സ്വന്തം ശ്രീക്കുട്ടി [വില്ലി]

Posted by

.  എന്റെ ഈ പാവം പിടിച്ച കുഞ്ഞേച്ചിയും അമ്മയും പിന്നെ ചങ്ക്  ചിന്നുവും ഒക്കെ ആയിരുന്നു എന്റെ ലോകം..  അയാൾ എന്റെ ജീവിതത്തിലേക്ക് കയറി വരുന്നത് വരെ…..   എന്റെ കിച്ചുവേട്ടൻ ….അല്ല ഇന്ന് അങ്ങേരെന്റെ   അല്ലല്ലോ … !
നേഴ്സിങ്  പഠിക്കുമ്പോൾ ആണ് ഞാൻ അങ്ങേരെ ആദ്യമായി കാണുന്നത്.. പഠിക്കാൻ വന്നതല്ലട്ടോ  മറിച്ചു രോഗിയായിട്ട്….ഒരു  ആക്‌സിഡന്റ് കേസ് ആയിരുന്നു.
.

തല്ലുണ്ടാക്കാൻ പോയതാണ് കക്ഷി .. പകരം  ആരോ തല തല്ലി പൊളിച്ചു….. പാവം….  ഇത്രയും വലിയ തല്ലുകൊള്ളിക്ക് സൂചി കണ്ടാൽ പേടി ആണ്..  കൂട്ടുകാരികൾ എല്ലാം അങ്ങേരുടെ കാര്യം  പറഞ്ഞു ചിരിക്കുന്നതും മറ്റും  കേട്ടാണ് ഞാനും പുള്ളിയെ ശ്രദ്ധിച്ചു തുടങ്ങിയത്.  സുന്ദരനൊക്കെ ആണ്. പക്ഷെ ആ താടി.. അതാണ് സഹിക്കാൻ പറ്റാത്തത്..  അതങ്ങനെ വൃത്തികേടായിട്ടു ആ  മുഖത്തു ഇപ്പോളും ഉണ്ട് …  പൗരുഷത്തിന്റെ പ്രതീകം ആണത്രെ…….  പക്ഷെ അതൊന്നും അല്ല രസം..  പുള്ളിക്കാരൻ അവിടെ വരാനുണ്ടായ സാഹചര്യം ആണ്..

ഏതോ ആത്മാർഥ കൂട്ടുകാരന്റെ ആത്മാർത്ഥ പ്രണയിനിയെ  അവളുടെ വീട്ടിൽ നിന്നിറക്കി കൊണ്ട് വരാൻ ഹെല്പ് ചെയ്തതാണ്.ചെന്നതിന്റെ  പിറ്റേന്ന്  ആ പെണ്ണിന്റെ കല്യാണം ആയിരുന്നുത്രെ .  വിളിച്ചിറക്കാൻ ചെന്ന് കയറിയിടത്തു നിന്നു പൊതിരെ തല്ലു കിട്ടി…  പക്ഷെ അതൊന്നും പോരാഞ്ഞു തന്റെ ആത്മാർഥ പ്രണയം ആണെന്ന് പറഞ്ഞു കൂട്ടികൊണ്ട് പോയ ആ കൂട്ടുകാരനെ ആ പെണ്ണ് അറിയുക പോലും ഇല്ലയിരുന്നുത്രെ.   കക്ഷിയുടെ വൺസൈഡ് ലവ്  ആയിരുന്നു എന്ന്….  പിന്നെ പറയേണ്ടതില്ലല്ലോ..  കിച്ചെട്ടനേം   കൂട്ടുകാരനേം പെണ്ണിന്റെ ബന്ധുക്കൾ എല്ലാം കൂടി കെട്ടിയിട്ടു തല്ലി… എന്നിട്ടു അവര് തന്നെ   ഇവിടെ ഹോസ്പിറ്റലും ആക്കി……

ഈ കഥ കെട്ടു ഹോസ്പിറ്റലിൽ ചിരിക്കാത്തവർ ആയി ആരും ഉണ്ടായിരുന്നില്ല.  ആള് നല്ല ഫലിത പ്രിയനാണ്…  സംസാരം കൊണ്ട്  പെണ്ണുങ്ങളെ വീഴത്തൻ  മിടുക്കൻ…..
കക്ഷിക്ക്‌ ആരും ഉണ്ടായിരുന്നില്ല.  അമ്മയും അച്ഛനും നേരത്തെ മരിച്ചു .   പിന്നെ അകന്ന ബന്ധുവിന്റെ സഹായം കൊണ്ട് പഠിച്ചു ടൗണിൽ ചെറിയൊരു കടമുറി വാടകക്കെടുത്തു ഇപ്പോൾ  ഗിഫ്റ്റ് ഷോപ്പ്  നോക്കി നടത്തുന്നു. അന്ന്
ഒരാഴ്ചയോളം ആളും കൂട്ടുകാരനും ഹോസ്പിറ്റലിൽ ഉണ്ടായിരുന്നു..  ഉണ്ടായിരുന്ന അത്ര ദിവസം കൊണ്ട് തന്നെ എല്ലാവരുടെയും മനസ്സിൽ പുള്ളി ഇടം പിടിച്ചിരുന്നു…  എന്റെയും. !

അങ്ങനെ ഒരു നല്ല ചെക്കനെ വിട്ടു കളയുന്നതിൽ ഉള്ള വിഷമം കൊണ്ടൊന്നും അല്ല അങ്ങനെ ഒരു ചെക്കനെ വേറെ ഒരുത്തിക്കും കിട്ടാതിരിക്കാൻ ഉള്ള കുശുമ്പ് കൊണ്ട് തന്നെ  ആണ് കിച്ചുവേട്ടനെ   തേടി കണ്ടു പിടിച്ചു ഞാൻ പ്രൊപ്പോസ് ചെയ്തത്…..  പിന്നെ ഞങ്ങളുടെ ദിവസങ്ങൾ ആയിരുന്നു.  സന്ദോഷത്തിന്റെ ദിനങ്ങൾ…..  കിച്ചുവേട്ടനെന്നെ സ്നേഹത്തിന്റെ നെറുകയിൽ എത്തിച്ചു…അതുവരെ കിട്ടാത്ത എന്തൊക്കെയോ ആരൊക്കെയോ ആവുകയയിരുന്നു പിന്നീട് കിച്ചുവേട്ടൻ എനിക്ക്…..  ഒടുവിൽ എല്ലാം വീട്ടിലറിഞ്ഞപ്പോൾ ഒരു അനാഥ ചെറുക്കന് എന്നെ കെട്ടിച്ചു കൊടുക്കില്ലെന്ന് അമ്മാവന് ആയിരുന്നു അന്ന് കട്ടായം പറഞ്ഞത്.

അനാഥ ചെക്കനെ കെട്ടിയാൽ അമ്മായിയമ്മ പോരുണ്ടാവില്ലെന്ന കുഞ്ഞേച്ചിയുടെ അനുഭവിച്ചറിഞ്ഞ സത്യവും ഇഷ്ടപ്പെട്ട ചെക്കന്റെ കൂടെ ജീവിക്കാൻ ഉള്ള അമ്മയുടെ മൗന സമ്മതവും കൂടി ആയപ്പോൾ ഞാൻ കിച്ചേട്ടന്റെ   കൂടെ ഇറങ്ങി പോയി…..  അന്ന് മുതൽ ഒരു കുറവും വരുത്താതെ എന്നെ നോക്കി അയാൾ  …..  എല്ലാവരും ഉണ്ടായിരുന്ന എനിക്ക് എന്റെ കിച്ചുവേട്ടൻ   മാത്രം ആണ് ലോകം എന്ന അവസ്ഥയിൽ കൊണ്ടെത്തിച്ചു…..തെണ്ടി !   എന്നും രാത്രി കിച്ചേട്ടന്റെ  നെഞ്ചിൽ തല ചേർത്തുറങ്ങുന്ന സുഖം ഒന്ന് വേറെ തന്നെ ആയിരുന്നു…   …..

Leave a Reply

Your email address will not be published. Required fields are marked *