്പിക്കുന്ന കൈകളിൽ ഇന്ന് പക്ഷെ, അവന്റെ രക്തകാറയാൽ ചോര നിറം തൂക്കിയിരിക്കുന്നു. ഹിബ ഒന്ന് കൂടി തുറിച്ചു നോക്കി.

“എന്നെ നരകത്തിലേക്കെങ്കിലും പറഞ്ഞു വിട്”

എന്നവൻ പറയണം. അതുവരെ അവനെ എനിക്ക് ചിത്രവതം ചെയ്യണം. ഞാൻ പതിയെ നടന്നു അവനരികിൽ എത്തി. വായ മൂടികെട്ടിയ നിലയിൽ ഇരിക്കുന്ന അവനെന്നോട് എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്. കേൾക്കാൻ എനിക്ക് മനസ്സില്ല. എനിക്കത് കേൾക്കേണ്ട കാര്യവുമില്ല. അവന്റെ വസ്തങ്ങൾ ഓരോന്നായി ഞാൻ അഴിച്ചെടുത്തു. എനിക്ക് മുന്നിൽ പൂർണ നഗ്നനായി അവനെ നിർത്തി. കാലുകളും കൈകളും ബന്ധിച്ചു വായ മൂടി കെട്ടിയ അവനെ ഞാൻ ഒരു നിമിഷം നോക്കി.

നമ്മൾ മനുഷ്യർ എത്ര കൂരരാണ്

എനിക്കിപ്പോ കാണാം അവന്റെ കണ്ണുകളിലെ ഭയം….ഉമ്മ പറഞ്ഞത് പോൽ അവനിപ്പോൾ ആ നിമിഷത്തിലാണ്.

“മരണത്തിനു തൊട്ടു മുമ്പുള്ള നിമിഷം “
അവന്റെ മുന്നിൽ അവൻ ചെയ്ത ചെയ്തികൾ വന്നു പോകുന്നുണ്ടാകും. അതിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ആ തെറ്റും അവൻ കാണുന്നുണ്ടാകും….

“അനു”

അടുത്ത വെള്ളിയാഴ്ച.
കോളേജ് വിടുന്ന സമയം നോക്കി ഞാൻ ലേഡീസ് ഹോസ്റ്റലിന്റെ മുന്നിൽ ചെന്ന് നിന്നു. കുട്ടികൾ ഹോസ്റ്റലിലേക്ക് കയറിപ്പോകുന്നു വീക്ക്‌ എൻഡിൽ വീട്ടിലേക്ക് പോകുന്ന കുട്ടികളെ കാണാം. ഞാൻ അനു വരുന്നതും കാത്തു ഹോസ്റ്റലിന് മുന്നിൽ നിന്നു. അബുക്കാന്റെ കടയിൽ നിന്നും ഒരു സുലൈമാനി വാങ്ങി ഒരു സിഗരറ്റും.. അക്ഷമനായി നിൽക്കുന്ന എന്റെ കണ്ണുകൾക്ക് കുളിർയേകി

Leave a Reply

Your email address will not be published. Required fields are marked *