സഹപാഠി
Sahapadi | Author : Revenant
ഇനി കഥയിലേക്ക് വരാം. അന്ന് ഒരു വെള്ളിയാഴ്ച ആയിരുന്നു. സാധാരണ പോലെ തന്നെ ഞാന് വീട്ടില് നിന്നും ഇറങ്ങി അവളുടെ വീടിന്റെ അടുത്ത് എത്തിയപ്പോള് അവള് എന്നേയും കാത്ത് നില്ക്കുന്നുണ്ടായിരുന്നു.
എന്താ ഇന്ന് നേരം വൈകിയോ അവള് ചോദിച്ചു
ആ, ഇന്ന് വൈകുന്നേരം വീടു പണി നടക്കുന്നിടത്തേക്ക് കുറച്ച് സാധനങ്ങള് വാങ്ങാനുണ്ട് അതിന്റെ ബില്ലും കാശും വാങ്ങിയപ്പോയേക്ക് നേരം വൈകി. എന്റെ ചേട്ടന്റെ വീടു പണി നടക്കുന്ന സമയമായിരുന്നു അത്. ചേട്ടന് നാട്ടില് ഇല്ലാത്തതു കൊണ്ട് കാര്യങ്ങള് എല്ലാം നോക്കിയുരുന്നത് ഞാനായിരുന്നു.
ഓ, അപ്പോ ഇന്ന് വൈകീട്ട് വീട്ടിലേക്ക് ഉണ്ടാകില്ലെ.
നീ പൊക്കോണ്ടു, ഞാന് സാധനങ്ങള് വാങ്ങിയിട്ട് വന്നോളാം. സ്കൂള് കഴിഞ്ഞിട്ടുള്ള അടുത്ത ടൌണീന്ന് ആയിരുന്നു സാധനങ്ങള് വാങ്ങാനുണ്ടായിരുന്നത്.
ഹാ, ശരി.
അങ്ങനെ ഞങ്ങള് രണ്ടു പേരും ബസില് കയറി College ല് എത്തി. Collegeല് പ്രത്യേകിച്ച് ഒന്നും ഉണ്ടായിരുന്നില്ല , ലാസ്റ്റ് ബെഞ്ചില് ഞാനും വേറെ മൂന്നു പേരും വെറുതെ പോയി ഇരിക്കുന്നതാണ്. അങ്ങനെ വൈകുന്നേരം ക്ലാസ് കഴിഞ്ഞ് ഞാന് സാധനങ്ങള് വാങ്ങാനായി ടൌണിലേക്കുള്ള ബസ് കാത്ത് നില്കക്കുമ്പോള് അവള് എന്റെ അടുത്ത് വന്നു നിന്നു
അല്ല, നീ വീട്ടില് പോകുന്നില്ലേ, ഞാന് ചോദിച്ചു
ഞാനും വരാം, ഏതായാലും നാളെ ശനിയാഴ്ച അല്ലെ, വീട്ടില് പോയിട്ടും പ്രത്യേകിച്ച് പണിയൊന്നുമില്ല, അവള് പറഞ്ഞു
പിന്നെ, ശനിയാഴ്ച അല്ലാത്തപ്പോ നിനക്ക് ഭയങ്കര പണിയാണല്ലോ അല്ലെ, ഞാന് അവളെ വെറുതെ കളിയാക്കാനായി പറഞ്ഞു
പിന്നല്ല, എന്നെ പോലെ പഠിക്കുന്ന കുട്ടികളൊക്കെ സ്കൂള് വിട്ട് വീട്ടില് ചെന്നാ ഇരുന്നു പഠിക്കും,
ഓ വല്യ പഠിപ്പിസ്റ്റ്, എന്നിട്ടാണല്ലോ ടെസ്റ്റിന് ടീച്ചര് തുണ്ട് പൊക്കിയപ്പോ ഇരുന്ന് കരഞ്ഞത്
പോടാ അവിടുന്നു ഇപ്പോ ഞാന് ഡീസന്റാ
ഓ സമ്മതിച്ചു.
അങ്ങനെ ബസ് വന്നു ഞങ്ങള് രണ്ടു പേരും അതില് കേറി ടൌണില് ഇറങ്ങി.
നിനക്ക് വല്ലതും കൂടിക്കാന് വേണോ, ഞാന് ഒരു കൂള്ബാറിന്റെ മുന്നില് എത്തിയപ്പോ ചോദിച്ചു