സ്വന്തം ശ്രീക്കുട്ടി [വില്ലി]

Posted by

” എടീ….  പെണ്ണെ…  എഴുന്നേറ്റെ…  എന്ന കിടപ്പാ ഇത്….  എഴുന്നേൽക്കു….. ”
” ഇത്തിരി നേരം കൂടി കിച്ചേട്ടാ……  പ്ളീസ്    … ”
” കിചേട്ടനോ…..  എടീ…  എഴുന്നേറ്റു മാറിക്കെ …. ”
എന്നെ തള്ളി  കട്ടിലിൽ നിന്നു ആരോ താഴെക്ക് ഇട്ടപ്പോളാണ് കൂടെ ഉണ്ടായിരുന്നത് കുഞ്ഞേച്ചി ആണെന്ന ബോധം എനിക്ക്  വന്നത്…
” വഴക്കും വക്കാണവും ആണേലും സ്വപ്നത്തിൽ പോലും അവനില്ലാതെ പറ്റില്ല പെണ്ണിന്.. അല്ലെ.. ”
കുഞ്ഞേച്ചിയുടെ കളിയാക്കലേറ്റു വാങ്ങി തലയും ചൊരിഞ്ഞു ചെറിയൊരു ചമ്മലോടെ ഞാൻ എഴുന്നേറ്റു…..
” വാ പോകാം ….  അവിടെ ചിന്നു ഒറ്റക്കല്ലേ ഒള്ളു… ”
” അവളവിടെ ഒറ്റക്കൊന്നും അല്ല..  കല്യാണപ്പെണ്ണിനെ കാണാൻ കൂട്ടുകാരികൾ ഒക്കെ വന്നിട്ടുണ്ട്.. ”
” എന്നുകരുതി.. നമ്മുടെ വാല് പോലെ  നടന്ന പെണ്ണല്ലേ അവൾ… അവളുടെ കല്യാണത്തിന് നമ്മൾ കൂടെ കാണണ്ടേ.. എപ്പോളും…  നീ വാ പെണ്ണെ…. ”
” ഞനില്ല കുഞ്ഞേച്ചി..  അവിടെ ചെന്നാൽ എനിക്ക് വട്ടു പിടിക്കും. കിച്ചേട്ടൻ വന്നില്ലേന്ന് ചോദിച്ചു ഉള്ള സമാധാനോം കൂടി കളയും അവറ്റകൾ…. ”
” അതൊക്കെ ഞാൻ നോക്കി കൊള്ളാം നീ വാ… ”
ചേച്ചി എന്നെയും വലിച്ചു കൊണ്ട് വീണ്ടും കല്യാണ വീട്ടിലേക്കു നടന്നു .
മനസ്സില്ല മനസ്സോടെയാണ് കല്യാണ വീടിന്റെ പടികൾ ഞാൻ കയറി….

 

” ചിന്നുവിന്റെ  കല്യാണം വരെ ആയി.  നമുടെ  അനുശ്രീക്ക് നല്ല  ഒരു ചെക്കനെ നോക്കണ്ടേ ശ്യാമളെ.    എന്റെ അടുത്തൊരു നല്ല ചെക്കൻ ഉണ്ട്..നമുക്കൊന്ന് ആലോചിച്ചാലോ .. ”

കയറി ചെന്നതു  അമ്മയോട് കുശലം പറയുന്ന അകന്ന ബന്ധുവിന്റെ മുന്നിലേക്കാണ്… അതും നല്ല അടിപൊളി കുശലം. …
” അതിനിവളുടെ കല്ല്യണം കഴിഞ്ഞിട്ട് വർഷം ഒന്ന് ആവാറായി.. .ചേച്ചി .. ”
കയറി വന്ന എന്നെ ചേർത്തു പിടിച്ചമ്മ അവർക്കു മറുപടി കൊടുക്കുമ്പോൾ അവരുടെ മുഖം ഒന്നു കറുത്തു..
” എന്നിട്ടു നമ്മളെ ഒന്നും അറിയിച്ചില്ലല്ലോ ശ്യാമളെ നീയ് …..  എന്താ  മോളെ …നീയും ഇനി ന്യൂജെൻ പിള്ളേരെ പോലെ ചാടി പോയത് വല്ലതും ആണോ..  ?  ”
നേരിട്ട ചമ്മൽ പുറത്തു കാട്ടാതിരിക്കാൻ അവരെന്നെ നന്നായി ഒന്നു കളിയാക്കി.. ആ മാനസികാവസ്ഥയിൽ എനിക്കതത്ര ബോധിക്കുന്നതായിരുന്നില്ല.

” എന്റെ  അടുത്ത കല്യാണതിനു വിളിക്കാം അമ്മായി..ഉടനെ ഉണ്ടാകും ..  അതു വരെ അമ്മായി ഉണ്ടായിരുന്ന മതി ട്ടോ…  ഏതായാലും ആ പറഞ്ഞാ ആലോചന കളയണ്ടാ.. വീട്ടിൽ ഒരുത്തി വന്നിരിപ്പില്ലേ കെട്ട്യോനെ വേണ്ടാന്നും പറഞ്ഞു….. നിങ്ങടെ മോൾ.. ആവശ്യം വരും…. ”
അമ്മയുടെയും അവരുടെയും കണ്ണുകൾ ഒരുമിച്ചു മിഴിച്ചു വരുന്നുന്നത് ഞാൻ  കണ്ടു….ആ.തള്ളയുടെ മുഖത്തു നോക്കി അത്രയും പറഞ്ഞപ്പോൾ ആണ് മനസിനൊരാശ്വാസം തോന്നിയത്..   മുതിർന്നവരോട് അഹങ്കാരം പറഞ്ഞത് കൊണ്ടാകാം കൈയിൽ ഒരു പിച്ചും തന്നു കുഞ്ഞേച്ചി വേഗത്തിൽ എന്നെയും വലിച്ചു കൊണ്ട് ചിന്നുവിന്റെ മുറിയിലേക്ക് നടന്നു….
” വന്നു വന്നു നാവിനെല്ലില്ലാണ്ടായിട്ടുണ്ട് പെണ്ണിന്… ”
” പിന്നെ അവര് പറഞ്ഞത് കേട്ടില്ലേ.  ഞാൻ വേലി ചാടിയതാണോ എന്ന്?  വൃത്തികെട്ട തള്ള…  ഞാൻ കുഞ്ഞേച്ചിയോട് പറഞ്ഞതല്ലേ ഞാൻ വീട്ടിലിരുന്നോളാമെന്നു….. ”

പിന്നെ കുഞ്ഞേച്ചി ഒന്നും മിണ്ടിയില്ല…. മുറിയുടെ കതകു തുറന്നകത്തേക്കു കയറി.
” നിന്റെ കൂട്ടുകാരൊക്ക പോയോ…  ”
മുറിയിൽ ഒറ്റക്കിരിക്കുന്ന ചിന്നുവിനെ കണ്ട് കുഞ്ഞേച്ചി ചോദിച്ചു..
” അവരൊക്കെ എപ്പോഴേ പോയി…. നാളെ വരും…. ”
ഞാനവരുടെ ഇടയിലൂടെ നടന്നു കട്ടിലിൽ കയറി ഇരുന്നു.  അപ്പോഴും ശോകം തളം കെട്ടി നിൽക്കുകയായിരുന്നു  എന്റെ മുഖം…
” ഈ ശ്രീയേച്ചിയുടെ  വിഷമം ഇനിയും മാറിയില്ലേ?  ”
എന്റെ മുഖം കണ്ടിട്ടാകാം ചിന്നു ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *