സിന്ദൂരരേഖ 18 [അജിത് കൃഷ്ണ]

Posted by

നിമ്മി :എന്തെ !!!!

 

മൃദുല :അല്ല ചോദിച്ചതാ !!!

 

നിമ്മി :എടി നീ ആരോടേലും പുലംബിയോ പോകുന്ന കാര്യം.

 

മൃദുല :ഉം.

 

നിമ്മി :ആരോട്????

 

മൃദുല :നാൻസിയോട്.

 

നിമ്മി :ഓഹ്ഹ് നിന്റെ തലയ്ക്ക് അകത്തു കളി മണ്ണ് ആണോ !!

 

മൃദുല :അത് അവൾ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്, അവള് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു പോയി അറിയാതെ.

 

നിമ്മി :സിനിമയ്ക്ക് പോകുന്ന കാര്യം പറഞ്ഞോ?

 

മൃദുല :ഉം

 

നിമ്മി :എടി അവൾ എങ്ങാനും ആരോടേലും പറഞ്ഞാൽ അത് മതി.

 

മൃദുല :അവൾ ആരോടും പറയില്ല, നിനക്ക് അറിയാല്ലോ അവൾ വേറെ ആരോടും മിണ്ടാറില്ല. എന്നോട് മാത്രം ആണ് കുറച്ചു എങ്കിലും കമ്പനി ഉള്ളത്.

റോഷൻ :ങേ അതേതാ ആ കുട്ടി.

 

നിമ്മി :ഞങ്ങളുടെ ക്ലാസ്സിൽ തന്നെയാ പക്ഷേ ആരോടും മിണ്ടാറില്ല അങ്ങനെ ദേ എന്നോട് പോലും. ആകെ ഇവളോട് മാത്രം ആണ് കമ്പനി, അല്ല എടി നീ എന്റെ കൂടെ ആണ് പോകുന്നത് എന്ന് പറഞ്ഞോ.

 

മൃദുല :ഉം.

 

നിമ്മി :എടി മഹാപാപി എന്തിനാ എന്റെ പേര് അതിൽ കൂട്ടി ചേർത്തത് !!

 

അത് കേട്ട് റോഷന് ചിരി വന്നു.

Leave a Reply

Your email address will not be published. Required fields are marked *