ഇന്നലകളിൽ ഇറങ്ങിയ ഹിബ 2 [ഫ്ലോക്കി കട്ടേക്കാട്]

Posted by

ഞാൻ : എന്താണ്….

അനു : അല്ല റോഡ് പറഞ്ഞതാ… നമ്മൾ എത്താറായി…

ഞാൻ : ആ ഓക്കേ ഓക്കേ…

രാത്രിയിൽ എത്ര പെട്ടന്ന് എത്തി എന്ന് എനിക്ക് പോലും മനസ്സിലായില്ല. കൂടുതൽ മനസിലാക്കാം എന്ന് കരുതിയ എനിക്ക് പക്ഷെ ഒരു പേരിനപ്പുറം ഒന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ല. എനിക്കൊന്നും പറയാൻ കിട്ടിയില്ല… അനു എനിക്ക് വഴി പറഞ്ഞു തന്നു കൊണ്ടിരുന്നു. ഇടുങ്ങിയ റോഡിലൂടെ കാർ കടന്ന് പോയി. ചെറിയ ഒരു ഓടിട്ട വീടിനു മുന്നിൽ നിർത്തി. തീർത്തും ഒരു ഉൾഗ്രാമം. അപ്പുറത്തൊക്കെ ആയി വളരെ കുറച്ചു വീടുകൾ മാത്രം. മിക്കതും ചെറിയ ഓടിട്ട വീടുകൾ. അനു ആരെയോ വിളിച്ചു ഞാൻ എത്തി എന്നൊക്കെ പറയുന്നുണ്ട്.

അനു : താങ്ക്സ് ഫൈസൽ… വീട്ടിലേക്കു കയറാൻ പറയണം എന്നുണ്ട്. പക്ഷെ ഇപ്പോൾ അതിനു പറ്റിയ സിറ്റുവേഷൻ അല്ല…

ഞാൻ വെറുതെ ഒന്ന് ചിരിച്ചു. വളരെ പതിയെ ചുണ്ടുകളിൽ മാത്രം വിരിയുന്ന, സാധാരണ പരാജിതരിൽ കാണുന്ന ഒരു മന്ദാഹാസം പോലെ. തൊട്ടപ്പുറത്തെ വീട്ടിലെ ലൈറ്റ് ഓൺ ആകുന്നത് ഞാൻ കണ്ടു. അനു ഫോണിൽ ആരോടോ സംസാരിക്കുന്നുണ്ട്. ഞാൻ കുറച്ചു നേരം അങ്ങനെ തന്നെ നിന്നും അനു എന്റെ അടുത്തേക് വീണ്ടും വന്നു.

അനു : പോകുന്നില്ലേ?

ഞാൻ : ആ പോകുവാ കാർ തിരിക്കട്ടെ…

അനു : sorry…. ഒന്നും വിചാരിക്കരുത്…

ഞാൻ : ഏയ്‌ കൊഴപ്പമില്ല… (എന്റെ മുഖത്തെ ആ ചിരി അങ്ങനെ തന്നെ ഉണ്ടായിരുന്നു)

ഞാൻ കാർ തിരിച്ചതും അനു എന്റെ അടുത്തേക്ക് വീണ്ടും വന്നു…

അനു : പിന്നെ താൻ കരുതുന്ന പോലെ ഞാൻ PG സ്റ്റുഡന്റ് അല്ല, നിങ്ങളുടെ പുതിയ ഗസ്റ്റ്‌ ലക്ചർ ആണ്…” മാത്‍സ്” ക്ലാസ്സിൽ കയറാൻ പെർമിഷൻ കിട്ടുകയാണെങ്കിൽ ഫൈസൽ എന്റെ ക്ലാസ്സിലും ഇരിക്കേണ്ടി വരും.. കേട്ടോ

പൊട്ടിയ ലഡു ഒക്കെ ചിന്നി ചിതറുന്ന പോലെ… താൻ, എടൊ നി എന്നൊക്കെ വിളിച്ചത് പോട്ടെ… ഫ്ലേർട്ട് ചെയ്യാൻ നോക്കിയതും കൂടി നോക്കിയപ്പോ ആണു പറ്റിയ അബദ്ധം എത്ര വലുതാണ് എന്നറിഞ്ഞത്… അബദ്ധം മനസ്സിലാക്കിയ ഞാൻ

ഞാൻ : പ്രിൻസിനോട് പറയല്ലേ….

അനു : പാതിരാത്രിക്ക് എന്നെ ഹെല്പ് ചെയ്തതല്ലേ ഞാൻ പറയില്ല… എന്ന പൊക്കോ ലേറ്റ് ആകണ്ട. പിന്നെ ഡ്രൈവ് ചെയ്യുമ്പോ ഉള്ള ഈ ഫോൺ യൂസിങ്, അത് അത്ര നല്ലതല്ല ട്ടോ…

Leave a Reply

Your email address will not be published. Required fields are marked *