ഇന്നലകളിൽ ഇറങ്ങിയ ഹിബ 2 [ഫ്ലോക്കി കട്ടേക്കാട്]

Posted by

ഞങ്ങൾ ബസ്റ്റാന്റ് ലക്ഷ്യമാക്കി നീങ്ങി. അനു ഒന്നും സംസാരിക്കുന്നില്ല. ഈ രാത്രി വീട്ടിൽ എത്തിയിട്ട് അവൾക്കിത്ര അത്യാവശ്യം എന്താണെന്ന് മാത്രം എനിക്ക് മനസ്സിലായില്ല. ബസ്റ്റാന്റ് എത്താൻ സമയം എവിടെ ആണ് വീട് എന്നും എന്തിനാണ് ഇന്ന് തന്നെ പോകേണ്ടത് എന്നുമൊക്കെ ചോദിച്ചു. പക്ഷെ വീട് എവിടെ ആണെന്ന് മാത്രമേ അവൾ പറഞ്ഞാള്ളു. ഏകദേശം രണ്ടര മണിക്കൂർ നേരത്തെ യാത്ര ഉണ്ടാകും അങ്ങോട്ട്‌. ബസ് കിട്ടി എപ്പോ പോകും എന്ന് അറിയില്ല. ബസ്റ്റാന്റ് എത്തിയതും അവിടെ ആരും ഇല്ല. കടകളെല്ലാം അടഞ്ഞു കിടക്കുന്നു. ആ ഇരുട്ടിൽ അവളെ ഒറ്റയ്ക്ക് വിട്ട് വരാൻ മനസ്സിലാത്തത് കൊണ്ട് ഞാനും ഇറങ്ങി ബസ്സിന്‌ കാത്തിരുന്നു.

അവൾ ആകെ അസ്വസ്ഥമായി ഇരിക്കുന്നു. ഇടക്കിടക്ക് വാച്ചിൽ നോക്കുന്നു. ടെൻഷൻ കൊണ്ടാണോ എന്നറിയില്ല കൈ വിരലുകൾ ചലിപ്പിച്ചു കൊണ്ടേയിരുന്നു. ചിരിയില്ലാത്ത ചുണ്ടുകൾ വിറക്കുന്നു. സമയം കടന്നു പോകുന്നു ഏകദേശം ഒരു മണിക്കൂറിനടത്തു ഞങ്ങൾ അവിടെ ഇരുന്നിട്ടും ഒരു ബസ് പോലും വന്നില്ല. ഇതിനിടക്ക് സോജോ എന്നെ രണ്ട് മൂന്ന് തവണ വിളിച്ചു. പക്ഷെ ഇവളെ ഒറ്റക്ക് വിട്ട് പോകാൻ ആവാത്തത് കൊണ്ട് ഞാൻ അവനോട് അടി തുടങ്ങാൻ പറഞ്ഞു. ഓരോ നിമിഷം കഴിയും തോറും അവളിൽ ഭയവും ടെൻഷനും കൂടി വരുന്നുണ്ട്

ഞാൻ : എടൊ ബസ് വരും എന്ന് തോന്നുന്നില്ല… ഞാൻ തന്നെ ഹോസ്റ്റലിൽ വിടാം അതല്ലേ നല്ലത്.
ഒട്ടും സമ്മതമില്ലാതെ ആണെങ്കിലും അവൾക്കും മനസ്സിലായി തുടങ്ങിയിരുന്നു അവളും ഓക്കേ പറഞ്ഞു. ഞങ്ങൾ തിരിച്ചു വീണ്ടും കാറിൽ കയറി. അവൾ തുടർച്ചയായി മൊബൈലിൽ ആർക്കോ ചാറ്റ് ചെയ്യുന്നുണ്ട്. സമയം ഏകദെശം 11 കഴിഞ്ഞു തിരിച്ചു ഹോസ്റ്റലിന്റെ മുന്നിൽ എത്തിയതും അവൾ മൊബൈൽ നോക്കി കണ്ണുനീർ ഒഴുക്കുന്നുണ്ട്.

ഞാൻ : ഹേയ് ഹേയ്… താനെന്തിനാടോ കരയുന്നത്… നാളെ രാവിലെ പോകാല്ലോ

അനു : എനിക്ക് ഇന്ന് തന്നെ അവിടെ എത്തണമായിരുന്നു… പക്ഷെ…

ഞാൻ : ഓ…………… ശരി ഞാൻ ഒരു കാര്യം പറയാം… തനിക്ക് ഓക്കേ ആണെങ്കിൽ മാത്രം,,, ഞാൻ കൊണ്ട് വിടാം വീട്ടിൽ….

അനു എന്തോ ആലോചിച്ചു… ശേഷം ഓക്കേ എന്ന് പറഞ്ഞു. എന്റെ മനസ്സിൽ ഒരായിരം ലഡു പൊട്ടി. ഒരു രണ്ടര മണിക്കൂർ എനിക്ക് അവളെ അറിയാൻ കിട്ടുന്ന രണ്ടര മണിക്കൂർ എന്നെ സംബന്ധിച്ചോളാം അത് ധാരാളമായി തോന്നി. ഞാൻ കാർ തിരിച്ചു ഞങ്ങളുടെ യാത്ര ആരംഭിച്ചു….

യാത്ര ആരംഭിച്ചു അര മണിക്കൂറോളം ആയി. അവളിതുവരെ ഒന്നും സംസാരിച്ചിട്ടില്ല. ഞങ്ങൾക്കിടയിൽ വലിയ നിശബ്ദ. സോജോ എന്നെ വീണ്ടും വീണ്ടും വിളിച്ചു. ഞാൻ വരില്ല ഒരു സ്ഥലം വരെ പോയി വരം എന്ന് അവനോട് പറഞ്ഞു. ഞങ്ങൾക്കിടയിലെ ആ വലിയ നിശബ്ദത പൊട്ടിച്ചു കൊണ്ട് ഞാൻ സംസാരിക്കാൻ തുടങ്ങി.

ഞാൻ : വീട്ടിൽ ഈ രാത്രി തന്നെ പോയിട്ട് എന്താണ് അത്യാവിശ്യം…

അനു : അത്‌………
അതെന്നോട് പറയാൻ എന്തോ പറ്റാത്തത് പോലെ തോന്നി. ഞാൻ കൂടുതൽ അവളെ കുഴപ്പിക്കാൻ നിന്നില്ല. പയ്യെ തിന്നാൽ പനയും തിന്നാം എന്നാണല്ലോ. ഞാൻ ഡ്രൈവ് ചെയ്യുന്നതിന്റെ ഇടയിലും അനുവിനെ ഒന്ന് നോക്കി.

Leave a Reply

Your email address will not be published. Required fields are marked *